വിജയമാണ് എല്ലാവരുടേയും ലക്ഷ്യം. എന്നാല്‍ ചിലരത് കുറുക്കു വഴികളിലൂടെ നേടാന്‍ ശ്രമിക്കും, മറ്റു ചിലര്‍ സാവാധാനത്തില്‍ നേടാനും. സാവധാനം എന്നാല്‍ സ്ഥിരതയോടെ ശരിയായ പാതയിലേക്ക് നടക്കുന്ന ഒരു വ്യക്തി വിജയിക്കുന്നു. സാവധാനമാണെങ്കിലും സ്ഥിരതയുള്ളവര്‍ക്കാണ് വിജയം. അത്തരത്തിലൊരു വിഡിയോയാണ് സോഷ്യല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയമാണ് എല്ലാവരുടേയും ലക്ഷ്യം. എന്നാല്‍ ചിലരത് കുറുക്കു വഴികളിലൂടെ നേടാന്‍ ശ്രമിക്കും, മറ്റു ചിലര്‍ സാവാധാനത്തില്‍ നേടാനും. സാവധാനം എന്നാല്‍ സ്ഥിരതയോടെ ശരിയായ പാതയിലേക്ക് നടക്കുന്ന ഒരു വ്യക്തി വിജയിക്കുന്നു. സാവധാനമാണെങ്കിലും സ്ഥിരതയുള്ളവര്‍ക്കാണ് വിജയം. അത്തരത്തിലൊരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികളുടെ 'ലെമണ്‍ വിത്ത് സ്പൂണ്‍' മത്സരത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. ഒരു സ്പൂണില്‍ നാരങ്ങ ബാലന്‍സ് ചെയ്ത് സാവധാനം നടന്ന ശേഷം വിജയത്തിലെത്തുന്ന കുട്ടിയെ വിഡിയോയില്‍ കാണാം.

ADVERTISEMENT

'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്നാണ് വിഡിയോയുടെ ഉള്ളടക്കം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഒരു കൂട്ടം കുട്ടികളുടെ 'ലെമണ്‍ വിത്ത് സ്പൂണ്‍' മത്സരം കാണാം. ചെറുനാരങ്ങ താഴെ വീഴാതെ ഫിനിഷിംഗ് ലൈനിലെത്തുക എന്നതാണ് ലക്ഷ്യം. സ്പൂണില്‍ നാരങ്ങ ബാലന്‍സ് ചെയ്യുന്നതിനേക്കാള്‍ നേരത്തെ എത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മിക്ക കുട്ടികളും പരാജയപ്പെട്ടു.

ADVERTISEMENT

അക്കൂട്ടത്തില്‍ ഏറ്റവും സാവധാനത്തില്‍ ആരംഭിക്കുന്ന ഒരു കുട്ടി, ചെറുനാരങ്ങ വീഴാതെ സ്പൂണുമായി വിജയകരമായി ഫിനിഷിംഗ് ലൈനില്‍ എത്തുന്നു. നേരത്തെ ഓട്ടം പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ ചെറുനാരങ്ങയുടെ ബാലന്‍സ് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിച്ചതിനാല്‍ കുട്ടി വിജയിച്ചു. ചെറുനാരങ്ങയില്ലാതെ വിജയസാധ്യതയില്ലെന്നും തിടുക്കപ്പെട്ടിട്ട് കാര്യമില്ലെന്നും മനസിലാക്കാനുള്ള കുട്ടിയുടെ മിടുക്കാണ് ഇതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്റ്. കുട്ടി ഫിനിഷിംഗ് ലൈനിലെത്തുമ്പോള്‍ തന്നെ എല്ലാവരും അവനെ അഭിനന്ദിക്കാന്‍ തുടങ്ങിയിരുന്നു. 

ADVERTISEMENT

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 99 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു - 'ഇതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്', വിഡിയോ തനിക്ക് ഒരു വലിയ പാഠമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Content Summary : Viral video of a lemon and spoon race