മോഹൻലാലിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച സിമ്പയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഒരു കുരുന്ന്. ബിസിനസുകാരനും മോഹൻലാലിന്റെ പ്രിയ സുഹൃത്തുമായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറാണ് മോഹൻലാലിനും സിമ്പയ്ക്കുമൊപ്പമുള്ള കുട്ടി. ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ മനോഹരമായ ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനും  അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച സിമ്പയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഒരു കുരുന്ന്. ബിസിനസുകാരനും മോഹൻലാലിന്റെ  പ്രിയ സുഹൃത്തുമായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറാണ് മോഹൻലാലിനും സിമ്പയ്ക്കുമൊപ്പമുള്ള കുട്ടി. ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

തന്റെ പ്രിയപ്പെട്ട പൂച്ചയായ സിമ്പയ്​ക്കൊപ്പമുള്ള ഒരു ചിത്രം മോഹന്‍ലാൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഷഹ്റാൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മോഹൻലാൽ ഈ ചിത്രം പങ്കുവച്ചതിനെ തുടർന്ന് നടനും അവതാരകനുമായ മിഥുൻ രമേഷും നാദിർ ഷായുമൊക്കെ തങ്ങളുടെ പൂച്ചയ്​ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയുണ്ടായി.  അങ്ങനെ തങ്ങളുടെ വളർത്തുപൂച്ചകൾക്കൊപ്പം ചിത്രം പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡായിരിക്കുകയാണ്.

ADVERTISEMENT

മുൻപ് ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആഘോഷങ്ങളിൽ ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ ലാലേട്ടനുമുണ്ടായിരുന്നു. മോഹൻലാലിന്റെ വീട്ടിൽവെച്ചു  പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരുന്നത്. ഷഹ്റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന ലാലേട്ടന്റെ  ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധി ആരാധകരായിരുന്നു. മോഹൻലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്താണ് സമീർ. സമീറിന്റെ കുടുബം മോഹൽലാലിന്റെ വീട്ടിൽ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 

ADVERTISEMENT

Content Summary : Sameer Hamsa's son Shahraan with Mohanlal and his cat Simba