കൊച്ചുകുട്ടികൾ സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ അവർക്കു പ്രോത്സാഹനവുമായി സ്റ്റേജിന് പിന്നിലും മുന്നിലുമൊക്കെയായി സാധാരണ എത്താറുളളത് അവരുടെ അമ്മമാരോ അധ്യാപകരോ ഒക്കെ ആയിരിക്കും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സ്‌കൂളിന്റെ വാർഷിക ചടങ്ങിനിടെ മകളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുകുട്ടികൾ സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ അവർക്കു പ്രോത്സാഹനവുമായി സ്റ്റേജിന് പിന്നിലും മുന്നിലുമൊക്കെയായി സാധാരണ എത്താറുളളത് അവരുടെ അമ്മമാരോ അധ്യാപകരോ ഒക്കെ ആയിരിക്കും.  എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സ്‌കൂളിന്റെ വാർഷിക ചടങ്ങിനിടെ മകളെ സഹായിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അച്ഛന്റെ മനോഹരമായ വിഡിയോ ശ്രദ്ധേയമാകുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്രയാണ് 24 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘ആൻഡ് ദി ഫാദർ ഓഫ് ദി ഇയർ അവാർഡ് ഗോസ് ടു...’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

ADVERTISEMENT

ദലേർ മെഹന്ദിയുടെ, വൈറലായ 'തുനക് ടുനക്' എന്ന ഗാനത്തിനാണ് ആ കൊച്ചു പെൺകുട്ടി നൃത്തം ചെയ്യുന്നത്. സ്റ്റേജിൽ മകൾ ഡാൻസ് ചെയ്യുമ്പോൾ അവള്‍ക്ക് ഒരു ചുവടുപോലും തെറ്റാതിരിക്കാൻ സദസിൽ നിന്നുകൊണ്ട് അച്ഛൻ അവൾക്കൊപ്പം നൃത്തചുവടുകൾ വയ്ക്കുകയാണ്. പെൺമക്കളുടെ സംരക്ഷകൻ മുതൽ അവരുടെ ഏറ്റവും വലിയ ചിയർ ലീഡർമാർ വരെ പലപ്പോഴും അവരുടെ  അച്ഛൻ തന്നെയാണ് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ വിഡിയോ. 

ADVERTISEMENT

അച്ഛനും മകളും തമ്മിലുള്ള ബന്ധം എക്കാലവും മനോഹരവും അമൂല്യവുമാണ്. അത്തരത്തിൽ ഈ അച്ഛന്റെയും മകളുടെയും സുന്ദര നിമിഷങ്ങളുടെ  വിഡിയോ വൈറലാകുകയും സോഷ്യൽലോകം അത് ഏറ്റെടുത്തിരിക്കുകയുമാണ്

ADVERTISEMENT

ലക്ഷക്കണക്കിന് കാഴ്ച്ചക്കാരും കമന്റുകളുമായി വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. ‘അവിശ്വസനീയമാണ്. ഈ പിതാവിന്റെ ഈ സമർപ്പണം’, ‘കുട്ടികളുടെ പുരോഗതിയുടെയും വിജയത്തിന്റെയും നായകൻ പിതാവാണ്!’, ‘സൂപ്പർ ക്യൂട്ട്...എല്ലാ കുട്ടികൾക്കും ഇങ്ങനെ ലഭിക്കട്ടെ’ എന്നൊക്കയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 

Content Summary : Father enacts dance steps for daughter at school function- Viral Video