കുഞ്ഞിന്റെ ഒരുപാട് വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചതിനെ തുടർന്നാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്ന് വിജയ് മാധവ് വിഡിയോയിൽ പറയുന്നത്. ആറ്റുകാൽ പൊങ്കാലയുടെ തലേ ദിവസമാണ് കുഞ്ഞ് ജനിച്ചത്

കുഞ്ഞിന്റെ ഒരുപാട് വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചതിനെ തുടർന്നാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്ന് വിജയ് മാധവ് വിഡിയോയിൽ പറയുന്നത്. ആറ്റുകാൽ പൊങ്കാലയുടെ തലേ ദിവസമാണ് കുഞ്ഞ് ജനിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും ഗായകൻ വിജയ് മാധവിനും ആദ്യത്തെ കൺമണി ജനിച്ചത്. മകൻ ജനിച്ച ആ സന്തോഷ വാർത്ത ഇരുവരും ആരാധകരുമയി പങ്കുവച്ചിരുന്നു. ‘ആദ്യത്തെ കൺമണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർഥി ച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി’. – വിജയ്  ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചത്. കുഞ്ഞിനെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി കുഞ്ഞാവയുടെ മുഖം കാണിക്കുന്ന ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും.. കുഞ്ഞിന് കണ്ണു കിട്ടുമെന്നതിനാൽ മുഖം കാണിക്കരുതെന്ന് പലരും പറഞ്ഞുവെന്നും, എന്നാൽ അത് തങ്ങളോടുള്ള സ്നേഹം മൂലമാണ് അങ്ങനെ പറയുന്നതെന്നും ദേവിക വിഡിയോയിൽ പറയുന്നു.

കുഞ്ഞിന്റെ ഒരുപാട് വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചതിനെ തുടർന്നാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്ന് വിജയ് മാധവ് വിഡിയോയിൽ പറയുന്നത്. ആറ്റുകാൽ പൊങ്കാലയുടെ തലേ ദിവസമാണ് കുഞ്ഞ്  ജനിച്ചത്. ‘പൊങ്കാല ദിവസം ഞങ്ങൾ പരിചയപ്പെടുത്തുന്ന കുട്ടി മാഷ്’ എന്ന കുറിപ്പോടെയാണ് വാവയെ ആരാധകർക്കായി കാണിക്കുന്നത്. 

ADVERTISEMENT

നിരവധിപ്പേരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.‘ഒത്തിരി സന്തോഷം കുഞ്ഞിനെ കണ്ടതിൽ. ആരും കണ്ണ് വയ്ക്കില്ല. എല്ലാവരും പ്രാർഥിക്കുന്നു നിങ്ങളുടെ നന്മക്കായി’, ‘കുഞ്ഞുവാവയെ കാണിച്ചതിൽ വലിയ സന്തോഷം ആയി... വാവക്ക് കണ്ണ് കിട്ടൂല്ല എല്ലാരുടെയും പ്രാർഥനയും അനുഗ്രഹവും വാവക്കും അച്ഛനും അമ്മയ്ക്കും ഉണ്ടാവും’  എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ

ADVERTISEMENT

Content Summary : Vijay Madhav and Devika share video with baby