വിധവാ പുനർവിവാഹത്തെ കുറിച്ച് ആധികാരികമായ പരാമർശം നടത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ഉത്തര കടലാസാണ് വൈറലാകുന്നത്. സാമൂഹിക തിന്മകളെ കുറിച്ചുള്ള പരാമർശം നടത്തിയ മകന്റെ ഉത്തര കടലാസ് മഹേശ്വര് പെരി എന്നയാളാണ് ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്. അതിൽ തന്റെ മകന്റെ അഞ്ചാം ക്ലാസ് പരീക്ഷാ പേപ്പറിന്റെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിധവാ പുനർവിവാഹത്തെ കുറിച്ച് ആധികാരികമായ പരാമർശം നടത്തിയ ഒരു അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ഉത്തര കടലാസാണ് വൈറലാകുന്നത്. സാമൂഹിക തിന്മകളെ കുറിച്ചുള്ള പരാമർശം നടത്തിയ മകന്റെ ഉത്തര കടലാസ് മഹേശ്വര് പെരി എന്നയാളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. അതിൽ തന്റെ മകന്റെ അഞ്ചാം ക്ലാസ് പരീക്ഷാ പേപ്പറിന്റെ ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. അതിൽ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. "നിങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നുവെങ്കിൽ, ഇന്ത്യ പിന്നോക്കാവസ്ഥയിലാകുന്നത് തടയാൻ അക്കാലത്ത് നിലനിന്നിരുന്ന ഏത് സാമൂഹിക തിന്മയാണ് നിങ്ങൾ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടെന്ന് വിശദീകരിക്കുക?" 

ഇതിന് കുട്ടി എഴുതിയ ഉത്തരമിതായിരുന്നു‘‘വിധവകളുടെ പുനർവിവാഹ നിയമം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു സ്ത്രീ വിധവയായാൽ, അവർക്ക് ഒന്നുകിൽ സതി വരിക്കാം അല്ലെങ്കിൽ വെള്ള സാരി ധരിക്കാം, മുടി കെട്ടി പുറത്തിറങ്ങരുത്. ഈ വിധവകൾക്ക് പുനർവിവാഹം ചെയ്യാൻ കഴിയുമെങ്കിൽ, അവർക്ക് കൂടുതൽ മെച്ചപ്പെട്ടതും സന്തോഷകരവുമായ ജീവിതം ലഭിക്കുമായിരുന്നു.’’ഇത്ര ചെറിയ കുട്ടിയുടെ ഉത്തരം കണ്ട് സംതൃപ്തയായ അധ്യാപിക അതിൽ "വളരെ നല്ല ഉത്തരം" എന്നും കുറിച്ചു.

ADVERTISEMENT

"എന്റെ മകൻ അഞ്ചാം ക്ലാസ് പരീക്ഷ പേപ്പറിലെ ചോദ്യത്തിന് ഉത്തരം എഴുതിയത്" മഹേശ്വര് പെരി പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. പോസ്റ്റ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും പലരും കൊച്ചുകുട്ടിയുടെ ദയയെയും ചിന്തയെയും പ്രശംസിക്കുകയും ചെയ്തു."ഈ കുട്ടി വളരെ ദയയുള്ളവനാണ്, അവന്റെ ഹൃദയം കരുതലാൽ നിറഞ്ഞിരിക്കുന്നു ...നിങ്ങൾ അഭിമാനിക്കണം,", "നിങ്ങൾ അവനെ നന്നായി വളർത്തി. അഭിനന്ദനങ്ങൾ." എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുളള കമന്റുകൾ

ADVERTISEMENT

Content Summary : Class 5 student's viral answer to social evils