പത്തുവയസുവരെ വെട്ടാത്ത തലമുടി. ആൺകുട്ടിയാണെന്നു ഒറ്റനോട്ടത്തിൽ ആരും പറയുകയുമില്ല. അങ്ങനെയൊരു കൊച്ചുബാലന്റെ തലമുടി വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം നിറയുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ ലോകത്തു വൈറൽ. ഒതുക്കി കെട്ടിവെച്ചിരിക്കുന്ന ആ മുടി കണ്ടാൽ ആരും പറഞ്ഞുപോകും അതൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുവയസുവരെ വെട്ടാത്ത തലമുടി. ആൺകുട്ടിയാണെന്നു ഒറ്റനോട്ടത്തിൽ ആരും പറയുകയുമില്ല. അങ്ങനെയൊരു കൊച്ചുബാലന്റെ തലമുടി വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം നിറയുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ ലോകത്തു വൈറൽ. ഒതുക്കി കെട്ടിവെച്ചിരിക്കുന്ന ആ മുടി കണ്ടാൽ ആരും പറഞ്ഞുപോകും അതൊരു പെൺകുട്ടിയാണെന്ന്. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മാറ്റം, പുത്തൻ ഹെയർ സ്‌റ്റൈൽ...നറുപുഞ്ചിരിയുമായി അവൻ സമൂഹമാധ്യമങ്ങൾ കീഴടക്കികൊണ്ടിരിക്കുന്നു. 

ADVERTISEMENT

പത്തുവയസിനിടെ ഒരിക്കൽ പോലും കത്രിക തൊടാത്ത, ഇടതൂർന്നു വളർന്നു നിൽക്കുന്ന, പനങ്കുല തോറ്റുപോകുന്ന ആ മുടി നിർദാക്ഷിണ്യം വെട്ടിക്കളയുമ്പോൾ  ആരിലും ചെറുതല്ലാത്ത സങ്കടം വരുമെന്നുറപ്പാണ്. അവനും സങ്കടപ്പെട്ടു, വിങ്ങിപൊട്ടി. എന്നാൽ ആ വിഷമം വളരെ പെട്ടന്നാണ് സന്തോഷത്തിലേയ്ക്ക് വഴിമാറുന്നത്. തന്റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക്കു വരുന്ന മാറ്റം ആദ്യം അവനെ വിസ്മയിപ്പിക്കുന്നു, പിന്നെ സന്തോഷവാനാക്കുന്നു. ചിരി തൂകുന്ന അവന്റെ മുഖം കാഴ്ചക്കാരിലും ആഹ്‌ളാദം നിറയ്ക്കും. 

ADVERTISEMENT

ആ കൊച്ചുബാലന്റെ തലമുടി വെട്ടുന്ന വിഡിയോ ഇതിനകം സോഷ്യൽ ലോകത്തെയും കീഴടക്കി കഴിഞ്ഞു. ദിവസങ്ങൾകൊണ്ട് തന്നെ 1.9 മില്യൺ പേരാണ് ആ വിഡിയോ കണ്ടിരിക്കുന്നത്. ധാരാളം ആളുകൾ വിഡിയോയ്ക്കു താഴെ കമെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെയർ സ്റ്റൈലിനെ അഭിനന്ദിക്കുന്ന പലരും കൊച്ചുകുട്ടികൾക്ക് ഇങ്ങനെ മുടി വളർത്തേണ്ടതില്ല, അത് അവർക്ക് ബുദ്ധിമുട്ടായിരിക്കും എന്ന രീതിയിലുള്ള  വിമർശനങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. എന്തായാലും നീട്ടിവളർത്തിയ ആ മുടിയിഴകളെ വെട്ടിയൊതുക്കിയപ്പോഴും അവന്റെ സൗന്ദര്യത്തിനു ഒട്ടും കുറവില്ല എന്നാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.