കൊച്ചു കുട്ടികളും അവരുടെ പ്രവർത്തികളും ആരെയാണ് ആകർഷിക്കാത്തത്? ഇവിടെയും ഒരു കുഞ്ഞിന്റെ കുസൃതിയിൽ സോഷ്യൽ ലോകത്തിന്റെ കണ്ണുടക്കിയിരിക്കുകയാണ് . നൃത്ത ചുവട് വെക്കുന്ന പിതാവും അതിനെ അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുമാണ് വിഡിയോയിൽ. ദശലക്ഷണക്കിനു പേർ കണ്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൻഹിറ്റ് ആണ്. മൈക്കിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചു കുട്ടികളും അവരുടെ പ്രവർത്തികളും ആരെയാണ് ആകർഷിക്കാത്തത്? ഇവിടെയും ഒരു കുഞ്ഞിന്റെ കുസൃതിയിൽ സോഷ്യൽ ലോകത്തിന്റെ കണ്ണുടക്കിയിരിക്കുകയാണ് . നൃത്ത ചുവട് വെക്കുന്ന പിതാവും അതിനെ അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുമാണ് വിഡിയോയിൽ. ദശലക്ഷണക്കിനു പേർ കണ്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൻഹിറ്റ് ആണ്. 

ADVERTISEMENT

മൈക്കിൾ ജാക്സൺ പ്രശസ്തമാക്കിയ മൂൺ വാക്ക് എന്ന നൃത്തചുവടിനെ അനുകരിക്കുന്ന പിതാവിനെ വിഡിയോയിൽ കാണാം. ആദ്യത്തെ തവണ തനിക്കൊപ്പം മകനെ ചുവടുകൾ വെയ്പ്പിക്കാനായി അരികിൽ കൊണ്ടുവന്നു നിർത്തുന്നുണ്ടെങ്കിലും അവൻ അവിടെ നിന്നും മാറി, ക്യാമറയിൽ നോക്കി ചിരിക്കുകയാണ് ചെയ്യുന്നത്. തുടർന്നും പിതാവ് തന്റെ പ്രവർത്തി തുടരുന്നു. കുഞ്ഞ് പിതാവിന്റെ പുറകെ ഓടുകയും ഒപ്പം നടക്കുകയുമൊക്കെ ചെയ്യുകയാണ്. എന്നാൽ ഒടുവിൽ ഇരുകാലുകൾ കൊണ്ടല്ലാതെ മുട്ടിലിഴഞ്ഞു കൊണ്ട് അവൻ മൂൺവാക്ക് എന്ന ഉദ്യമത്തിൽ വിജയിക്കുന്നു. മൂൺ വാക്കിനു പകരം മൂൺക്രൗൾ എന്നാണ് ആ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന രസകരമായ വിശേഷണം. ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയുടെ പ്രധാന ആകർഷണം തന്നെ ആ കുഞ്ഞുബാലന്റെ ചെയ്തികളാണ്. അവനെയും പിതാവിനെയും വീക്ഷിക്കുന്ന മാതാവിനെയും വിഡിയോയിൽ കാണാം.

ADVERTISEMENT

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനകം തന്നെ കണ്ടവർ 5.3 മില്യൺ ആണ്. ''ഇത്തരത്തിൽ കുട്ടികൾ പുറകിലോട്ടു ഇഴയുന്നത് ഇതുവരെ കണ്ടിട്ടില്ല'', ''ഈ മൂൺ ക്രൗൾ വളരെയധികം ഇഷ്ടപ്പെട്ടു'', എന്നിങ്ങനെ നിരവധി കമെന്റുകളാണ് വിഡിയോയ്ക്ക് താഴെയുള്ളത്. കമെന്റുകൾക്കെല്ലാം തിമോത്തി ജോൺസ്‌ എന്ന ആ കുഞ്ഞിന്റെ പിതാവ് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

Content Summary : Viral video of a kid's ‘moon crawl’