പഴയങ്ങാടി∙ മാജിക്കിൽ മിന്നിത്തിളങ്ങി വിസ്മയം തീർക്കുകയാണ് മാടായി പഞ്ചായത്തിലെ മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ മാജിക്ക് പഠനം അഞ്ചു വർഷം പിന്നിടുമ്പോൾജാലവിദ്യയ്​ക്കൊപ്പം ജീവകാരുണ്യവും ഈ കുഞ്ഞുകൈകളിൽ ഭദ്രം. മുപ്പതോളം മാജിക്ക് ട്രിക്കുകളാണ് അനാമിക നിഷ്പ്രയാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙ മാജിക്കിൽ മിന്നിത്തിളങ്ങി വിസ്മയം തീർക്കുകയാണ് മാടായി പഞ്ചായത്തിലെ മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ മാജിക്ക് പഠനം അഞ്ചു വർഷം പിന്നിടുമ്പോൾ ജാലവിദ്യയ്​ക്കൊപ്പം ജീവകാരുണ്യവും ഈ കുഞ്ഞുകൈകളിൽ ഭദ്രം. മുപ്പതോളം മാജിക്ക് ട്രിക്കുകളാണ് അനാമിക നിഷ്പ്രയാസം അവതരിപ്പിക്കുന്നത്. കഴുത്തിലൂടെ വാൾ കുത്തിയിറക്കുന്ന ഏറെ പ്രയാസകരമായ ജാലവിദ്യ പോലും അനാമികയ്ക്കു നിസ്സാരം.

ADVERTISEMENT

കണ്ണ് കെട്ടി, ആപ്പിൾ കത്തി ഉപയോഗിച്ചു മുറിക്കുന്ന മായാജാലം കണ്ടാൽ ആരും ഒന്നു ഞെട്ടും. തീവ്രവാദം കത്തിച്ചു സമാധാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തുന്നതും ചെവിയിലൂടെ വാട്ടർ ബോട്ടിൽ കയറ്റുന്നതുമൊക്കെയാണു പ്രധാന ഐറ്റങ്ങൾ. പ്രശസ്ത മാന്ത്രികൻ മുതുകാടിന്റെ ശിഷ്യൻ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ഷാന്റോ ആന്റണിയായിരുന്നു ഗുരു. ഇപ്പോൾ പ്രശസ്ത മാന്ത്രികൻ സുധീർ മാടക്കത്തിന്റെ കീഴിലാണു പഠനം.

ADVERTISEMENT

നീലേശ്വരം മാജിക്ക് സ്കൂളിലും പരിശീലനത്തിനു പോകുന്നുണ്ട്. ചെറുപ്പത്തിൽ കൂട്ടുകാരെല്ലാവരും ഡാൻസും പാട്ടും പഠിക്കാൻ പോയപ്പോൾ മാജിക്കിൽ തിളങ്ങാനായിരുന്നു മാളവിക തീരുമാനിച്ചത്. അച്ഛൻ പ്രതീഷ് കാവൂട്ടൻ, അമ്മ ആരമ്പൻ വിജയശ്രീയും ഏട്ടന്മാരായ പ്രവിജിത്, അഭിജിത്ത് എന്നിവരും പൂർണപിന്തുണ നൽകിയതോടെ അനാമിക ജാലവിദ്യ പഠിക്കാനിറങ്ങി. ഇതിനോടകം മുപ്പതോളം വേദികളിൽ മാജിക്ക് അവതരിപ്പിച്ചിട്ടുണ്ട്. പ്രതിഫലമായി കിട്ടുന്ന തുകയിലെ കുറച്ചു ഭാഗം തലശ്ശേരി കാൻസർ ആശുപത്രിയിലേക്കുള്ളതാണ്. പ്രളയ കാലത്തെ ദുരിതാശ്വാസ നിധിയിലേക്കും പണം കൈമാറിയിരുന്നു. പഠനത്തിനൊപ്പം മാജിക്കിൽ വിസ്മയം തീർക്കാൻ തന്നെയാണ് ഈ കൊച്ചു മിടുക്കിയുടെ തീരുമാനം.

ADVERTISEMENT

Content summary : Kannur Anamika Pratheesh's magic performance