റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച് വിസ്മയ ചിത്രങ്ങൾ നിർമിക്കുന്ന ഒരു കൊച്ചുമിടുക്കനെ പരിചയപ്പെടുത്തുകയാണ് തൃശൂർ കലക്ടർ കൃഷ്ണ തേജ ഐഎഎസ്. കുട്ടികൾക്കിടയിൽ കലക്ടർ മാമനെന്ന് അറിയപ്പെടുന്നയാളാണ് ഇദ്ദേഹം. കൃഷ്ണീൽ അനിൽ എന്ന നാലാംക്ലാസുകാരൻ ഇത്തവണ റുബിക്സ് ക്യൂബുകൾ ചേർത്തുവെച്ച് നിർമിച്ചത് കലക്ടർ മാമന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച് വിസ്മയ ചിത്രങ്ങൾ നിർമിക്കുന്ന ഒരു കൊച്ചുമിടുക്കനെ പരിചയപ്പെടുത്തുകയാണ് തൃശൂർ കലക്ടർ കൃഷ്ണ തേജ ഐഎഎസ്. കുട്ടികൾക്കിടയിൽ കലക്ടർ മാമനെന്ന് അറിയപ്പെടുന്നയാളാണ് ഇദ്ദേഹം. കൃഷ്ണീൽ അനിൽ എന്ന നാലാംക്ലാസുകാരൻ ഇത്തവണ റുബിക്സ് ക്യൂബുകൾ ചേർത്തുവെച്ച് നിർമിച്ചത് കലക്ടർ മാമന്റെ ചിത്രമാണ്. തന്റെ ചിത്രം നിർമിച്ച കൊച്ചുമിടുക്കനെ അഭിനന്ദിച്ച് അദ്ദേഹം പങ്കുവച്ച ഒരു കുറിച്ചും ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സെക്കൻഡുകൾ കൊണ്ട് വിവിധതരം റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്യാൻ സാധിക്കുന്ന കൃഷ്ണീൽ കോവിഡ് കാലത്താണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ റൂബിക്സ് ക്യൂബുകൾ ഉപയോഗിച്ച് പോർട്രെയ്റ്റുകൾ നിർമ്മിക്കുന്ന മൊസൈക് ആർട്ടിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 

ലോക്ഡൗൺ കാലത്ത് പേപ്പർ ക്രാഫ്റ്റ് ചെയ്തു തുടങ്ങിയതാണ് കൃഷ്ണീലിന്റെ പരിശീലനങ്ങൾ. പിന്നീട് റൂബിക്സ് ക്യൂബിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതിനോടകം നിരവധി പോർട്രെയ്റ്റുകൾ റൂബിക്സ് ക്യൂബ്കൊണ്ട് കൃഷ്ണീൽ തയ്യാറാക്കിയിട്ടുണ്ട്. മുൻപ് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരള സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിയെ റൂബിക്സ് ക്യൂബിൽ ഇന്ദ്രജാലം കാണിച്ച് കൃഷ്ണീൽ അമ്പരപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയ ഭാരത് ജോഡോ യാത്രയുടെ ഒരു പോസ്റ്ററും ഈ കൊച്ചു മിടുക്കൻ തയ്യാറാക്കിയിരുന്നു. അച്ഛൻ അനിൽകുമാറും അമ്മ റിയയുമാണ് കൃഷ്ണീലിന് എല്ലാ പിന്തുണയും നൽകുന്നത്. 

കൃഷ്ണ തേജ ഐഎഎസ് പങ്കുവച്ച കുറിപ്പ്

ADVERTISEMENT

‘കുരുന്ന് വയസ്സിൽ റുബിക്സ് ക്യൂബുകൾ ചേർത്ത് വെച്ച് വിസ്മയ ചിത്രങ്ങൾ തീർക്കുന്ന ഒരു കൊച്ചുമിടുക്കനെ ഞാനിന് പരിചയപെട്ടു. കൃഷ്ണീൽ അനിൽ എന്നാണ് കൊച്ചു മിടുക്കന്റെ പേര്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ആ മോന്റെ ചിത്രങ്ങൾ എന്നെ അദ്​ഭുതപെടുത്തി. പ്രശസ്തരായ നിരവധി പേരുടെ മുഖങ്ങളാണ് പിക്സൽ ചിത്രങ്ങളായി കൃഷ്ണീൽ ഇതിനകം വരച്ചു തീർത്തത്. നാനൂറ്റി എൺപത്തിലേറെ റൂബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ടാണ് ഈ ചിത്രമൊരുക്കിയത്.ഇനിയും ഏറെ ഉയരങ്ങൾ കൊച്ചുമിടുക്കന് കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’

Content Summary : Krishneel Anil amaze Thrissur district Collector Krishna Teja IAS with rubiks cube