'നാട്ടു നാട്ടു' പാട്ടിനു മത്സരിച്ചു നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയും കൊച്ചുമോനുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയാണ് ചെറുപ്പം തോൽക്കുന്ന രീതിയിൽ നാട്ടു നാട്ടുവിനു ചടുലമായ ചുവടുകൾ വെയ്ക്കുന്നത്. കൂടെ അമ്മൂമ്മയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതേ താളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'നാട്ടു നാട്ടു' പാട്ടിനു മത്സരിച്ചു നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയും കൊച്ചുമോനുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയാണ് ചെറുപ്പം തോൽക്കുന്ന രീതിയിൽ നാട്ടു നാട്ടുവിനു ചടുലമായ ചുവടുകൾ വെയ്ക്കുന്നത്. കൂടെ അമ്മൂമ്മയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതേ താളത്തിൽ കൊച്ചുമകനുമുണ്ട്. ഇരുവരുടെയും ഡാൻസിനു നിറഞ്ഞ കയ്യടികൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനു സോഷ്യൽ ലോകവും ഒട്ടും തന്നെ പിശുക്ക് കാണിക്കുന്നില്ല. 

ആർ ആർ ആർ എന്ന ചിത്രത്തിലെ ഓസ്കാർ നേട്ടം സ്വന്തമാക്കിയ 'നാട്ടു നാട്ടു' പാട്ട് രാജ്യത്തുടനീളം തീർത്ത തരംഗം ഇതുവരെ തീർന്നിട്ടില്ല. റാം ചരണും ജൂനിയർ എൻ ടി ആറും മതിമറന്നു നൃത്തം ചെയ്ത ആ പാട്ടിന്റെ പല രീതികളിലുള്ള ചുവടുകൾ നാം കണ്ടുകഴിഞ്ഞെങ്കിലും ഒട്ടും മടുത്തിട്ടില്ലെന്നു തെളിയിക്കുകയാണ് റാണി ടോമിയ്ക്കും കൊച്ചുമകനും സമൂഹ മാധ്യമങ്ങൾ നൽകുന്ന ഈ പ്രോത്സാഹനം. പാട്ടിൽ റിമി ടോമിയുടെ സഹോദരി റീനുവിന്റെ മകനാണ് അമ്മൂമ്മയ്ക്കൊപ്പം നിറഞ്ഞാടുന്നത്.  മുത്തശ്ശി എങ്ങനെയാണോ നൃത്തം ചെയ്യുന്നത് അതിനൊപ്പം മത്സരിച്ചു തന്നെ ചുവടുകൾ വെയ്ക്കുന്നുണ്ട് കൊച്ചു മകനും. അവന്റെ ക്യൂട്ട് എക്സ്പ്രഷനും വേഗത്തിലുള്ള നൃത്തവും കാഴ്ചക്കാരുടെ മനം കവർന്നു എന്നുതന്നെ പറയാം. ഒടുവിൽ കുട്ടാപ്പിയുടെ ആ ചിരിയും കൂടി ചേരുമ്പോൾ 'സംഗതി കളറായി' എന്നുതന്നെ പറയാം. 

ADVERTISEMENT

കൊച്ചുമകനെയും അമ്മൂമ്മയേയും നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യൽ ലോകം സ്വീകരിച്ചത് എന്ന് കമന്റ് ബോക്സ് കണ്ടാൽ മനസിലാകും. പ്രായം വെറും നമ്പർ ആണെന്നു റിമിയുടെ അമ്മയെ കാണുമ്പോൾ തോന്നിപോകുമെന്നു ചിലർ കുറിച്ചപ്പോൾ കുട്ടാപ്പി കലക്കി, സൂപ്പർ എന്നൊക്കെയാണ് ചിലരുടെ കമെന്റുകൾ. അടിപൊളി, തകർത്തു, ഒരു രക്ഷയുമില്ലാട്ടോ... എന്നൊക്കെ ഇരുവരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ചെറുകുറിപ്പുകൾ നൃത്ത വിഡിയോയുടെ താഴെ വേറെയുമുണ്ട്.