വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിൽ മാത്രമല്ല,ഭാവിയിൽ എന്തായി തീരണമെന്ന തീരുമാനങ്ങൾക്ക് പുറകിലും അധ്യാപകർ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അറിവും സ്നേഹവും ഒരുപോലെ പകർന്നു നൽകുന്ന അധ്യാപകരെ വിദ്യാർത്ഥികൾ തങ്ങളുടെ മാതൃകയാക്കുമെന്ന കാര്യത്തിലും രണ്ടഭിപ്രായമുണ്ടാകില്ല. അങ്ങനെ തങ്ങൾക്കു ഏറെ പ്രിയപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിൽ മാത്രമല്ല,ഭാവിയിൽ എന്തായി തീരണമെന്ന തീരുമാനങ്ങൾക്ക് പുറകിലും അധ്യാപകർ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അറിവും സ്നേഹവും ഒരുപോലെ പകർന്നു നൽകുന്ന അധ്യാപകരെ വിദ്യാർഥികൾ തങ്ങളുടെ മാതൃകയാക്കുമെന്ന കാര്യത്തിലും രണ്ടഭിപ്രായമുണ്ടാകില്ല. അങ്ങനെ തങ്ങൾക്കു ഏറെ പ്രിയപ്പെട്ട ഒരു അധ്യാപികയ്ക്കു കുട്ടികൾ നൽകുന്ന യാത്രയയപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഏറെ വികാരഭരിത നിമിഷങ്ങൾക്കാണ് ആ യാത്രയയപ്പ് സാക്ഷിയായത്. 

നാൽപതു വർഷത്തെ അധ്യാപന ജീവിതത്തിനുശേഷമാണ് ആ അധ്യാപിക വിരമിക്കുന്നത്. തങ്ങൾക്കു ഏറെ പ്രിയപ്പെട്ട അധ്യാപികയെ യാത്രയാക്കാൻ അതുകൊണ്ടുതന്നെ ആ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരുമിച്ചു ചേർന്നു. അതിന്റെ ഫലമോ ഹൃദയം നിറയ്ക്കുന്ന ഒരു ട്രൈബ്യൂട്ട്. വിദ്യാർഥികളെല്ലാം ഏറെ സ്നേഹത്തോടെ സ്കൂൾ വരാന്തയിൽ അണിനിരന്നു കൊണ്ടാണ് അധ്യാപികയെ യാത്രയാക്കുന്നത്. കൂടെ സഹപ്രവർത്തകരുമുണ്ട്. കുട്ടികളുടെയും മറ്റു അധ്യാപകരുടെയും സ്നേഹം കണ്ടു ആ അധ്യാപികയുടെ കണ്ണുകൾ നിറയുന്നുമുണ്ട്. കൈകൾ പിടിച്ചു കുലുക്കിയും ചേർത്തണച്ചുമാണ് ഓരോരുത്തരും തങ്ങളുടെ പ്രിയ ടീച്ചറോട് വിട പറയുന്നത്. 

ADVERTISEMENT

ഏകദേശം നാൽപതു വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് ടീച്ചർ മടങ്ങുന്നത്. മനോഹരവും അത്​ഭുതപ്പെടുത്തുന്നതുമായ ഒരു യാത്രയപ്പ് കുട്ടികളും സഹപ്രവർത്തകരും നൽകുന്നു. അഭിനന്ദങ്ങൾ, സന്തോഷകരമായ വിശ്രമജീവിതം നേരുന്നു. എന്ന ചെറുകുറിപ്പിന്റെ അകമ്പടിയോടെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 9 ലക്ഷത്തോളം പേരാണ് ചുരുങ്ങിയ ദിവസം കൊണ്ട് വിഡിയോ കണ്ടത്. അധ്യാപികയെയും വിദ്യാർഥികളെയും അഭിനന്ദിച്ചു കൊണ്ട് ധാരാളം പേർ കമന്റുകളും കുറിച്ചിട്ടുമുണ്ട്.

Content Summary : Students tribute to teacher retiring after 40 years