ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് കുട്ടികള്‍. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം കുട്ടികള്‍ക്ക് ഒന്നിച്ചുകൂടാനും സമപ്രായക്കാരോടൊപ്പം കളിച്ചു തിമിര്‍ക്കാനുമൊക്കെയുള്ള അവസരമാണ്. വളര്‍ന്നു വലുതാകുമ്പോള്‍ ഈ നിമിഷങ്ങളൊക്കെ മധുരമുള്ള ഓര്‍മ്മകളായി മാറും. ഓണത്തിന് പൂപറിക്കാന്‍ പോകുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണാഘോഷത്തിന്റെ ഫാമിലി ചിത്രങ്ങളും ഓണക്കഥകളും പങ്കുവച്ച് സമ്മാനം നേടാന്‍ അവസരമൊരുക്കി ടാംഗ്(TangIndia) സംഘടിപ്പിച്ച ഓണം ടാംഗി ടെയ്ല്‍സ്( OnamTangyTails) മത്സരത്തിന് ആവേശകരമായ പിന്തുണ. കുട്ടികളെക്കൊണ്ട് ഓണക്കഥകള്‍ പറയിച്ച് ആ നിമിഷങ്ങള്‍ അതിമനോഹരമായ ചിത്രങ്ങളാക്കി അവതരിപ്പിച്ച് ഒരു വെറൈറ്റി ഓണം സമ്മാനിക്കുകയായിരുന്നു ടാംഗ്. ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത ഒരു പുത്തന്‍ ഓണ സമ്മാനമൊരുക്കുന്നതിന് ടാംഗ് കുട്ടികളോട് ആവശ്യപ്പെട്ടത് തങ്ങളുടെ ഓര്‍മയിലെ സന്തോഷകരമായ ഓണം നിമിഷങ്ങള്‍ പങ്കുവെക്കാനായിരുന്നു. 

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോസുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഇതിനു താഴെ ഓണം ടാംഗി ടെയില്‍സ്, OnamTangyTales എന്ന് ഹാഷ്ടാഗ് നല്‍കി, ടാംഗ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജ് @Tang-India ടാഗ് ചെയ്യുകയുമായിരുന്നു വേണ്ടത്. വിജയികളാകുന്നവരെ കാത്തിരിക്കുന്നത് 25,000 രൂപ വിലമതിക്കുന്ന ഹാംപറും ടാംഗ് ഓഫിഷ്യല്‍ പേജില്‍ ഇടംപിടിക്കാനുമുള്ള അവസരവുമാണ്. 

ADVERTISEMENT

കുട്ടികള്‍ പങ്കുവെച്ച മനോഹരമായ ഓണച്ചിത്രവും ഓണം ഓര്‍മ്മയുമെല്ലാം ഏറ്റവും മികച്ച ഇല്ലൂസ്‌ട്രേഷനുകളാക്കി അവതരിപ്പിച്ചത് ജനപ്രിയ ക്രിയേറ്റര്‍മാരായ അലിഷ്യ സൂസ (@aliciasouza), അരോഷ് തേവടത്തില്‍ (@doodle.muni), പെന്‍സിലാശാന്‍ (@pencilashan) എന്നിവരാണ്. സ്റ്റോറിടെല്ലിങ് പ്ലാറ്റ്‌ഫോമായ ടെറിബിളി ടൈനി ടെയ്ല്‍സും ഓണം ടാംഗി ടെയ്ല്‍സിന് പിന്തുണയുമായെത്തി. കുട്ടികളുടെ നിഷ്‌കളങ്കമായ കളിചിരികളിലൂടെയും അവരുടെ ഓര്‍മ്മകളിലൂടെയും ഗൃഹാതുരതയുണര്‍ത്തുന്ന ഓണനിമിഷങ്ങള്‍ സമ്മാനിക്കുകയാണ് ടാംഗ് ചെയ്തത്.  

കുട്ടികളുടെ ഓണക്കഥകള്‍ പങ്കുവച്ച് ഇന്‍ഫ്‌ലുവന്‍സര്‍ മോം ബ്ലോഗേഴ്‌സും ഓണം ടാംഗി ടെയ്ല്‍സില്‍ പങ്കു ചേര്‍ന്നു. കുട്ടികള്‍ തങ്ങള്‍ക്ക് പ്രീയങ്കരമായ ഓണം ഓര്‍മകൾ പങ്കുവച്ചപ്പോള്‍ അതതേപടി ഇല്ലൂസ്‌ട്രേഷനാക്കി ആ നിമിഷങ്ങള്‍ കളര്‍ഫുള്ളാക്കിയ ഇല്ലൂസ്‌ട്രേറ്റര്‍മാരും അക്ഷരാര്‍ഥത്തില്‍ ഈ ഓണം വെറൈറ്റിയാക്കി. മനോഹരമായ ഈ നിമിഷങ്ങള്‍ ചേര്‍ത്തൊരുക്കി അവതരിപ്പിച്ച ചിത്രകഥാ പുസ്തകം കാണാനും ഓണം ടാംഗി ടെയ്ല്‍സിന്റെ വിജയി ആരാണെന്നറിയാനും ടാംഗ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജ് സന്ദര്‍ശിക്കാം.