നിറങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. പുസ്തകത്താളുകളിൽ മാത്രമല്ലാതെ, ചുവരുകളെയും ക്യാൻവാസാക്കുന്നവരാണ് ചെറുപ്രായക്കാർ. എന്നാലിവിടെ അമ്മയുടെ ദേഹമാണ് ക്യാൻവാസ്. അവിടെ വിരിയുന്നതോ വിവിധങ്ങളായ നിറങ്ങളുടെ കൂട്ടുകൾ. അതാസ്വദിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയും. ആ അമ്മ മറ്റാരുമല്ല, ഡോ. ദിവ്യ എസ്. അയ്യർ ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. പുസ്തകത്താളുകളിൽ മാത്രമല്ലാതെ, ചുവരുകളെയും ക്യാൻവാസാക്കുന്നവരാണ് ചെറുപ്രായക്കാർ. എന്നാലിവിടെ അമ്മയുടെ ദേഹമാണ് ക്യാൻവാസ്. അവിടെ വിരിയുന്നതോ വിവിധങ്ങളായ നിറങ്ങളുടെ കൂട്ടുകൾ. അതാസ്വദിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയും. ആ അമ്മ മറ്റാരുമല്ല, ഡോ. ദിവ്യ എസ്. അയ്യർ ഐ എ എസ്. മകനൊപ്പം, അവന്റെ കളികളിൽ ഒപ്പം കൂടിയപ്പോൾ  അമ്മയ്ക്ക് അവൻ പകരം നല്കിയതോ പലതരം നിറങ്ങളുടെ ഒരു വർണ മേളം. 

അവധി ദിവസമായ ഞായറാഴ്ച മകൻ മൽഹാറിന്റെ കുസൃതിയ്‌ക്കൊപ്പം കൂടിയതാണ് ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്. അക്രിലിക് പെയിന്റുകൾ കൊണ്ട് കളിക്കുകയായിരുന്ന അവൻ ഒടുവിൽ മറ്റൊരു ക്യാൻവാസും തേടി പോയില്ല. അമ്മയുടെ തലമുടിയിൽ തുടങ്ങി ദേഹം മുഴുവനും നിറങ്ങൾ കോരിയൊഴിച്ചു. ആദ്യം ബ്രഷ് ഉപയോഗിച്ചും ഒടുവിൽ കുഞ്ഞികൈകളിൽ നിറങ്ങൾ കമിഴ്ത്തി , അമ്മയുടെ ദേഹത്ത് കുടഞ്ഞൊഴിച്ചു. ചിരിച്ചു കൊണ്ട് മകന്റെ കുസൃതിയിൽ ഭാഗമാകുകയാണ് ദിവ്യ എസ് അയ്യർ. 

ADVERTISEMENT

നിറവും നീയേ മനം നിറയെ നീയേ എന്ന അടിക്കുറിപ്പോടെയാണ്‌ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് ഈ വിഡിയോ കണ്ടവരെല്ലാം തന്നെ കുറിച്ചിരിക്കുന്നത്. 

‘അവന്റെ അമ്മ കളക്ടർ ആണെന്ന് അവനറിയില്ലല്ലോ’, ‘എങ്ങനെ സമയം കണ്ടെത്തുന്നു... ഈ തിരക്കിനിടയിൽ’ എന്നുമൊക്കയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. പെയിന്റ് അടിക്കാനും കുത്തി വരക്കാനും വീടിന്റെ ഭിത്തി കൊടുക്കാതെയിരുന്നപ്പോൾ എന്നാൽ പിന്നെ വേറെ സ്ഥലം താ എന്ന് പറഞ്ഞ മകന് മുമ്പിൽ സ്വയം സമർപ്പിച്ച  അമ്മ എന്നൊരാൾ എഴുതിയപ്പോൾ ഇതു പോലൊരു അമ്മയെ വേറെ കിട്ടുമോ എന്നാണ് വേറൊരു കമെന്റ്.

English Summary:

IAS Officer Divya S Iyer Becomes Son's Canvas in Adorable Painting Session