ജീവിതത്തിൽ പ്രകാശം പരത്തുന്നവരാണ് കുഞ്ഞുങ്ങൾ. ഇപ്പോൾ, മകൾക്കൊപ്പം ഉംറ നിർവഹിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് മുൻ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സമൂഹമാധ്യമത്തിലൂടെ അഫ്രീദി തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രകാശമായ എന്റെ കുഞ്ഞുമായി ഉംറയ്ക്കുള്ള യാത്രയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ പ്രകാശം പരത്തുന്നവരാണ് കുഞ്ഞുങ്ങൾ. ഇപ്പോൾ, മകൾക്കൊപ്പം ഉംറ നിർവഹിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് മുൻ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സമൂഹമാധ്യമത്തിലൂടെ അഫ്രീദി തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 

‘‘എന്റെ ജീവിതത്തിലെ പ്രകാശമായ എന്റെ കുഞ്ഞുമായി ഉംറയ്ക്കുള്ള യാത്രയിൽ. പെൺകുഞ്ഞുങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹമാണ്. പെൺകുഞ്ഞുങ്ങളുള്ള എല്ലാ മാതാപിതാക്കൾക്കും പ്രാർഥനകൾ. പെൺകുഞ്ഞുങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകുന്നതും അവരെ നല്ല രീതിയിൽ വളർത്തുന്നതും നമ്മുടെ മതത്തിലെ ഏറ്റവും ഉദാത്തമായ പ്രവർത്തനമാണ്. അല്ലാഹുവിന്റെ പരിശുദ്ധമായ സംരക്ഷണത്തിൻ കീഴിൽ നമ്മുടെ എല്ലാ സ്ത്രീകളുമുണ്ടാകട്ടെ. ആമീൻ’’ - മനോഹരമായ ഈ അടിക്കുറിപ്പോടു കൂടിയാണ് മകൾക്കൊപ്പമുള്ള ഉംറ യാത്രയുടെ ചിത്രങ്ങൾ ഷാഹിദ് അഫ്രീദി പങ്കുവച്ചിരിക്കുന്നത്.

വളരെ ആവേശത്തോടെയാണ് ആരാധകർ പ്രിയതാരത്തിന്റെ ഉംറ യാത്രയുടെ ചിത്രങ്ങൾ ഏറ്റെടുത്തത്. മകൾ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും അവളുടെ ചിരി മനോഹരമായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ആയി കുറിച്ചത്. അഫ്രീദിക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത്. ഇളയമകൾ അർവയുമൊത്തായിരുന്നു അഫ്രീദിയുടെ തന്റെ ഉംറ യാത്ര.

Photo Credit : Shahid Afridi / Facebook

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്നാണ് ഷാഹിദ് അഫ്രീദിയുടേത്. പാക്കിസ്ഥാൻ ടീമിലെ ഓൾറൗണ്ടർ ആയിരുന്ന അദ്ദേഹം ദേശീയ ടീം ക്യാപ്റ്റൻ കൂടി ആയിരുന്നു. ഇന്ത്യയിലും ഷാഹിദ് അഫ്രീദിക്ക് ആരാധകരുണ്ട്.
 
English Summary:

Shahid Afridi starts the journey of 'Umrah' with the youngest daughter, Arwa