വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ഓഗസ്റ്റിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തി ഓഗസ്റ്റ് 1. പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോൾ കിരീടം ∙കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ, 25

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ഓഗസ്റ്റിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തി ഓഗസ്റ്റ് 1. പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോൾ കിരീടം ∙കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ, 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ഓഗസ്റ്റിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തി ഓഗസ്റ്റ് 1. പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോൾ കിരീടം ∙കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ, 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ,  മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ ഓഗസ്റ്റിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തി

ഓഗസ്റ്റ്   1.  പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോൾ  കിരീടം

ADVERTISEMENT

∙കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ, 25 ലക്ഷം രൂപയുടെ  റിസർച്  ഗ്രാന്റ്)  ഡോ.ഇന്ദു എലിസബത്തിന്.

∙അബുദാബി ബറാക ആണവ പ്ലാന്റിൽ ഉൽപാദനം ആരംഭിച്ചതോടെ അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി യുഎഇ സ്വന്തമാക്കി.

2. സ്പേസ് എക്സ് കമ്പനിയുടെ   ‘ക്രൂ ഡ്രാഗൺ’ കാപ്സ്യൂളിലേറി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബോബ് ഡെങ്കനും ഡഗ് ഹർലിയും സുരക്ഷിതരായി തിരിച്ചെത്തി. 

∙യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ സീസണിലെ ഗോൾഡൻ ഷൂ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരം സിറോ ഇമ്മൊബീലെ നേടി 

ADVERTISEMENT

3. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നിവിൻപോളി മികച്ച നടൻ. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ മികച്ച ചിത്രം. 

∙ശീതകാല ഒളിംപിക്സിൽ ലൂജ് ഇനത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനും പാതിമലയാളിയുമായ ശിവകേശവനെ ദേശീയ ലൂജ് ടീമിന്റെ പരിശീലകനും ഹൈ പെർഫോമൻസ് ഡയറക്ടറുമായി നിയമിച്ചു. ഐസിലൂടെ ഫൈബർ ഗ്ലാസിൽ തെന്നി നീങ്ങുന്ന കായികയിനമാണു ലൂജ്. 

4. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. 

∙കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് ചുമതലയേറ്റു. 

ADVERTISEMENT

6. മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റിൽ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ‌ 66 പേർ മരിച്ചു. 4 പേരെ കാണാതായി.

7. കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്നു താഴ്ചയിലേക്കു പതിച്ച് പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേർ മരിച്ചു.   

∙ ബിജെപി നേതാവ് മനോജ് സിൻഹ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ.

8. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സിഎജി) ജി.സി. മുർമു നിയമിതനായി.  

9.  ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ശ്രീലങ്ക പീപ്പിൾസ് പാർട്ടി നേതാവ് മഹിന്ദ രാജപക്സെ അധികാരമേറ്റു. 

10.   മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ കെ.എൻ. അനന്തപത്മനാഭൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയർമാരുടെ ഇന്റർനാഷനൽ പാനലിൽ അംഗമായി.  

∙രാം കരൺ വർമയെ കോംഗോയിലും മനീഷ് പ്രഭാതിനെ ഉസ്ബക്കിസ്ഥാനിലും രാഹുൽ ശ്രീവാസ്തവയെ മോൾഡോവ റിപ്പബ്ലിക്കിലും ഇന്ത്യയുടെ അംബാസഡർമാരായി നിയമിച്ചു. വീരേന്ദ്രകുമാർ പോളിനെ കെനിയയിൽ ഹൈക്കമ്മിഷണറായി നിയമിച്ചു. 

11.  കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി റഷ്യ. ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്.

12. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. 

13. യുഎഇയും ഇസ്രയേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സമാധാന കരാർ ഒപ്പുവച്ചു. ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.  

∙ പ്രഫ. എച്ച്. വെങ്കിടേശ്വരലു കാസർകോട്ടെ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ 

15. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു

16. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ്നെ തിരഞ്ഞെടുത്തു. ലിവർപൂളിന്റെ കോച്ച് യൂർഗൻ ക്ലോപ്പ് മികച്ച പരിശീലകനായി.  

17. രാകേഷ് അസ്താനയെ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ഡയറക്ടർ ജനറലായി നിയമിച്ചു. 

18. ഗോവ ഗവർണർ സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ചു. 

19. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി എന്റർപ്രൈസസിനു പാട്ടത്തിനു നൽകാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 

20.  ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിന്റെ ഭരണസമിതിയിലേക്കു പ്രഫ. ലേഖ ചക്രവർത്തി തിരഞ്ഞെടുക്കപ്പെട്ടു. 

22. ഇന്റർ മിലാനെ 3–2നു തോൽപിച്ച് സെവിയ്യയ്ക്കു യൂറോപ്പ ലീഗ് കിരീടം

24. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്.

∙ എൽഡിഎഫ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ടു തളളി (87–40). 

∙രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ്കുമാർ (ലോക് താന്ത്രിക് ജനതാദൾ) ജയിച്ചു. 

26. ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതികൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ പുരസ്കാരം മറീക ലൂകാസ് റൈനഫെൽഡ് എഴുതിയ ഡച്ച് നോവൽ ‘ദ് ഡിസ്കംഫർട് ഓഫ് ഈവനിങ്’ നേടി. 50,000 പൗണ്ട് (49 ലക്ഷം രൂപ) സമ്മാനത്തുക നോവലിസ്റ്റും ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ച മിഷൽ ഹച്ചിസനും പങ്കിടും. 

28. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ  ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ചു. 

29. രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ തങ്കവേലു (പാരാ അത്‍ലറ്റിക്സ്), മനിക ബത്ര (ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി) എന്നിവർക്ക് പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയും മലയാളി ഒളിംപ്യൻ ജിൻസി ഫിലിപ്പിന് ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു. 

30. മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ഉൾപ്പെടുന്ന ഇന്ത്യൻ ടീം ചെസ് ഒളിംപ്യാഡിൽ റഷ്യക്കൊപ്പം സംയുക്തജേതാക്കളായി. ഇന്ത്യയുടെ സ്വർണനേട്ടം ചരിത്രത്തിലാദ്യം. 

31. തിരഞ്ഞെടുപ്പു കമ്മിഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. 

 English Summary :  Month August at a glance