ഓസോണിന്റെ പ്രാധാന്യം ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിൽ 20 -30 കിലോമീറ്റർ വരെയുള്ള ഭാഗമാണ് ഓസോൺ പാളി. അൾട്രാവയലറ്റ്‌ രശ്മികൾ ഭൂമിലെത്തുന്നത് ഓസോൺ പാളികൾ തടയുന്നു. അന്തരീക്ഷത്തിന്റെ മേൽപാളിയിൽ ‍ വച്ച്‌ അൾട്രാവയലറ്റ്‌ കിരണങ്ങൾ തന്നെയാണ്‌ ഓസോണിനു ജന്മമേകുന്നത്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസോണിന്റെ പ്രാധാന്യം 

ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിൽ 20 -30 കിലോമീറ്റർ വരെയുള്ള ഭാഗമാണ് ഓസോൺ പാളി. അൾട്രാവയലറ്റ്‌ രശ്മികൾ  ഭൂമിലെത്തുന്നത് ഓസോൺ പാളികൾ തടയുന്നു. അന്തരീക്ഷത്തിന്റെ   മേൽപാളിയിൽ ‍ വച്ച്‌ അൾട്രാവയലറ്റ്‌ കിരണങ്ങൾ  തന്നെയാണ്‌ ഓസോണിനു ജന്മമേകുന്നത്‌. അൾട്രാവയലറ്റ്‌ കിരണങ്ങളേറ്റ്‌ ഓക്‌സിജൻ  തന്മാത്ര (O2) കൾ ‍ വിഘടിച്ച്‌ ഓക്‌സിജൻ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ്‌ ഓക്‌സിജൻ ‍ ആറ്റങ്ങൾ‍, അവയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ നിലനിൽ‍ക്കാനാവില്ല. അതിനാൽ  വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജൻ  ആറ്റവും ഓക്‌സിജൻ ‍ തന്മാത്രകളുമായി കൂട്ടുചേർന്ന്‌, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോൺ  (O3) ആയി മാറുന്നു. 

ADVERTISEMENT

ഗുണമേറെ

ഭൂമിയിലെ ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ് ഓസോൺ പാളികൾ. സൂര്യനിൽ നിന്നു ബഹിർഗമിക്കുന്ന ഗാമ വികിരണങ്ങൾ, എക്‌സ്‌ റേ, അൾട്രാവയലറ്റ് വികിരണങ്ങൾ തുടങ്ങിയവ  മനുഷ്യ ശരീരത്തിലോ സസ്യങ്ങളുടെയോ മൃഗങ്ങളുടെയോ മേലോ പതിച്ചാൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടാകും. 

ഓസോൺ ദ്വാരം (Ozone Holes)

വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറംതള്ളുന്ന വാതകങ്ങളായ നൈട്രിക് ഓക്‌സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവ ഓസോൺ പാളിയിൽ വലിയ ദ്വാരങ്ങളുണ്ടാക്കുന്നു. ഓസോൺ ഗർത്തങ്ങൾ  (Ozone hole) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ശരിക്കുള്ള തുളയോ വിള്ളലോ അല്ല. ഓസോൺപാളിയിൽ 220 ഡോബ്‌സൻ  യൂണിറ്റിൽ(Dobson Unit) ‍ താഴെ ഓസോൺ സാന്ദ്രതയുള്ള   പ്രദേശത്തെയാണ്‌ ദ്വാരങ്ങൾ എന്നു പറയുന്നത്. ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റാണ് ഡോബ്സൻ.

ADVERTISEMENT

മോൺട്രിയോൾ ഉടമ്പടി

1994 മുതൽ ആണ് െഎക്യരാഷ്ട്ര സംഘടന ഓസോൺദിനം ആചരിച്ചുതുടങ്ങിയത്. മോൺട്രിയോൾ ഉടമ്പടി ഒപ്പുവച്ച ദിവസമാണ് സെപ്റ്റംബർ 16. 

1987 സെപ്റ്റംബർ 16ന് െഎക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 24 രാജ്യങ്ങൾ ചേർന്ന് ഉണ്ടാക്കിയ ഉടമ്പടിയാണ് മോൺട്രിയോൾ പ്രോട്ടോക്കോൾ. ഓസോൺപാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനം കുറയ്ക്കാനുള്ള നടപടികളായിരുന്നു ഉടമ്പടിയിൽ. 

ഒഡി‌എസ് എന്നാൽ

ADVERTISEMENT

ഓസോൺ നാശക രാസവസ്തുക്കളെ വിശേഷിപ്പിക്കുന്ന പേരാണ് ഒ‍എഡിഎസ് (Ozone depleting substances) . മോൺ‌ട്രിയൽ പ്രോട്ടോക്കോളിൽ ഓസോൺ നാശക രാസവസ്തുക്കളെ ക്ലാസ് - 1 ODS, ക്ലാസ് -2 ODS എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ക്ലാസ് 1 ൽ ക്ലോറോഫ്ലൂറോകാർബണുകളും (CFC) ക്ലാസ് 2 ൽ ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാർബണുകളും (HCFC) ആണു വരുന്നത്.

സിഎഫ്‌സിയും സുഹൃത്തുക്കളും

മനുഷ്യനിർമിത വാതകങ്ങളായ ക്ലോറിൻ, ഫ്ലൂറിൻ, കാർബൺ എന്നിവയുടെ മിശ്രിതത്താൽ രൂപപ്പെടുന്ന ക്ലോറോഫ്ലൂറോകാർബൺ (CFC), ഹൈഡ്രോ ക്ലോറോഫ്ലൂറോകാർബൺ(HCFC), കാർബൺ ടെട്രാക്ലോറൈഡ്, ക്ലോറോഫോം, മീഥൈൽ ക്ലോറൈഡ്, ബ്രോമൈഡ്, ഹാലോൺ എന്നിവ ഓസോണിന്റെ നാശത്തിനു കാരണമാകുന്നു. ഇലക്ട്രോണിക് മാലിന്യങ്ങളിലും  ശീതീകരണമാലിന്യങ്ങളിലും  കാണുന്ന വാതകമിശ്രിതമാണ് സിഎഫ്സി. ഇവ നേരെ ഓസോൺ പാളികളിലേക്ക് ഒഴുകിച്ചെല്ലും. അൾട്രാവയലറ്റ്  കിരണങ്ങളുമായി ചേർന്ന് അവ ക്ലോറിൻ ഉൽപാദിപ്പിക്കും.

ഓസോൺ കണ്ടെത്തൽ

ഓസോൺ വാതകം ആദ്യം കണ്ടെത്തിയത് 1839ൽ സ്വിറ്റ്സർലൻഡിലെ ബേസൽ സർവകലാശാലയിലെ ഗവേഷകനായിരുന്ന ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബെയ്ൻ ആണ്. ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞരായ ചാൾസ് ഫാബ്രിയും ഹെൻറി ബിഷണും 1913ൽ ഓസോൺപാളി കണ്ടെത്തി. ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ജി.എം.ബി.ഡോബ്സൻ ഓസോൺപാളിയുടെ ഘടനയും സ്വഭാവങ്ങളും വിശദീകരിച്ചു. ഓസോൺപാളിയുടെ കനം അളക്കാനുള്ള മാർഗം ആവിഷ്കരിച്ചതും അതിനായി നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചതും ഡോബ്സൻ ആണ്. 

 English Summary : World ozone day