മാനം കറുക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന പേരാണ് ന്യൂനമർദമെന്നത്. കാലാവസ്ഥ അറിയുന്നവരും ചിലപ്പോൾ അറിയാത്തവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്. കനത്ത മഴയുണ്ടായാലും കാറ്റുണ്ടായാലും ‘പ്രതി’ ന്യൂനമർദം തന്നെ. മഴയെക്കുറിച്ച് പറയുമ്പോഴൊക്കെ ഒഴിവാക്കാനാവാത്ത ‘ന്യൂനമർദം’ എന്താണെന്നു നമുക്കു നോക്കാം. ഒറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനം കറുക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന പേരാണ് ന്യൂനമർദമെന്നത്. കാലാവസ്ഥ അറിയുന്നവരും ചിലപ്പോൾ അറിയാത്തവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്. കനത്ത മഴയുണ്ടായാലും കാറ്റുണ്ടായാലും 

‘പ്രതി’ ന്യൂനമർദം തന്നെ. മഴയെക്കുറിച്ച് പറയുമ്പോഴൊക്കെ ഒഴിവാക്കാനാവാത്ത ‘ന്യൂനമർദം’ എന്താണെന്നു നമുക്കു നോക്കാം. ഒറ്റ വാക്കിൽ അന്തരീക്ഷത്തിലെ മറ്റു മേഖലകളെക്കാൾ മർദം കുറഞ്ഞ മേഖല എന്നു ന്യൂനമർദത്തെ പറയാം.   എങ്ങനെ ?

ADVERTISEMENT

സൂര്യതാപത്താൽ സമുദ്രത്തിലെ ജലം ചൂടാകുന്നു, വായു ചൂടുപിടിച്ച് മുകളിലേക്കുയരും. ഇത്തരത്തിൽ ചൂടു പിടിക്കുന്നത് കൂടുതലും ഭൂമധ്യരേഖാ പ്രദേശങ്ങളിലായിരിക്കും, സൂര്യരശ്മികൾ ഇവിടെ നേരിട്ടു പതിക്കുന്നു. മുകളിലേക്കുയരുന്ന വായുവിന്റെ താഴെ വിസ്തൃതമായ ഒരു പ്രദേശം ന്യൂനമർദ മേഖലയായി രൂപം കൊള്ളുന്നു. അന്തരീക്ഷത്തിൽ വായു സഞ്ചരിക്കുന്നത് മർദവ്യതിയാനം അനുസരിച്ചാണ്. മർദം കുറഞ്ഞ മേഖലയിലേക്ക് കൂടുതൽ മർദമുള്ള സ്ഥലത്തുനിന്ന് വായു എത്തുന്നു. കാറ്റിന്റെ ഗതി, കൂടിയ മർദമേഖലയിൽ നിന്ന് ന്യൂനമർദ മേഖലയിലേക്കാണ്.

കാലാവസ്ഥാ മുന്നറിയിപ്പ്

ADVERTISEMENT

ന്യൂനമർദ മേഖലകൾ ചുഴലിക്കാറ്റാകും മുൻപു തന്നെ റഡാറിന്റെയും ഉപഗ്രഹത്തിന്റെയും സഹായത്തോടെ നിരീക്ഷിക്കാനും കാറ്റിന്റെ ശക്തി വിലയിരുത്താനും ഗതി മനസ്സിലാക്കാനും സാധിക്കും. ഏതൊക്കെ സ്ഥലങ്ങളിൽ കാറ്റ് നാശം വിതയ്ക്കും, എവിടെയൊക്കെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ കാറ്റിന്റെ പാത കണക്കാക്കിയാണു മനസ്സിലാക്കുന്നത്.വ്യോമഗതാഗതം, കപ്പൽ ചരക്കുനീക്കം തുടങ്ങിയ കാര്യങ്ങളിൽ സഹായകമാകും. 

ഭൂമിയുടെ സ്വയം ഭ്രമണം മൂലമുണ്ടാകുന്ന കോറിയാലിസ് പ്രഭാവമാണ് ന്യൂനമർദങ്ങൾക്കു കറങ്ങാനുള്ള ശേഷി നൽകുന്നത്.

ADVERTISEMENT

ഇതനുസരിച്ച് ദക്ഷിണധ്രുവത്തിലെ ന്യൂനമർ‍ദങ്ങൾ ക്ലോക്കിന്റെ ദിശയിലും ഉത്തരധ്രുവത്തിലെ ന്യൂനമർദങ്ങൾ ആന്റിക്ലോക്ക് വൈസ് ദിശയിൽ കറങ്ങുന്നു. 

ന്യൂനമർദങ്ങളുടെ കേന്ദ്രം‘കണ്ണ്’  (ഐ) എന്നറിയപ്പെടുന്നു. ഏറ്റവും മർദം കുറവുള്ള കണ്ണ് താരതമ്യേന ശാന്തവുമായിരിക്കും.ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തിന് 30–60 കി.മീ. വ്യാസമുണ്ട്, ഇവിടെ മർദം ഏറ്റവും കുറവ്. ‘കണ്ണി’നോടു ചേർന്നുള്ളതാണ് (ഐ വോൾ) ഏറ്റവും ശക്തമായ കാറ്റുള്ള പ്രദേശം, അതിശക്തമായ മഴയ്ക്കും മിന്നലിനും ഇതു കാരണമാകുന്നു. 200 മുതൽ ആയിരത്തിലേറെ കിലോമീറ്റർ വ്യാസം ഇവയ്ക്ക് ശക്തിയനുസരിച്ച് ഉണ്ടാകാറുണ്ട്.

ശക്തി കൂടുന്നതനുസരിച്ച് ശക്തമായ ന്യൂനമർദം, തീവ്ര ന്യൂനമർദം, അതിതീവ്ര ന്യൂനമർദം, ചുഴലിക്കാറ്റ്, സൈക്ലോൺ, ശക്തമായ സൈക്ലോൺ, സൂപ്പർ സൈക്ലോൺ എന്നീ ഘട്ടങ്ങളിലേക്കു ന്യൂനമർദം എത്തുന്നു. ചുഴലിക്കാറ്റുകൾ ഓരോ മേഖലയിലും അറിയപ്പെടുന്നത് വിവിധ പേരുകളിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും അറ്റ്ലാന്റിക് സമുദ്രത്തിൽ ഹരികെയ്ൻ എന്നും പസിഫിക്കിൽ ടൈഫൂൺ എന്നുമാണ് ഇവ അറിയപ്പെടുന്നത്. അതീവശക്തിയുള്ള കാറ്റിനു കാരണമാകുന്ന അവ കര തൊടുന്നതോടെ ശക്തി കുറഞ്ഞു തുടങ്ങും. മതിയായ ഊർജം ലഭിക്കാതെ വരുന്നതിനാലാണിത്. 

കാറ്റുകളുണ്ടാകുന്നത്

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ന്യൂനമർദം രൂപപ്പെടാറുണ്ട്. ന്യൂനമർദങ്ങൾ ശക്തമായി ചുഴലിക്കാറ്റാകാൻ സാധ്യത കാലവർഷത്തിനു തൊട്ടു മുൻപും ശേഷവുമുള്ള സമയങ്ങളിലാണ്. അതായത് ഏപ്രിൽ–മേയ്, ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങൾ. കാലവർഷത്തിലെ ന്യൂനമർദങ്ങൾ (ജൂൺ–സെപ്റ്റംബർ)ചുഴലിക്കാറ്റായി മാറാറില്ല. അപൂർവം അവസരങ്ങളിൽ കരയിലും ന്യൂന മർദമേഖലകൾ രൂപമെടുക്കാറുണ്ട്. ഇത്തവണ രാജ്യത്ത് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി 13 ന്യൂനമർദങ്ങളുണ്ടായി. ഒന്നും തീവ്ര ന്യൂനമർദമായി മാറിയില്ല. ഒരെണ്ണം ചുഴലിക്കാറ്റായി (നിസർഗ) മാറിയെങ്കിലും അത് മേയ് 31നാണു രൂപപ്പെട്ടത്. ജൂൺ ഒന്നിനാണ് മൺസൂൺ തുടങ്ങിയത്. 

 English summary : Climate and low pressure