ലോക ജനസംഖ്യയുടെ 3% പേരാണ് നവംബർ മൂന്നിനു നടക്കുന്ന ആ തിരഞ്ഞടുപ്പിൽ വോട്ടു ചെയ്യുന്നത് . പക്ഷേ ആ ഫലം ഉറ്റു നോക്കുന്നത് ലോകം മുഴുവനുമാണ്. കാരണം അവർ തിരഞ്ഞെടുക്കുന്നത് യുഎസ് പ്രസിഡന്റിനെയാണ്. 1789 മുതലുള്ള യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലെ സുപ്രധാന വിവരങ്ങളിലൂടെയൊരു സഞ്ചാരമാണിത്. മത്സരപ്പരീക്ഷകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ജനസംഖ്യയുടെ 3% പേരാണ് നവംബർ മൂന്നിനു നടക്കുന്ന ആ തിരഞ്ഞടുപ്പിൽ വോട്ടു ചെയ്യുന്നത് . പക്ഷേ ആ ഫലം ഉറ്റു നോക്കുന്നത് ലോകം മുഴുവനുമാണ്. കാരണം അവർ തിരഞ്ഞെടുക്കുന്നത് യുഎസ് പ്രസിഡന്റിനെയാണ്. 1789 മുതലുള്ള  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലെ സുപ്രധാന വിവരങ്ങളിലൂടെയൊരു സഞ്ചാരമാണിത്. മത്സരപ്പരീക്ഷകളിലും പൊതു വിജ്‍ഞാനത്തിനും വിജയസമ്പാദ്യമാക്കാവുന്ന അറിവുശേഖരമാണിത്

ADVERTISEMENT

യുഎസ് പ്രസിഡന്റ് ആകാൻ?

മൂന്നു യോഗ്യതകൾ ഉണ്ടെങ്കിൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാം.

‌1) ജന്മം കൊണ്ട് യുഎസ് പൗരത്വം (Natural Born Citizen). യുഎസിൽ ജനിച്ചവർ, യുഎസ് പൗരൻമാർക്ക് സ്വദേശത്തോ വിദേശത്തോ ജനിച്ച കുട്ടികൾ എന്നിവർ

ADVERTISEMENT

2) കുറഞ്ഞത് 35 വയസ്

3) 14 വർഷമെങ്കിലും യുഎസിൽ സ്ഥിരതാമസം

നാലു വർഷമാണു യുഎസ് പ്രസിഡന്റിന്റെ കാലാവധി. നാലിന്റെ ഗുണിതങ്ങളായ വർഷങ്ങളിൽ (ഉദാ : 2012, 2016, 2020,..) തിരഞ്ഞെടുപ്പ്. തൊട്ടടുത്ത ജനുവരി 20ന് അധികാരമേൽക്കും.

ADVERTISEMENT

വോട്ട് പ്രസി‍ഡന്റിനല്ല

പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് ജനം വോട്ടു ചെയ്യുന്നതെങ്കിലും ഇലക്ടറൽ കോളജ് പ്രതിനിധികളെയാണ് അപ്പോൾ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ കോളജ് പ്രതിനിധികൾ ഉണ്ടാവും. ഓരോ സ്ഥാനാർത്ഥിക്കും എത്ര പ്രതിനിധികളെ ലഭിച്ചു എന്നറിയുമ്പോഴെ വിജയിയെ അറിയാമെങ്കിലും ഇലക്ടറൽ കോളജ് പ്രതിനിധികൾ ഡിസംബറിൽ യോഗം ചേർന്നു പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വോട്ട് ചെയ്യും. ഈ വോട്ടുകൾ മുദ്ര വച്ചു സെനറ്റിലേക്ക് അയയ്ക്കും. ജനുവരിയിൽ സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും സംയുക്ത യോഗത്തിൽ സെനറ്റ് അധ്യക്ഷൻ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ഇലക്ടറൽ കോളജിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നാൽ പ്രസിഡന്റിനെ ജനപ്രതിനിധി സഭയും വൈസ് പ്രസിഡന്റിനെ സെനറ്റും തിരഞ്ഞെടുക്കും.1800 ൽ തോമസ് ജെഫേഴ്സണും1824 ൽ ജോൺ ക്വിൻസി ആഡംസും ഇങ്ങനെ ജനപ്രതിനിധി സഭയിലുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരാണ്. ഇലക്ടറൽ കോളജിൽ 538 പ്രതിനിധികളാണ്. ജനപ്രതിനിധിസഭ (435 സീറ്റ്), സെനറ്റ് (100 സീറ്റ്) അംഗങ്ങളുെട എണ്ണവും ദേശീയ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയുടെ 3 പ്രതിനിധികളും ചേർത്താണ് 538.

കൂടെ ഓടും വൈസ് പ്രസിഡന്റ് !

പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് അംഗീകാരം ലഭിച്ചാൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. ഇതിൽ പാർട്ടിക്കൊന്നും ചെയ്യാനില്ല. പ്രസിഡന്റ് സ്ഥാനാർഥിക്ക് ഇഷ്ടപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ നിശ്ചയിക്കാം. പ്രസിഡന്റ് സ്ഥാനാർഥിയുടെ running mate എന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ വിളിക്കുക. 2008 ൽ ഡെമോക്രാറ്റിക് പാർട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് മൽസരിച്ചവരാണ് ബറാക് ഒബാമയും ജോ ബൈഡനും. സ്ഥാനാർഥിത്വം ലഭിച്ചത് ഒബാമയ്ക്ക്. അദ്ദേഹം ബൈഡനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കി. പിന്നീട് 8 വർഷം ഒബാമ പ്രസിഡന്റും ബൈഡൻ വൈസ് പ്രസിഡന്റുമായി. ഇപ്പോൾ ബൈഡൻ പ്രസിഡന്റാകാൻ ട്രംപിനെതിരെ മൽസരിക്കുന്നു.

English Summary : United States Presidential Election 2020 - Overview