ബ്രിട്ടിഷ് ആർക്കിയോളജിസ്റ്റായിരുന്ന സർ ആസ്റ്റൻ ഹെൻറി ലയാർഡ് (Sir Austen Henry Layard) ഇന്നത്തെ ഇറാഖിലെ നിമ്രഡ് എന്ന സ്ഥലത്ത് അസീറിയൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്യുകയായിരുന്നു. തിളങ്ങുന്ന ഒരു റോക്ക് ക്രിസ്റ്റൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നത്തെ ലെൻസുമായി സാമ്യമുള്ളത്. 1850ലാണ് അദ്ദേഹം

ബ്രിട്ടിഷ് ആർക്കിയോളജിസ്റ്റായിരുന്ന സർ ആസ്റ്റൻ ഹെൻറി ലയാർഡ് (Sir Austen Henry Layard) ഇന്നത്തെ ഇറാഖിലെ നിമ്രഡ് എന്ന സ്ഥലത്ത് അസീറിയൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്യുകയായിരുന്നു. തിളങ്ങുന്ന ഒരു റോക്ക് ക്രിസ്റ്റൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നത്തെ ലെൻസുമായി സാമ്യമുള്ളത്. 1850ലാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് ആർക്കിയോളജിസ്റ്റായിരുന്ന സർ ആസ്റ്റൻ ഹെൻറി ലയാർഡ് (Sir Austen Henry Layard) ഇന്നത്തെ ഇറാഖിലെ നിമ്രഡ് എന്ന സ്ഥലത്ത് അസീറിയൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്യുകയായിരുന്നു. തിളങ്ങുന്ന ഒരു റോക്ക് ക്രിസ്റ്റൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നത്തെ ലെൻസുമായി സാമ്യമുള്ളത്. 1850ലാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് ആർക്കിയോളജിസ്റ്റായിരുന്ന സർ ആസ്റ്റൻ ഹെൻറി ലയാർഡ് (Sir Austen Henry Layard) ഇന്നത്തെ ഇറാഖിലെ നിമ്രഡ്  എന്ന സ്ഥലത്ത് അസീറിയൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്യുകയായിരുന്നു. തിളങ്ങുന്ന ഒരു റോക്ക് ക്രിസ്റ്റൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നത്തെ ലെൻസുമായി സാമ്യമുള്ളത്. 1850ലാണ് അദ്ദേഹം ഇതു ഖനനം ചെയ്തെടുത്തത്. അന്നതിന് ആയിരക്കണക്കിനു വർഷത്തെ പഴക്കമുണ്ടായിരുന്നു. നിമ്രഡ് എന്ന സ്ഥലത്തുനിന്നു ലഭിച്ചതിനാൽ നിമ്രഡ് ലെൻസെന്നും ലയാർഡ് കണ്ടെത്തിയതിനാൽ ലയാർഡ് ലെൻസെന്നും അതിനു പേരു വന്നു.  ഏകദേശം 12 സെന്റിമീറ്റർ ഫോക്കസ് ദൂരം ഉണ്ടായിരുന്ന ഈ ലെൻസിനെ ആവർധന ഗ്ലാസായോ ബേണിങ് ഗ്ലാസായോ ഉപയോഗിച്ചെന്നും അതല്ല അലങ്കാരവസ്തു മാത്രമായാണ് അസീറിയക്കാർ ഉപയോഗിച്ചിരുന്നതെന്നും വാദങ്ങളുണ്ട്. എന്തായാലും ലെൻസിന്റെ പ്രതിരൂപം ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്നുവെന്നതിന് നിമ്രഡ് ലെൻസ് തെളിവ് നൽകി.  കോൺവെക്സ്, കോൺകേവ്, പ്രോഗ്രസീവ്, ഇലക്ട്രോൺ ലെൻസ് അങ്ങനെ വിവിധ ലെൻസുകൾ ഇന്നു ലഭ്യമാണ്. ചില ലെൻസ് വിശേഷങ്ങളിതാ...  

പ്രോഗ്രസീവ് ലെൻസ്

ADVERTISEMENT

മൾട്ടി ഫോക്കൽ ലെൻസെന്നും പ്രോഗ്രസീവ് ലെൻസ് (Progressive Lens) അറിയപ്പെടുന്നു. പ്രധാനമായും പ്രസ്ബയോപ്പിയ (Presbyopia) ​അഥവാ വെള്ളെഴുത്തു പോലുള്ള നേത്ര ന്യൂനതകൾ പരിഹരിക്കാനാണ് ഉപയോഗിക്കുന്നത്. പ്രായം കൂടുമ്പോൾ ലെൻസിന്റെ ഇലാസ്തികത കുറയുകയും കാഠിന്യം വർധിക്കുകയും ചെയ്യും. മാത്രമല്ല സീലിയറി പേശികളുടെ പ്രവർത്തനവും മന്ദമാവും. ഫലത്തിൽ അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറയുന്ന അവസ്ഥയാണ് വെള്ളെഴുത്ത്.  പ്രോഗ്രസീവ് ലെൻസിന്റെ ഉപരിതലത്തിൽ ഒരു ബിന്ദുവിൽനിന്നു മറ്റൊരു ബിന്ദുവിലേക്കു പോകുമ്പോൾ ലെൻസിന്റെ പവർ ക്രമേണ മാറിവരും. ഇതിന്റെ ഫലമായി ഹ്രസ്വ, മധ്യ, ദീർഘദൂര കാഴ്ചകൾ വ്യക്തമായി കാണാനാകും. പ്രോഗ്രസീവിനു പകരം ബൈഫോക്കൽ അല്ലെ​ങ്കിൽ ട്രൈഫോക്കൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവയിൽ ലെൻസുകളുടെ വിഭജന വരകൾ ദൃശ്യമാകും. പ്രോഗ്രസീവ് ലെൻസ് ഒറ്റ ലെൻസുപോലെയായിരിക്കും.

ലെൻസ് മീറ്റർ

നേത്ര പരിചരണവുമായി ബന്ധപ്പെട്ട ഉപകരണമാണ് ലെൻസ് മീറ്റർ (Lens meter). കണ്ണടകളിൽ ഉപയോഗിക്കുന്ന ലെൻസിന്റെ പവർ, കൃത്യമായ സ്ഥാനം ഇവ നിർണയിക്കുന്നതിനാണു പ്രധാനമായും ഉപയോഗിക്കുന്നത്. കോൺടാക്ട് ലെൻസുകളുടെ പവർ, പ്രോഗ്രസീവ് ലെൻസിന്റെ കൃത്യത, ഡോക്ടർമാരുടെ കുറിപ്പടിയിൽ കാണുന്ന സ്ഫെറിക്കൽ, സിലിൻ‍ഡ്രിക്കൽ, ആക്സിസ് എന്നിവ തിട്ടപ്പെടുത്താനും ഉപയോഗിക്കുന്നു.

ഫ്ലിന്റ് ഗ്ലാസ്

ADVERTISEMENT

ലെൻസുകൾ, പ്രിസങ്ങൾ ഇവ നിർമിക്കാൻ പ്രധാനമായും ഫ്ലിന്റ് ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്. അൾട്രാ വയലറ്റ് രശ്മികൾ കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നതും പ്രകാശത്തിന്റെ ആഗിരണം താരതമ്യേന കുറവായതും ഫ്ലിന്റ് ഗ്ലാസിന്റെ പ്രത്യേകതയാണ്. താരതമ്യേന ഉയർന്ന റിഫ്രാക്ടീവ് ഇൻഡെക്സ് (Refractive Index, 1.45 മുതൽ 2 വരെ), ഉയർന്ന ഡിസ്പേഴ്സൺ എന്നിവയുള്ള ഫ്ലിന്റ് ഗ്ലാസിന്റെ നിർമാണത്തിൽ സിലിക്കയോടൊപ്പം ലെഡ് ഓക്സൈഡും കലർത്തിയിരുന്നു. ഉപയോഗശൂന്യമായി വലിച്ചെറിയുമ്പോൾ ലെഡ് പരിസ്ഥിതിക്കു ദോഷകരമാണെന്നു കണ്ടതോടെ ആധുനിക ഫ്ലിന്റ് ഗ്ലാസുകളിൽ ലെഡിനു പകരം ടൈറ്റാനിയം ഡയോക്സൈഡ്, സിർക്കോണിയം ഡയോക്സൈഡ് എന്നിവയാണ് ഉപയോഗിക്കുന്നത്.  

അറിയാമോ

∙ലെൻസുകൾ പ്രകാശത്തിന്റെ അപവർത്തനം എന്ന പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു.  

∙കോൺവെക്സ് ലെൻസിനെ കൺവേർജിങ് ലെൻസെന്നും പറയുന്നു. 

ADVERTISEMENT

∙ഇതിന്റെ ഫോക്കസ് ദൂരം പോസിറ്റീവായിരിക്കും.  

∙  കോൺകേവ് ലെൻസുകളെ ഡൈവേർജിങ് ലെൻസുകളെന്നും പറയും. ഫോക്കസ് ദൂരം നെഗറ്റീവായിരിക്കും.  

∙ശരീരത്തിലെ വേഗമേറിയ പേശികൾ കൺപോളകളിലേതാണ്.  

∙ലോകത്തിൽ കൂടുതൽ പേർക്ക് തവിട്ടു നിറത്തിലുള്ള കണ്ണുകളാണത്രെ.  

∙ജനനസമയത്തു കുട്ടികൾക്ക് നിറങ്ങളെല്ലാം തിരിച്ചറിയാൻ കഴിയില്ല.

∙പേപ്പറിലെ എഴുത്തു വായിക്കുന്നതിനെക്കാൾ  വേഗം കുറവായിരിക്കും കംപ്യൂട്ടർ സ്ക്രീനിലെ എഴുത്തു വായിക്കാൻ. 

 

 English Summary : Nimrud lens history