കാലത്തെയും സമയത്തെയും സൂചിപ്പിക്കുന്ന പല വാക്കുകളും പ്രയോഗങ്ങളും നമുക്കുണ്ട്. അവയിൽ ചിലതിന്റെ അളവ് എത്രയെന്നു നോക്കാം അഹോരാത്രം അഹോരാത്രം അധ്വാനിക്കുക എന്നു കേട്ടിട്ടില്ലേ..? മുഴുവൻ സമയവും എന്നാണ് ഇതിന്റെ അർഥം. രാത്രിയും പകലും കൂടിച്ചേർന്ന ഒരു മുഴുവൻ ദിവസത്തെ അഹോരാത്രം എന്നു പറയുന്നു. 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തെയും സമയത്തെയും സൂചിപ്പിക്കുന്ന പല വാക്കുകളും പ്രയോഗങ്ങളും നമുക്കുണ്ട്. അവയിൽ ചിലതിന്റെ അളവ് എത്രയെന്നു നോക്കാം

അഹോരാത്രം

ADVERTISEMENT

അഹോരാത്രം അധ്വാനിക്കുക എന്നു കേട്ടിട്ടില്ലേ..? മുഴുവൻ സമയവും എന്നാണ് ഇതിന്റെ അർഥം. രാത്രിയും പകലും കൂടിച്ചേർന്ന ഒരു മുഴുവൻ ദിവസത്തെ അഹോരാത്രം എന്നു പറയുന്നു. 15 അഹോരാത്രം ചേരുന്നതാണ് ഒരു പക്ഷം. രണ്ടു പക്ഷം ചേർന്നാൽ ഒരു ചാന്ദ്രമാസം. രണ്ടു ചാന്ദ്രമാസങ്ങൾ ചേർന്നാൽ ഒരു ഋതുവും ആറ് ഋതുക്കൾ ചേർന്നാൽ ഒരു വർഷവും ആകും.

കൽപാന്തകാലത്തോളം

പ്രളയകാലത്തെയാണ് കൽപകാലമെന്നു പറയുന്നത്. സൃഷ്ടിയുടെ അവസാന കാലത്തെ സൂചിപ്പിക്കുന്നതാണ് കൽപാന്തകാലം. ലോകാവസാനം വരെ എന്ന അർഥത്തിലാണ് കൽപാന്തകാലത്തോളം എന്നു പറയുന്നത്. ബ്രഹ്മാവിന്റെ ഒരു പകലിനെയാണ് പുരാണങ്ങളിൽ കൽപം എന്നു പറയുന്നത്.

ഏഴരവെളുപ്പിന്

ADVERTISEMENT

പുലരുന്നതിന് ഒരു യാമം മുൻപാണ് ഏഴരവെളുപ്പ്. ഇത് ഏകദേശം പുലർച്ചെ മൂന്ന് ആയി കണക്കാക്കാം. ഏഴരനാഴിക നേരമാണ് ഒരു യാമം. ഒരു നാഴിക 24 മിനിറ്റ്. ഒരു വിനാഴിക 24 സെക്കൻഡ്

വ്യാഴവട്ടം

12 വർഷമാണ് ഒരു വ്യാഴവട്ടം. വ്യാഴം ഒരു തവണ സൂര്യനെ ചുറ്റാനെടുക്കുന്ന സമയം അഥവാ വ്യാഴത്തിന്റെ ഒരു വർഷമാണ് ഇത്. കൃത്യമായി പറഞ്ഞാൽ ഭൂമിയിലെ 11.86 വർഷം. 9 മണിക്കൂറും 55 മിനിറ്റും ചേർന്നാൽ വ്യാഴത്തിലെ ഒരു ദിവസമായി

യുഗാന്തരം

ADVERTISEMENT

വളരെ കൂടിയ കാലദൈർഘ്യത്തെ സൂചിപ്പിക്കാനാണ് പൊതുവേ യുഗം എന്നു പറയുന്നത്. പുരാണങ്ങളിൽ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങളുണ്ട്. 12,000 ദേവ വർഷങ്ങൾ ചേർന്നതാണ് ഈ ചതുർയുഗങ്ങൾ. 360 മനുഷ്യ വർഷമാണ് ഒരു ദേവവർഷം.

എന്നാൽ, ചരിത്രപാഠങ്ങളിൽ പരിണാമഘട്ടങ്ങളെ പ്രാചീന ശിലായുഗം, ശിലായുഗം, ലോഹയുഗം, ആധുനിക യുഗം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ക്ഷണനേരം

പെട്ടെന്ന്, വേഗത്തിൽ എന്നൊക്കെയുള്ള അർഥത്തിലാണ് ക്ഷണനേരം എന്നു പറയുന്നത്. ഒരു സെക്കൻഡിന്റെ അഞ്ചിൽ നാലു ഭാഗമാണ് ഒരു ക്ഷണം. സമയം അളക്കാനുള്ള ഏറ്റവും ചെറിയ യൂണിറ്റായി പറയുന്നത് അൽപകാലമാണ്. രണ്ട് ഇലകൾ ചേർത്തുവച്ച് അതിൽ സൂചികൊണ്ട് കുത്തുക. അതിൽ ഒരു ഇല തുളയാൻ എടുക്കുന്ന സമയമാണ് അൽപകാലം. പക്ഷേ, ഇതു ശാസ്ത്രീയമായ അളവല്ലെന്നോർക്കുക.

പ്രാണകാലം

ജീവനെ സൂചിപ്പിക്കുന്നതാണല്ലോ പ്രാണൻ. പൂർണ ആരോഗ്യവാനായ ആളുടെ ഒരു ശ്വാസോച്ഛ്വാസ നേരത്തെയാണ് ഒരു പ്രാണകാലമെന്നു പറയുന്നത്. ഏകദേശം 4 സെക്കൻഡ് ആയി കണക്കാക്കാം.

പരമാണു

ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ അംശത്തിന്റെ ഘടനാസിദ്ധാന്തത്തിലാണ് പരമാണു വരുന്നത്. സമയത്തിന്റെ ഒരു അളവിനും പരമാണു എന്നു പറയുന്നുണ്ട്. മനുഷ്യന്റെ രണ്ട് കണ്ണുചിമ്മലുകൾക്കിടയിലെ സമയമാണ് ഒരു പരമാണു.

English Summary : Words and usage shows time