1. വിശ്വരൂപം ∙ എഡിറ്റോറിയൽ തയാറാക്കാം – ‘‘കുട്ടികളെ അമ്മ തന്നെ വളർത്തണം. ശാസിക്കയും ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നതു കുട്ടികളുടെ ഒരുഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ.’’ മിസ്സിസ് തലത്തിന്റെ ഈ അഭിപ്രായം ലിംഗസമത്വം, കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾക്കെതിരെയുള്ള

1. വിശ്വരൂപം ∙ എഡിറ്റോറിയൽ തയാറാക്കാം – ‘‘കുട്ടികളെ അമ്മ തന്നെ വളർത്തണം. ശാസിക്കയും ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നതു കുട്ടികളുടെ ഒരുഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ.’’ മിസ്സിസ് തലത്തിന്റെ ഈ അഭിപ്രായം ലിംഗസമത്വം, കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾക്കെതിരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. വിശ്വരൂപം ∙ എഡിറ്റോറിയൽ തയാറാക്കാം – ‘‘കുട്ടികളെ അമ്മ തന്നെ വളർത്തണം. ശാസിക്കയും ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നതു കുട്ടികളുടെ ഒരുഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ.’’ മിസ്സിസ് തലത്തിന്റെ ഈ അഭിപ്രായം ലിംഗസമത്വം, കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾക്കെതിരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. വിശ്വരൂപം

∙ എഡിറ്റോറിയൽ തയാറാക്കാം –  ‘‘കുട്ടികളെ അമ്മ തന്നെ വളർത്തണം. ശാസിക്കയും ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നതു കുട്ടികളുടെ ഒരുഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ.’’ മിസ്സിസ് തലത്തിന്റെ ഈ അഭിപ്രായം ലിംഗസമത്വം, കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി മുഖപ്രസംഗം തയാറാക്കുക. (ആമുഖം, വിഷയാവതരണം – വിഷയവിശകലനം – നിഗമനം – ആകർഷകമായ തലക്കെട്ട്)

ADVERTISEMENT

 

∙‘‘മാഡം തലത്ത് മരിച്ചുപോയി മോനേ, ഡോക്ടർ തലത്തിനൊപ്പം അവരും പോയി. ഇത് അമ്മയാണ്, താഴത്ത് കുഞ്ഞുക്കുട്ടിയമ്മ.’’ ഈ വാക്കുകൾ മിസ്സിസ് തലത്തിന്റെ ജീവിതത്തെക്കുറിച്ചു നൽകുന്ന സൂചനകൾ പരിശോധിച്ചു ലഘുകുറിപ്പെഴുതാം. (സൂചന –> തികച്ചും വ്യത്യസ്തമായ ജീവിതം – വേഷം – പെരുമാറ്റം – ആർഭാടം – ഭർത്താവിനുവേണ്ടി രൂപപ്പെടുത്തിയ ജീവിതം – കാലദേശങ്ങൾക്കനുസരിച്ചു സ്വയം തിരഞ്ഞെടുത്ത ജീവിതം – താപസോചിത വേഷം)

∙ അനുപ്രയോഗം – (വ്യാകരണ സംബന്ധമായ ചോദ്യങ്ങൾ) ഒരു വാക്യത്തിലെ പ്രധാന ക്രിയയുടെ അർഥത്തിൽ ചില പരിഷ്കാരങ്ങൾ വരുത്താൻ തൊട്ടുപിന്നിൽ ചേർക്കുന്ന അപ്രധാന ക്രിയയാണ് അനുപ്രയോഗം. ഇതിനു ക്രിയയുടെ കേവലമായ അർഥം ഉണ്ടാവില്ല. ഉദാ: (1) മാഡം തലത്തിനെപ്പറ്റി അയാൾ ഓർത്തുപോയി. (2​) അയാൾ അവിടെനിന്നു പോയി – ഒന്നാമത്തെ വാക്യത്തിൽ ‘പോയി’ എന്ന പദം പോകുക എന്ന ക്രിയയുടെ അർഥത്തിലല്ല ഉപയോഗിച്ചത്; ഓർത്തു എന്ന പദത്തിനൊപ്പം സന്ധിചെയ്താണ് (ഓർമയുണ്ടായിക്കഴിഞ്ഞു എന്ന പരിഷ്കരിച്ച അർഥം ലഭിച്ചു). രണ്ടാമത്തെ വാക്യത്തിൽ ‘പോയി’ എന്ന പദം പൂർണക്രിയയുടെ അർഥത്തിലാണ് ഉപയോഗിച്ചത് (സഞ്ചരിച്ചു കഴിഞ്ഞു എന്നർത്ഥം).

∙ വിശകലനക്കുറിപ്പ്: ‘‘നോക്കൂ നമുക്ക് അഞ്ചാമതൊരു കുട്ടിയുണ്ടായിരിക്കുന്നു, ഒരു മകൻ. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഇവൻ കുറച്ചുനാൾ നമ്മോടുകൂടി താമസിക്കും.’’ ഇങ്ങനെ പറയാൻ ഡോ. തലത്തിനെ പ്രേരിപ്പിച്ച ജീവിത പശ്ചാത്തലം വിശകലനം ചെയ്യുക. 

ADVERTISEMENT

(സൂചന:– തന്റെ സെക്രട്ടറിയായെത്തിയ സുധീറിനെ അഞ്ചാമത്തെ മകനായി കാണുന്നു. ഡോ. തലത്ത് – ഗ്രാമീണ നന്മകളെ താലോലിക്കുന്ന കഥാപാത്രം – അമ്മയോടും അമ്മൂമ്മയോടും വീടിനോടുമുള്ള ഹൃദയബന്ധം – പാണ്ഡിത്യവും ശാന്തതയും ഒത്തിണങ്ങിയ പ്രകൃതം – ത്യാഗ, ദാനശീലക്കാരായ ഭാരതസ്ത്രീകളോടുള്ള മനോഭാവം – എല്ലാറ്റിലും നന്മ കാണുന്നു, ഹൃദയവിശാലത പ്രകടിപ്പിക്കുന്നു).

2.പ്രിയദർശനം

∙ ചമൽക്കാരം വ്യക്തമാക്കി കാവ്യഭംഗി വിശകലനം ചെയ്യാം.

‘‘ധീരനായ യതി നോക്കി തന്വിതൻ

ADVERTISEMENT

ഭൂരിബാഷ്പ പരിപാടലം മുഖം

പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ

ധാരയാർന്ന പനിനീർസുമോപമം.’’

ആശയം: (കരഞ്ഞു തളർന്നു ചുവന്നുതുടുത്ത നളിനിയുടെ മുഖത്തേക്കു ദിവാകരൻ നോക്കുന്നു. വർധിച്ച ശോഭയോടെ പ്രഭാതത്തിൽ മഞ്ഞണിഞ്ഞു നിൽക്കുന്ന പനിനീർപ്പൂ പോലെയായിരുന്നു നളിനിയുടെ മുഖം).

നീണ്ട കാത്തിരിപ്പിനുശേഷം ദിവാകരസാമീപ്യമുണ്ടായപ്പോൾ താൻ ധന്യയായെന്നു നളിനി തിരിച്ചറിയുന്നു –  സന്തോഷം കണ്ണീർക്കണങ്ങളായി നളിനിയുടെ ചുവന്നുതുടുത്ത മുഖത്തു ദൃശ്യമാവുന്നു. നളിനിക്കുണ്ടായ ഈ ആനന്ദം സൂചിപ്പിക്കാനാണ് സൂര്യന്റെ സാന്നിധ്യംകൊണ്ടു വികസിച്ച പനിനീർപ്പൂവിനോടു ദിവാകരനെ കണ്ട നളിനിയെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. സൂര്യരശ്മിയേറ്റു മ‍ഞ്ഞുതുള്ളി നീരാവിയായിപ്പോകുന്നതു പോലെ നളിനിയുടെ ദുഃഖം ഇല്ലാതായി. (ദിവാകരൻ – സൂര്യൻ, നളിനി – താമര) എന്ന സാദൃശ്യവും ശ്രദ്ധേയം.

∙ ‘‘അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ’’

(കുമാരനാശാൻ)

‘‘അവനവനാത്മസുഖത്തിന്നാചരിക്കുന്നവ–

യപരന്നുസുഖത്തിനായി വരേണം’’

(ശ്രീനാരായണ ഗുരു)

‘‘ജീവിതത്തിന്റെ ധന്യത കുടികൊള്ളുന്നത് അപരന്റെ സുഖത്തിലാണ്.’’ ഈ കാഴ്ചപ്പാട് പരിശോധിച്ചു സമകാലിക ജീവിതത്തിൽ ഇത്തരം കരുതലുകൾ നഷ്ടമാവുന്നുണ്ടോയെന്നു കണ്ടെത്തി നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.

∙ ‘‘പണ്ടുനിന്നെയൊരിളം കുരുന്നതായ്

കണ്ടു ഞാൻ, സപദി വല്ലിയായി നീ.’’ 

പ്രിയദർശനത്തിലെ നായികയായ നളിനിയുടെ രൂപത്തിലും പ്രായത്തിലുമുണ്ടായ മാറ്റങ്ങൾ ആവിഷ്കരിക്കാൻ അടിവരയിട്ട പ്രയോഗങ്ങൾ കൊണ്ടു സാധിച്ചിട്ടുണ്ടോ? ലഘുകുറിപ്പെഴുതുക. (സൂചന –> ഇളംകുരുന്ന്, വല്ലി എന്നീ പ്രയോഗങ്ങൾ – ബാല്യകാലം – ഇളംകുരുന്ന് – യുവതിയായ നളിനി – വല്ലി – മെലിഞ്ഞു നീളം കൂടിയ നായികയെ അവതരിപ്പിച്ച ഉചിതപ്രയോഗം).

3. കടൽത്തീരത്ത്

∙ ‘‘ആകാശത്തിന്റെ ഇരുട്ടിൽ അകലെയെവിടെയോ വിടരുന്ന പുലരിയുടെ സൂചന.’’ – ‘‘പറമ്പിലെ മഞ്ഞപ്പുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖ സഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകുന്നു.’’ – ഗദ്യഭാഷയെ കാവ്യാത്മകമാക്കുന്ന ഇത്തരം പ്രയോഗങ്ങൾ മുൻനിർത്തി കഥയിലെ ആഖ്യാന സവിശേഷതകൾ ചർച്ച ചെയ്യുക.

(ഭാഷയുടെ ശക്തിസൗന്ദര്യം വെളിപ്പെടുത്തുന്ന കഥ – ധ്വന്യാത്മകമായ പ്രയോഗങ്ങൾ – നേരം പുലരുന്നതിന്റെ സൂചനകൾ വെള്ളായിയപ്പന്റെ മാനസിക സംഘർഷങ്ങളുമായി ബന്ധിപ്പിച്ച ആഖ്യാന രീതി – പട്ടിണിപ്പാവങ്ങളായ നാട്ടിൻപുറത്തുകാരുടെ ജീവിതയാത്രകളുടെ ആഴവും ദൈന്യതയും – ‘ദുഃഖസഞ്ചാരങ്ങളുടെ തഴമ്പ്’ എന്ന പ്രയോഗം – വാക്കുകളിലെയും വർണനകളിലെയും താളബോധം – ‘പേറ്റിച്ചിയെപ്പോലെ’ – സന്ദർഭത്തിനു യോജിച്ച കാവ്യാത്മക പ്രയോഗം).

∙ ഒറ്റവാക്യമാക്കുക –> വെള്ളായിയപ്പൻ പൊതിയഴിച്ചു. വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകൾത്തട്ടിലെവിടെനിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു. (വെള്ളായിയപ്പൻ പൊതിയഴിച്ച് അന്നം നിലത്തേക്കെറിഞ്ഞപ്പോൾ വെയിലിന്റെ മുകൾത്തട്ടിലെവിടെനിന്നോ ബലിക്കാക്കകൾ അതു കൊത്താൻ ഇറങ്ങിവന്നു).

 

∙ ‘‘കാരണവരേ, കട്ടാൽ മതി, ജയിലിലെത്തിച്ചേരാം’’

‘‘ഇതാ ഒരു കിഴവൻ നേരം പുലരുന്നതിനു മുൻപു ജയിലിലേക്കുള്ള വഴി തേടുന്നു.’’ വീണ്ടും ആരോ ചിരിച്ചു. ഈ പരിഹാസം കഥാസന്ദർഭത്തിൽ എത്രമാത്രം ക്രൂരമാണ്? പരിശോധിക്കുക.

(സൂചന:– ജയിലിലേക്കുള്ള വഴി അന്വേഷിച്ച വെള്ളായിയപ്പന്റെ അനുഭവം – പരിഹാസം കലർന്ന ചിരി – ഔദ്യോഗിക സംവിധാനങ്ങളിൽനിന്നു സാധാരണക്കാർക്കു നേരിടേണ്ടിവരുന്ന അവജ്ഞ – വെള്ളായിയപ്പന്റെ ദാരിദ്ര്യം, നിസ്സഹായത – മകന്റ വധശിക്ഷയോർത്തപ്പോൾ ഈ പരിഹാസങ്ങൾകൊണ്ട് അദ്ദേഹത്തിനു ശ്വാസംമുട്ടി.)

∙ വെള്ളായിയപ്പൻ – കഥാപാത്ര നിരൂപണം തയാറാക്കുക.

(കഥയിലെ കേന്ദ്രകഥാപാത്രം – ഗ്രാമീണനായ കർഷകൻ – ലോകപരിചയക്കുറവ് – ദാരിദ്ര്യം (സൂചനകൾ കഥയിൽനിന്നു കണ്ടെത്താം) ഗ്രാമവാസികളുമായുള്ള നല്ല ബന്ധം (കുട്ട്യസ്സൻമാപ്പിള – നീലിമണ്ണാത്തി ഇവരുടെ പ്രാർഥനകൾ ഓർക്കുക) – നിരക്ഷരൻ (സൂചന കഥയിൽ) മകനോടുള്ള തീവ്രമായ സ്നേഹം (മകനെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛൻ).

 ആസ്വാദനം തയാറാക്കുക

∙കാക്ക കുളിച്ചാൽ കൊക്കാകുമോ? 

കാക്ക കുളിച്ചാൽ കൊക്കാകുമോ?

കാക്കയ്ക്കു കൊക്കാകണ്ടെങ്കിലോ.

കൊക്കിന്റെ നാണംകെട്ട ഉയരവും

കണ്ണടച്ചുള്ള ധ്യാനവും മടിയൻപറക്കലും

തൊണ്ടയിലെ മുള്ളും, കുറുക്കന്റെ വിരുന്നും

ആമയുമേറ്റി ആകാശം കടക്കലും

കാക്കയ്ക്കു വേണ്ടെങ്കിലോ?

കാക്ക കുളിക്കുന്നതു കൊക്കാകാനല്ല

സ്വന്തം കറുപ്പ് ഒന്നുകൂടി തിളങ്ങാനാണെങ്കിലോ?

അല്ലാ, കൊക്ക് കുളിച്ചാൽ കാക്കയാവുമോ?

കാക്കയുടെ ചന്തക്കറുപ്പും കല്ലിട്ടു വെള്ളംകുടി–

ക്കുന്ന ബുദ്ധിയും, പ്രവചനശക്തിയും

പിതൃക്കളുടെ ആത്മാവുമേറ്റി– മനുഷ്യർക്കു–

പിടികൊടുക്കാത്ത പറക്കലും

ആപത്തുകാലത്തെ ഒരുമയും

മണ്ടൻ കൊക്കിനു സ്വപ്നം കാണാനാവുമോ?

(സച്ചിദാനന്ദൻ)

 

∙ കവിതയുടെ ആശയം, ആസ്വാദനാംശങ്ങൾ, കാലിക പ്രസക്തി ഇവ പരിഗണിച്ച് ആസ്വാദനക്കുറിപ്പെഴുതുക.

(ചമൽക്കാരം, ബിംബകൽപന, പ്രയോഗഭംഗി – നന്നായി വായിച്ചു നോക്കുക – കവിയെക്കുറിച്ച് ഒന്നോ രണ്ടോ വാക്യമെഴുതാം – ഇഷ്ടപ്പെട്ട വരികൾ പ്രത്യേകം പരാമർശിക്കാം).

English Summary :  SSLC pareekshasahai