ഇക്കണ്ട പാഠങ്ങൾ മുഴുവൻ ഇനിയുള്ള രണ്ടുമാസത്തിൽ താഴെസമയംകൊണ്ട് എങ്ങനെ പഠിച്ചു തീർക്കുമെന്നാണോപ്ലസ് ടു വിദ്യാർഥികളുടെ ആശങ്ക..? ജീവിതത്തിൽ ആദ്യത്തെ പൊതുപരീക്ഷ എഴുതുന്ന അങ്കലാപ്പിലാണോഎസ്എസ്എൽസി വിദ്യാർഥികൾ..? എന്നാൽ പേടിക്കേണ്ട കാര്യമില്ല. ശ്രമിച്ചാൽ ഇനിയും മികച്ച വിജയം കയ്യിലൊതുക്കാം അന്നന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കണ്ട പാഠങ്ങൾ മുഴുവൻ ഇനിയുള്ള രണ്ടുമാസത്തിൽ താഴെസമയംകൊണ്ട്  എങ്ങനെ പഠിച്ചു തീർക്കുമെന്നാണോ പ്ലസ് ടു വിദ്യാർഥികളുടെ ആശങ്ക..? ജീവിതത്തിൽ ആദ്യത്തെ പൊതുപരീക്ഷ എഴുതുന്ന അങ്കലാപ്പിലാണോ എസ്എസ്എൽസി വിദ്യാർഥികൾ..? എന്നാൽ പേടിക്കേണ്ട കാര്യമില്ല. ശ്രമിച്ചാൽ ഇനിയും മികച്ച വിജയം കയ്യിലൊതുക്കാം

അന്നന്നു പഠിക്കേണ്ടത് അന്നന്നു പഠിക്കണമെന്ന് ഇനി ആവർത്തിച്ചിട്ടു കാര്യമില്ല. മുന്നിലുള്ള ദിവസങ്ങൾ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതിയാണിനി വേണ്ടത്. ഒപ്പം ദിവസവും അര മണിക്കൂറെങ്കിലും നടക്കുക, സമയത്തു ഭക്ഷണം കഴിക്കുക, ശുദ്ധജലം കുടിക്കുക, നന്നായി ഉറങ്ങുക എന്നിവ മറക്കരുത്.  45 മിനിറ്റ് പഠനം , 5– 10 മിനിറ്റ് വിശ്രമം എന്ന രീതിയാകാം. 

ADVERTISEMENT

പരീക്ഷയ്ക്ക് 60 ദിവസമാണ് ഉള്ളതെന്നിരിക്കട്ടെ. 10 വിഷയങ്ങളും. ഓരോ വിഷയത്തിനും 5 ദിവസവും റിവിഷന് ഒരു ദിവസവും വീതം എന്നു കണക്കാക്കാം. ഒരേ വിഷയം തുടർച്ചായി പഠിക്കണോ ഇടകലർത്തി വേണോ, എപ്പോൾ പഠിക്കണം എന്നിവ ഓരോരുത്തരുടെയും ഇഷ്ടം. ഇതുവരെയുള്ള പഠനരീതിയുടെ തുടർച്ചയായിട്ടാകണം പരീക്ഷാ പഠന ടൈംടേബിളും. 

1. പകുതിയിലേറേ പാഠഭാഗങ്ങൾ പഠിക്കാനുള്ളവർ

ഒരുപാടു പഠിക്കാനുണ്ടല്ലോ എന്ന് ആശങ്കപ്പെടാതെ, അധ്യാപകരുടെയോ മറ്റുവിദ്യാർഥികളുടെയോ സഹായത്തോടെ പ്രധാന പാഠങ്ങൾ കണ്ടെത്തുക. ഇവയെ പഠിക്കാൻ ഏറ്റവും എളുപ്പമുള്ളത്, തരക്കേടില്ലാത്തത്, വളരെപ്രയാസമുള്ളത് എന്നിങ്ങനെ തരംതിരിക്കുക. എളുപ്പമുള്ളത് ആദ്യം പഠിക്കുകയും പിന്നീട് കൂടുതൽ പരിശ്രമിച്ചിട്ടാണെങ്കിലും രണ്ടാമത്തെവിഭാഗത്തിലേക്കു കടക്കുകയും ചെയ്യാം. വളരെ പ്രയാസമുള്ളത് പാടേ വിട്ടുകളയണോ എന്നത് ഓരോരുത്തരുടെയും കഴിവും കഠിനാധ്വാനത്തിനുള്ള സമയവും മനസ്സും അനുസരിച്ചാണു തീരുമാനിക്കേണ്ടത്. മൂന്നാം വിഭാഗത്തിലെ ചിലതെങ്കിലും പഠിച്ചാൽ നന്നായി. എന്നാൽ, ഇതു പിരിമുറുക്കം കൂട്ടുകയാണെങ്കിൽ ഉപേക്ഷിക്കാം. മുൻ ചോദ്യക്കടലാസുകൾ ചെയ്തു പഠിക്കാം. വിട്ടുകളയുന്നതിനെക്കുറിച്ച് പേടിക്കാതെ, പഠിക്കുന്ന ഭാഗങ്ങൾ നന്നായി പഠിക്കുകയെന്ന വഴി സ്വീകരിക്കാം. 

2. പകുതി പാഠങ്ങൾ ശേഷിക്കുന്നവർ

ADVERTISEMENT

ആദ്യം പറഞ്ഞതുപോലെ ദിവസങ്ങൾക്കനുസരിച്ചു വിഷയം തരംതിരിച്ചുള്ള രീതി സ്വീകരിക്കാം. എന്നാൽ, എല്ലാ പാഠവും ഇതിൽ പഠിച്ചു തീർക്കാനായേക്കില്ലെന്നുള്ളവർ പ്രധാനപ്പെട്ടവ തിരഞ്ഞെടുത്തു പഠിക്കുന്നതാണു നല്ലത്. നന്നായി അറിയാവുന്ന ആദ്യപകുതി ഒന്നുകൂടി മനസ്സിലുറപ്പിക്കുകയും ചെയ്യാം.

3. കൃത്യമായി പഠിച്ചു വന്നവർ

പഠിപ്പിക്കുന്നതിനൊപ്പം പാഠഭാഗങ്ങളെല്ലാം അതതു സമയത്തു കൃത്യമായി പഠിച്ചു പോന്നവരാണെങ്കിൽ ഇനിയുള്ള ദിവസം ശ്രദ്ധിക്കേണ്ടത്

∙ ഉത്തരം കൃത്യതയോടെ അവതരിപ്പിക്കേണ്ട രീതി 

ADVERTISEMENT

∙ നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷയെഴുതാനുള്ള പരിശീലനം 

∙ എല്ലാ വിഷയങ്ങളുടെയും ആവർത്തനപാഠം 

∙ ഗ്രാഫ്, ഡയഗ്രം, മാപ്പ് തുടങ്ങിയവ വരച്ചു നോക്കൽ.

∙ സംശയനിവാരണം

English Summary :  SSLC plus two exam tips