വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ജനുവരി 1. രാജ്യാന്തര വെബ്‌സൈറ്റായ ‘ചെസ് ഡോട്കോം’ 2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെയും വനിതാ താരമായി കൊനേരു ഹംപിയെയും തിരഞ്ഞെടുത്തു. 2. ഷിംല രാജ്യാന്തര

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ജനുവരി 1. രാജ്യാന്തര വെബ്‌സൈറ്റായ ‘ചെസ് ഡോട്കോം’ 2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെയും വനിതാ താരമായി കൊനേരു ഹംപിയെയും തിരഞ്ഞെടുത്തു. 2. ഷിംല രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ജനുവരി 1. രാജ്യാന്തര വെബ്‌സൈറ്റായ ‘ചെസ് ഡോട്കോം’ 2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെയും വനിതാ താരമായി കൊനേരു ഹംപിയെയും തിരഞ്ഞെടുത്തു. 2. ഷിംല രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ,  മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ 

ജനുവരി 1. രാജ്യാന്തര വെബ്‌സൈറ്റായ ‘ചെസ് ഡോട്കോം’ 2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെയും വനിതാ താരമായി കൊനേരു ഹംപിയെയും തിരഞ്ഞെടുത്തു. 

ADVERTISEMENT

2. ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാള സിനിമ ‘പുള്ള്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. 

8. അയർലൻഡിനെതിരായ ഏകദിന ക്രിക്കറ്റിൽ യുഎഇയുടെ മലയാളി താരം സി.പി. റിസ്‌വാനു സെഞ്ചുറി (109). രാജ്യാന്തര ഏകദിനത്തിൽ സെ‍ഞ്ചുറി നേടുന്ന ആദ്യ മലയാളിയാണ്.  

9. ന്യൂസീലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ, ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൗദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്റൈനിലെ വ്യവസായി കെ.ജി. ബാബുരാജൻ എന്നിവരുൾപ്പെടെ 26 വ്യക്തികൾക്കും 4 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു.  

11. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെ ഉപ ലോകായുക്തയായി നിയമിച്ചു. 

ADVERTISEMENT

13. യുഎസ് പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്താൻ കലാപകാരികൾക്കു പ്രോത്സാഹനം നൽകിയെന്നാരോപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റവിചാരണ പ്രമേയം ജനപ്രതിനിധിസഭ അംഗീകരിച്ചു. രണ്ടു വട്ടം ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്. 

14. സംസ്ഥാന സർക്കാരിന്റെ 2021ലെ ഹരിവരാസനം പുരസ്കാരം (ഒരു ലക്ഷം രൂപ) ഗായകൻ എം.ആർ.വീരമണി രാജുവിന് സമ്മാനിച്ചു. 

∙കേരള നിയമസഭയിൽ ആദ്യമായി ഇ വോട്ടിങ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയമാണ് ഡിജിറ്റൽ വോട്ട് വഴി പാസാക്കിയത്. 

16. ഇന്ത്യയിൽ കോവിഡ് വാക്സീൻ കുത്തിവയ്പിനു തുടക്കം.  

ADVERTISEMENT

17. ബുർക്കിനഫാസോയുടെ ഹ്യൂസ് ഫാബ്രിസ് സാങ്കോയ്ക്ക് ട്രിപ്പിൾ ജംപിലെ ഇൻഡോർ ലോക റെക്കോർഡ് (18.07 മീറ്റർ).  

18.  രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രൈസ് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്. 

∙കേരള യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായി എസ്.സതീഷിനെ നിയമിച്ചു.

19. ഓസ്ട്രേലിയയ്ക്കെതിരായ 4–ാം ക്രിക്കറ്റ് ടെസ്റ്റിൽ 3 വിക്കറ്റ് ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി (2–1).  ബോർഡർ–ഗാവസ്കർ ട്രോഫിയും ഇന്ത്യ നിലനിർത്തി 

∙തിരുവനന്തപുരം, ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു.

20. അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡനും 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  

∙സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ. 

21. കരിയറിൽ ഏറ്റവും കൂടുതൽ‌ ഔദ്യോഗിക ഗോളുകളെന്ന ലോക റെക്കോർഡ് (760) പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ജോസഫ് ബികാൻ (759) പെലെ (757) റൊമാരിയോ (745) എന്നിവരാണ് പിന്നിൽ.  

22. ‘ദ് വീക്ക്’ മാൻ ഓഫ് ദി ഇയർ 2020 പുരസ്കാരം ബോളിവുഡ് നടൻ സോനു സൂദിനു സമ്മാനിച്ചു. 

∙സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ജുഡീഷ്യൽ അംഗമായി ബൈജുനാഥിനെ തീരുമാനിച്ചു. 5 വർഷത്തേക്കാണു നിയമനം. 

23. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കും. 

∙കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലറായി ഡോ. കെ.റിജി ജോണിനെ നിയമിച്ചു.

24. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണമയൂരം (40 ലക്ഷം രൂപ) ‘ഇൻ ടു ദ് ഡാർക്നസ്’ എന്ന സിനിമയ്ക്ക്. 

26. കോവിഡിന്റെ ആശങ്കകൾക്കിടയിൽ വിശിഷ്ടാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  ‌എസ്.പി. ബാലസുബ്രഹ്മണ്യം, ആബെ ഷിൻസോ,  ഡോ. ബി.എം. ഹെഗ്ഡെ, എന്നിവരുൾപ്പെടെ 7 പേർക്ക് പത്മവിഭൂഷൺ. ‌‌‌ കെ.എസ്. ചിത്ര, സുമിത്ര മഹാജൻ, ചന്ദ്രശേഖര കമ്പാർ എന്നിവരുൾപ്പെടെ 10 പേർക്കു പത്മഭൂഷൺ. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒ.എം. നമ്പ്യാർ, കെ.കെ. രാമചന്ദ്ര പുലവർ, ബാലൻ പൂതേരി, ഡോ. ധനഞ്ജയ് ദിവാകർ സദ്‌ദേവ്, അലി മണിക്ഫാൻ, ബോംബെ ജയശ്രീ എന്നിവരുൾപ്പെടെ 102 പേർക്കാണു പത്മശ്രീ പുരസ്കാരം.  

28. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ആജീവനാന്ത സംഭാവനയ്ക്കു നൽകുന്ന രാജ്യാന്തര പുരസ്കാരം (10 ലക്ഷം രൂപ) വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഷീൻ ലുക് ഗൊദാർദിന്.

29. കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ 11–ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നൽകി.  

30.  മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. 

∙ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ്. 

31. ‘മനോരമ ന്യൂസ് ന്യൂസ്മേക്കർ 2020’ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്.

 ∙സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ തമിഴ്നാട് ജേതാക്കളായി. 

English Summary : January news at a glance