പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകവുമായി ബന്ധപ്പെട്ട ഫോക്കസ് ഏരിയകൾ നിങ്ങൾ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാവാം. പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ ഫോക്കസ് ഏരിയ കൃത്യമായി മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാണ് ഇരട്ടി ചോയ്സ് ഉൾപ്പെട്ട ചോദ്യമാതൃക SCERT പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ചുള്ള ചോദ്യങ്ങളാവും മോഡൽ

പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകവുമായി ബന്ധപ്പെട്ട ഫോക്കസ് ഏരിയകൾ നിങ്ങൾ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാവാം. പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ ഫോക്കസ് ഏരിയ കൃത്യമായി മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാണ് ഇരട്ടി ചോയ്സ് ഉൾപ്പെട്ട ചോദ്യമാതൃക SCERT പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ചുള്ള ചോദ്യങ്ങളാവും മോഡൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകവുമായി ബന്ധപ്പെട്ട ഫോക്കസ് ഏരിയകൾ നിങ്ങൾ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാവാം. പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ ഫോക്കസ് ഏരിയ കൃത്യമായി മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാണ് ഇരട്ടി ചോയ്സ് ഉൾപ്പെട്ട ചോദ്യമാതൃക SCERT പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ചുള്ള ചോദ്യങ്ങളാവും മോഡൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകവുമായി ബന്ധപ്പെട്ട ഫോക്കസ് ഏരിയകൾ നിങ്ങൾ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാവാം. പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ ഫോക്കസ് ഏരിയ കൃത്യമായി മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാണ്

ഇരട്ടി ചോയ്സ് ഉൾപ്പെട്ട ചോദ്യമാതൃക SCERT പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ചുള്ള ചോദ്യങ്ങളാവും മോഡൽ പരീക്ഷയിലും പ്രതീക്ഷിക്കാവുന്നത്. ആകെയുള്ള 80–സ്കോർ ചോദ്യങ്ങളിൽ ഏതു ചോദ്യത്തിനും ഉത്തരമെഴുതാൻ കുട്ടിക്കു സ്വാതന്ത്യ്രമുണ്ടാകും. ഓരോ വിഭാഗത്തിൽനിന്നും നിശ്ചിത എണ്ണം ചോദ്യങ്ങൾ എന്ന നിബന്ധന ഇല്ലെന്നു മനസ്സിലാക്കാം.

ADVERTISEMENT

ചോദ്യരൂപങ്ങൾ

ഒരു സ്കോറിന്റെ ചോദ്യങ്ങൾ 

ഒരു വാക്കിലോ വാക്യത്തിലോ ഉത്തരമെഴുതാവുന്ന ചോദ്യങ്ങളാവും ഈ വിഭാഗത്തിൽ പ്രധാനമായും ഉണ്ടാവുക. അവയിൽതന്നെ പല രൂപത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാം.

∙ ബ്രാക്കറ്റിൽ നിന്നു ശരിയുത്തരം കണ്ടെത്താനുള്ളവ.

ADVERTISEMENT

ഉദാ: (വോയ്സ് കോയിൽ, സ്ലിപ്‌റിങ്ങുകൾ, ഫീൽഡ് കാന്തം)

ബ്രാക്കറ്റിൽ നൽകിയവയിൽ ഒരു ലൗഡ്സ്പീക്കറിന്റെ‌ ഘടകമല്ലാത്തത് ഏത്?

Ans: സ്ലിപ്റിങ്ങുകൾ

∙ ഒറ്റപ്പെട്ടതിനെ കണ്ടെത്താനുള്ളവ.

ADVERTISEMENT

ഉദാ: ചുവടെ നൽകുന്നവയിൽ ഒറ്റപ്പെട്ടതേത്?

a. MCB, b. സ്വിച്ച്, c. ഫ്യൂസ്, d. ELCB

Ans: b. സ്വിച്ച്

∙ ഒന്നാം ജോടി പരിശോധിച്ച് രണ്ടാമത്തേതിനെ ജോടി ചേർക്കാനുള്ളവ.

ഉദാ: (a) ഫിലമെന്റ് ലാംപ്: ടങ്സ്റ്റൺ

(b) ഇലക്ട്രിക് ഇസ്തിരിപ്പെട്ടി: 

.................

Ans: നിക്രോം

∙ പ്രസ്താവനകളിൽനിന്നു ശരിയായത് / തെറ്റായത് കണ്ടെത്തേണ്ടവ.

ഉദാ: തന്നിരിക്കുന്നവയിൽ തെ‌റ്റായ പ്രസ്താവന ഏത്?

(a) ജനറേറ്ററിൽ യാന്ത്രികോർജം വൈദ്യുതോർജമാകുന്നു.

(b) മ്യൂച്വൽ ഇൻഡക‌്‌ഷൻ ആണ് ട്രാൻസ്ഫോമറിന്റെ പ്രവർത്തന തത്വം.

(c) സ്റ്റെപ് അപ് ട്രാൻസ്ഫോമർ വോൾട്ടേജും കറന്റും വർധിപ്പിക്കുന്നു.

(d) ac ജനറേറ്ററുകളിൽ സ്ലിപ്‌റിങ്ങുകളാണ് ഉപയോഗിക്കുന്നത്.

Ans: (c)

∙ നിർവചനങ്ങൾ എഴുതുക / കാരണമെഴുതുക തുടങ്ങിയ ചോദ്യങ്ങൾ.

ഉദാ: വൈദ്യുത കാന്തിക പ്രേരണം എന്നാലെന്ത്?

ഉദാ: ദൂരസ്ഥലങ്ങളിലേക്കുള്ള പവർ പ്രേഷണത്തിന് ഉയർന്ന വോൾട്ടത ഉപയോഗിക്കുന്നതെന്തുകൊണ്ട്?

∙ വിട്ടഭാഗം പൂരിപ്പിക്കുന്നയിനം ചോദ്യങ്ങൾ.

ഉദാ: പവർ സ്റ്റേഷനുകളിൽ സാധാരണയായി വൈദ്യുതി ഉൽപാദിപ്പിക്കുന്ന വോൾട്ടത ........... ആണ്.

ഒരു സ്കോറിന്റെ വിഭാഗത്തിലല്ലാതെ, 2, 3, 4 സ്കോർ വിഭാഗങ്ങളിലെ ഭിന്നതല ചോദ്യങ്ങളുടെ (multilevel questions) ഭാഗങ്ങളായും ഇത്തരം ചോദ്യങ്ങൾ വരാം. ഉത്തരമെഴുതുന്നതിനു  മുൻപ് ചോദ്യവുമായി ബന്ധപ്പെട്ട നിർദേശത്തിലൂടെ കൃത്യമായി കടന്നുപോകുന്നതു പരിശീലിക്കണം.

2 സ്കോറിന്റെ ചോദ്യങ്ങൾ

രണ്ടോ മൂന്നോ വാക്യങ്ങളിലുള്ള ഉത്തരമായിരിക്കും ഇത്തരം മിക്ക ചോദ്യങ്ങളിലും പ്രതീക്ഷിക്കുക. ചില ചോദ്യങ്ങളിൽ ഇതു രണ്ടു വാക്കിൽ ഒതുങ്ങാനും മതി. രണ്ടു സ്കോറിന്റെ ഒറ്റ ചോദ്യമായോ ഒരു സ്കോർ വീതമുള്ള രണ്ടു ചോദ്യങ്ങൾ ഒരുമിച്ചോ ഇവ ചോദിക്കാം. സ്കോർ പരിഗണിക്കാതെ അതിദീർഘമായി ഉത്തരമെഴുതാതിരിക്കാൻ ശ്രദ്ധിക്കണം.

ചില ചോദ്യങ്ങളിലൂടെ....

? പ്രതിരോധകങ്ങളെ ശ്രേണീരീതിയിലും സമാന്തരരീതിയിലും ഘടിപ്പിക്കാം.

A. സമാന്തര രീതിയിൽ ഘടിപ്പിക്കുമ്പോൾ സഫല പ്രതിരോധത്തിൽ എന്തു മാറ്റമാണ് ഉണ്ടാവുക? (1)

B. സമാന്തര രീതിയിൽ ഘടിപ്പിക്കുമ്പോഴുള്ള സഫല പ്രതിരോധം കണക്കുകൂട്ടുന്നതിനുള്ള സമവാക്യം എഴുതുക (1)

? അമിത വൈദ്യുതപ്രവാഹത്തിൽനിന്നു സർക്യൂട്ടിലെ ഉപകരണങ്ങളെ സംരക്ഷിക്കാൻ സുരക്ഷാ ഫ്യൂസ് സഹായിക്കുന്നു.

A. ഫ്യൂസ് വയറിന് ഉണ്ടായിരിക്കേണ്ട സവിശേഷതകൾ എന്തൊക്കെ? (1)

B. ഈ സവിശേഷതകൾ സുരക്ഷ ഉറപ്പാക്കുന്നതെങ്ങനെ? (1)

(ഉത്തരസൂചിക:  ഫ്യൂസ് വയറിനു പ്രതിരോധം കൂടുതലും ദ്രവണാങ്കം കുറവും ആയിരിക്കണം. അമിത വൈദ്യുതി ഉണ്ടാകുമ്പോൾ ഉയർന്ന പ്രതിരോധം നല്ല ചൂടുണ്ടാകാൻ കാരണമാവുകയും ദ്രവണാങ്കം കുറവായതിനാൽ ഫ്യൂസ് വയർ എളുപ്പം ഉരുകുകയും ചെയ്യും.)

? (ആർമച്ചർ, ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം, വോയ്സ് കോയിൽ, ഫീൽഡ് കാന്തം)

A. മുകളിൽ നൽകിയവയിൽ വൈദ്യുത മോട്ടറുമായി ബന്ധമില്ലാത്തതേത്?

B. വൈദ്യുത മോട്ടറിൽ നടക്കുന്ന ഊർജമാറ്റമെന്ത്?

(ഉത്തരസൂചിക: തന്നിരിക്കുന്ന ഓപ്‌ഷനുകൾ പരിശോധിക്കുമ്പോൾ വോയ്സ് കോയിൽ ഒഴികെ മറ്റെല്ലാം വൈദ്യുത മോട്ടറുമായി ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കാം. വോയ്സ് കോയിൽ ലൗഡ് സ്പീക്കറുമായും മൈക്രോഫോണുമായും ബന്ധപ്പെട്ടതാണ്)

? AC ജനറേറ്ററിന്റെ ഘടനയുമായി ബന്ധപ്പെട്ട ഏതെങ്കിലും നാലു ഭാഗങ്ങളുടെ പേരെഴുതുക.

(സൂചന: ജനറേറ്ററിന്റെ ഭാഗങ്ങളിൽ റിങ്ങുകളുടെ പേരെഴുതുമ്പോൾ സ്ലിപ് റിങ്ങുകൾ (Slip Rings) എന്നുതന്നെ എഴുതാൻ ശ്രദ്ധിക്കണം)

വൈദ്യുത സ്രോതസ്സിൽ മാറ്റം വരുത്താതെ സർക്യൂട്ടിലെ ബൾബിന്റെ പ്രകാശം കുറയ്ക്കുവാൻ 2 മാർഗങ്ങൾ നിർദേശിക്കുക

 

? പവർ പ്രേഷണത്തിൽ ഉയർന്ന വോൾട്ടത പ്രസരണനഷ്ടം കുറയ്ക്കുന്നു. ഇത് എങ്ങനെയെന്നു വിശദീകരിക്കുക.

? ചുവടെ നൽകുന്നവ എന്തെന്നു നിർവചിക്കുക.

(a) പ്രകാശിക സാന്ദ്രത (Optical Density)

(b) അപവർത്തനാങ്കം (Refractive Index)

? പ്രകീർണനം (Dispersion) എന്നാലെന്ത്? പ്രകീർണനത്തിനു ഘടകവർണങ്ങളുടെ തരംഗദൈർഘ്യവുമായുള്ള ബന്ധമെന്ത്?

?ഇന്ധനങ്ങളുടെ (Fuels) ഭാഗിക ജ്വലനത്തിനു കാരണമാകുന്ന ഏതെങ്കിലും രണ്ടു സാഹചര്യങ്ങളും ഭാഗികജ്വലനം കൊണ്ടുണ്ടാകുന്ന ഏതെങ്കിലും രണ്ടു ദോഷങ്ങളും എഴുതുക.

3, 4 സ്കോറുകളുടെ ചോദ്യങ്ങൾ

വിശദീകരണാത്മകമായ ഒറ്റ ചോദ്യമായോ, ഒരു ചോദ്യത്തിൽ തന്നെയുള്ള ഒന്നിലധികം പടവുകളായോ ഇവ വരാം. പടവുകളായുള്ള ബഹുതല (Multilevel) ചോദ്യങ്ങളിൽ ഒന്നാം ഭാഗം താരതമ്യേന എളുപ്പമായതും തുടർന്നുള്ള ഭാഗങ്ങൾ അതിന്റെ തുടർച്ചയുമാവാം. പക്ഷേ, ചില ചോദ്യങ്ങളിൽ ഇതിനു പകരം ഒരു ചോദ്യത്തിൽ തന്നെ പരസ്പരബന്ധമില്ലാത്ത ആശയങ്ങൾ ഉൾപ്പെട്ട ഉപചോദ്യങ്ങളായും വരാം. ചിത്രീകരണങ്ങൾ, ലഘുഗണിത പ്രശ്നങ്ങൾ, ചേരുംപടി ചേർക്കലുകൾ, സർക്യൂട്ട് ഡയഗ്രങ്ങൾ എന്നിവയൊക്കെ ഇത്തരം ചോദ്യങ്ങളുടെ ഭാഗമായി വരാം

ദർപ്പണവുമായി ബന്ധപ്പെട്ട ചിത്രം പരിശോധിച്ചു ന്യൂകാർട്ടീഷൻ രീതി അനുസരിച്ച് u, OB, f എന്നിവയുടെ ചിഹ്നം ഉൾപ്പെടെയുള്ള മൂല്യം എഴുതുക.

(ഉത്തരസൂചിക: ദർപ്പണത്തിന്റെ പോൾ മൂലബിന്ദുവായി കണക്കാക്കി ഇടതുഭാഗത്തേക്കെടുക്കുന്ന u, f എന്നീ അളവുകൾ നെഗറ്റീവ് ആയിരിക്കും. മുഖ്യ അക്ഷത്തിനു മുകളിലേക്കടുക്കുന്നതിനാൽ OB യുടെ വില പോസിറ്റീവും)

(കൂടുതൽ ഫിസിക്സ് ചോദ്യോത്തരങ്ങളും  വിശദീകരണങ്ങളും വരും ലക്കങ്ങളിൽ)

English Summary : Physics SSLC pareeksha sahai