അറ്റത്ത് ലോഹഭാഗം ഘടിപ്പിച്ച അലങ്കാരച്ചരടിനു പറയുന്ന പേരാണ് aiguillette. വായിക്കാൻ തന്നെ ബുദ്ധിമുട്ടാണല്ലേ? ഈ കടുപ്പം പിടിച്ച വാക്കിന്റെ സ്പെല്ലിങ് കൃത്യമായി കാണാതെ പറഞ്ഞ് 2019ൽ ഒരു കൊച്ചു മിടുക്കി വലിയൊരു സമ്മാനം നേടി – ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി ശ്രുതിക പാധി. ശ്രുതിക നേടിയ പുരസ്കാരം

അറ്റത്ത് ലോഹഭാഗം ഘടിപ്പിച്ച അലങ്കാരച്ചരടിനു പറയുന്ന പേരാണ് aiguillette. വായിക്കാൻ തന്നെ ബുദ്ധിമുട്ടാണല്ലേ? ഈ കടുപ്പം പിടിച്ച വാക്കിന്റെ സ്പെല്ലിങ് കൃത്യമായി കാണാതെ പറഞ്ഞ് 2019ൽ ഒരു കൊച്ചു മിടുക്കി വലിയൊരു സമ്മാനം നേടി – ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി ശ്രുതിക പാധി. ശ്രുതിക നേടിയ പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റത്ത് ലോഹഭാഗം ഘടിപ്പിച്ച അലങ്കാരച്ചരടിനു പറയുന്ന പേരാണ് aiguillette. വായിക്കാൻ തന്നെ ബുദ്ധിമുട്ടാണല്ലേ? ഈ കടുപ്പം പിടിച്ച വാക്കിന്റെ സ്പെല്ലിങ് കൃത്യമായി കാണാതെ പറഞ്ഞ് 2019ൽ ഒരു കൊച്ചു മിടുക്കി വലിയൊരു സമ്മാനം നേടി – ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി ശ്രുതിക പാധി. ശ്രുതിക നേടിയ പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റത്ത് ലോഹഭാഗം ഘടിപ്പിച്ച അലങ്കാരച്ചരടിനു പറയുന്ന പേരാണ് aiguillette. വായിക്കാൻ തന്നെ ബുദ്ധിമുട്ടാണല്ലേ?  ഈ കടുപ്പം പിടിച്ച വാക്കിന്റെ സ്പെല്ലിങ് കൃത്യമായി കാണാതെ പറഞ്ഞ് 2019ൽ ഒരു കൊച്ചു മിടുക്കി വലിയൊരു സമ്മാനം നേടി – ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി ശ്രുതിക പാധി. ശ്രുതിക നേടിയ പുരസ്കാരം കൂട്ടുകാരിൽ ചിലർക്കെങ്കിലും പിടി കിട്ടിയിട്ട‌ുണ്ടാകും – വാക്കുകളുടെ സ്പെല്ലിങ് കൃത്യമായി ഓർത്തു പറയുന്ന സ്പെല്ലിങ് ബീ. അമേരിക്കയിലെ പ്രശസ്തമായ സ്ക്രിപ്സ് നാഷനൽ സ്പെല്ലിങ് ബീ ചാംപ്യൻഷിപ്പിലാണ് മറ്റ് ഏഴു പേർക്കൊപ്പം ഒഡീഷക്കാരിയായ ശ്രുതിക ഒന്നാം സ്ഥാനം പങ്കിട്ടത്. ശ്രുതികയ്ക്കൊപ്പം ജയിച്ചവരിൽ ആറു പേരും ഇന്ത്യൻ വംശജർ തന്നെയായിരുന്നു. 

ഇന്ത്യയിലും സ്പെല്ലിങ് ബീ മത്സരം നടക്കാറുണ്ട്. വെബ്സൈറ്റ് ഇതാ: 

ADVERTISEMENT

www.indiaspellingbee.com

ശങ്കറിന്റെ കുട്ടിമത്സരങ്ങൾ

ലോകപ്രശസ്തനായ മലയാളി കാർട്ടൂണിസ്റ്റ് ശങ്കറിനെക്കുറിച്ച് കൂട്ടുകാർ വായിച്ചുണ്ടാകുമല്ലോ..അദ്ദേഹം സ്ഥാപിച്ച ശങ്കേഴ്സ് വീക്കിലി എന്ന മാസികയുടെ കീഴിൽ തുടങ്ങിയതാണ് കുട്ടികൾക്കായുള്ള പെയ്ന്റിങ്, എഴുത്ത് രാജ്യാന്തര മത്സരങ്ങൾ. 130 രാജ്യങ്ങളിൽ നിന്നായി ഒന്നര ലക്ഷത്തിൽപരം കുട്ടികളാണ് ഓരോ വർഷവും ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കൂട്ടുകാരുടെ സൃഷ്ടികൾ ന്യൂഡൽഹിയിലുള്ള നെഹ്റു ഹൗസിലേക്കാണ് അയച്ചു കൊടുക്കേണ്ടത്. വിജയിക്കുന്നവർക്ക് ഇന്ത്യൻ പ്രസിഡന്റിൽനിന്നോ പ്രധാനമന്ത്രിയിൽനിന്നോ സമ്മാനങ്ങൾ ഏറ്റുവാങ്ങാം. കേട്ടിട്ട് പങ്കെടുക്കാൻ ധൃതിയായോ? ഇതാ മത്സരത്തിന്റെ കൂടുതൽ വിവരങ്ങളറിയാനുള്ള വെബ്സൈറ്റ്: 

www.childrensbooktrust.com. 

ADVERTISEMENT

ഇതേ പേരിൽ സംസ്ഥാനതല പെയ്ന്റിങ് മത്സരവും നടത്താറുണ്ട്.

ഗൂഗിളിൽ കയറിപ്പറ്റാം!

വിശേഷദിവസങ്ങളിൽ ഗൂഗിളിന്റെ ഹോംപേജിൽ കയറിയാൽ പ്രത്യേക ഡിസൈനിൽ ഗൂഗിൾ എന്നെഴുതിയതു കാണാറില്ലേ..അവയാണ് ‍ഗൂഗിൾ ഡൂഡ്ൽ. ഇത്തരം ഡൂഡ്‌ലുകൾ ഡിസൈൻ ചെയ്ത് സമ്മാനം നേടാൻ ഗൂഗിൾ വിദ്യാർഥികൾക്കായി മത്സരം നടത്താറുണ്ട്. 2009 മുതൽ ഗൂഗിൾ ഇന്ത്യയിലെ വിദ്യാർഥികൾക്കു മാത്രമായും മത്സരം നടത്താറുണ്ട്. 2019ൽ ഈ സമ്മാനം നേടിയത് ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്നുള്ള ഏഴു വയസ്സുകാരി ദിവ്യാംശി സിംഗാൾ. വലിയ സമ്മാനങ്ങളാണ് ദിവ്യാംശിക്കു കിട്ടിയത്. 5 ലക്ഷം രൂപ സ്കോളർഷിപ് ദിവ്യാംശിയുടെ സ്കൂളിന് 2 ലക്ഷം രൂപ. നവംബർ 14ന് ശിശുദിനത്തിൽ ദിവ്യാംശി ഡിസൈൻ ചെയ്ത ഡൂഡ്‌ൽ ആയിരുന്നു ഇന്ത്യയിൽ ഗൂഗിളിന്റെ മുഖചിത്രം. ‘ഞാൻ വളരുമ്പോൾ കാണാൻ ആഗ്രഹിക്കുന്നത്’ എന്ന വിഷയത്തിൽ ‘നടക്കുന്ന മരങ്ങളാണ്’ ദിവ്യാംശി വരച്ചത്. അപ്പോൾ ഇനി അടുത്ത ഡൂഡ്ൽ ഫോർ ഗൂഗിൾ മത്സരത്തിനു കാത്തിരുന്നോളൂ. 

വിവരങ്ങൾക്ക്: www.doodles.google.com

ADVERTISEMENT

ബുദ്ധിയുടെ ഒളിംപിക്സ്!

ഒളിംപിക്സ് എന്താണെന്നു കൂട്ടുകാർക്കറിയാമല്ലോ... ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ലോകത്തെ ഒന്നാമൻമാർ മാറ്റുരയ്ക്കുന്ന മത്സരം. കൂട്ടുകാർക്ക് മത്സരിക്കാവുന്ന ‘ബുദ്ധി ഒളിംപിക്സു’കളാണ് ഒളിംപ്യാഡുകൾ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങി ഫിലോസഫിയിൽ വരെ ഒളിംപ്യാഡുകളുണ്ട്. പല ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. ദേശീയതലത്തിലുള്ള മത്സരത്തിലൂടെയാണ് രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരെ തിര‍ഞ്ഞെടുക്കുക. എല്ലാ തവണയും ഇന്ത്യക്കാർ ഒളിംപ്യാഡുകളിൽ മുന്നിലെത്താറുണ്ട്.

അമ്പോ മെൻസ!

ലോകത്തെ അതിബുദ്ധിമാൻമാരെല്ലാം വലിയൊരു മേശയ്ക്കു ചുറ്റും കൂടിയിരിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ–അതാണ് മെൻസ. മെൻസ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മേശ എന്നു തന്നെ. ഒരാളുടെ ബുദ്ധിശക്തിയുടെ അളവാണ് അയാളുടെ ഐക്യു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ഐക്യു പരീക്ഷണ വേദിയാണ് ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മെൻസ. അതീവബുദ്ധിമാൻമാർ എന്ന് മെൻസ വിലയിരുത്തുന്നത് ലോകത്തിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തെ മാത്രമാണ്. മെൻസ സൊസൈറ്റി അംഗീകരിച്ച ഏതെങ്കിലും ഐക്യു ടെസ്റ്റിൽ പങ്കെടുത്താൽ ഇതിന്റെ ഭാഗമാകാം.  ടെസ്റ്റിൽ നിശ്ചിതശതമാനത്തിനു മുകളിലുള്ള ഉയർന്ന സ്കോർ നേടണം. മെൻസയുടെ വെബ്സൈറ്റിൽ കയറി ഓൺലൈൻ പരീക്ഷയ്ക്കു പരിശീലിക്കാം: www.mensa.org

English Summary: Various intellectual games for kids