നിശ്ചിത കാലയളവിൽ ഒരു രാജ്യത്തെ ദേശീയ സമ്പദ് വ്യവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന അന്തിമ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യത്തിൽനിന്നു തേയ്മാനച്ചെലവു കുറച്ചാൽ കിട്ടുന്നതാണ് എൻഎൻപി (നെറ്റ് നാഷനൽ പ്രോഡക്ട്). ഒരു ബിസ്കറ്റ് കമ്പനി ഉദാഹരണമായി എടുക്കാം.ബിസ്കറ്റ് ഉണ്ടാക്കുന്നതു വലിയ ഫാക്ടറികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശ്ചിത കാലയളവിൽ ഒരു രാജ്യത്തെ ദേശീയ സമ്പദ് വ്യവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന അന്തിമ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യത്തിൽനിന്നു തേയ്മാനച്ചെലവു കുറച്ചാൽ കിട്ടുന്നതാണ് എൻഎൻപി (നെറ്റ് നാഷനൽ പ്രോഡക്ട്).

ഒരു ബിസ്കറ്റ് കമ്പനി ഉദാഹരണമായി എടുക്കാം.ബിസ്കറ്റ് ഉണ്ടാക്കുന്നതു വലിയ ഫാക്ടറികളിൽ യന്ത്രങ്ങൾ ഉപയോഗിച്ചാണെന്നു കൂട്ടുകാർക്ക് അറിയാമല്ലോ. ബിസ്കറ്റ് ഫാക്ടറിയിലെ യന്ത്രങ്ങൾക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണി വേണ്ടി വരും. ബിസ്കറ്റ് ഉണ്ടാക്കുന്തോറും യന്ത്രത്തിന്റെ പല ഭാഗങ്ങൾക്കും തേയ്മാനം സംഭവിക്കുന്നതാണു കാരണം. അറ്റകുറ്റപ്പണിക്കു ഫാക്ടറി ഉടമ പണം ചെലവാക്കേണ്ടതുണ്ട്. പുതിയ യന്ത്രഭാഗങ്ങൾ മാറ്റിയിട്ട് വീണ്ടും ബിസ്കറ്റ് ഉൽപാദിപ്പിക്കുന്നു. ഇങ്ങനെ പുറത്തിറക്കുന്ന ബിസ്ക്കറ്റിന്റെ വിലയിൽനിന്ന് അതു നിർമിച്ച യന്ത്രങ്ങളുടെ തേയ്മാനം പരിഹരിക്കാൻ ചെലവാക്കിയ തുക എൻഎൻപി കണക്കാക്കുമ്പോൾ കുറയ്ക്കുമെന്നാണ് ഇതിന്റെ സാരം

ADVERTISEMENT

ഇന്ത്യൻ പൗരന്റെ ഉടമസ്ഥതയിൽ വിദേശത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യവും ഇതിൽ ഉൾപ്പെടുന്നു. അതായത് മൊത്ത ദേശീയ ഉൽപന്ന(ജിഎൻപി–ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്)ത്തിൽനിന്നു തേയ്മാനച്ചെലവു കുറച്ചാൽ കിട്ടുന്നതാണ് അറ്റ ദേശീയ ഉൽപന്നം(എൻഎൻപി). ജിഎൻപി എന്താണെന്ന് കഴിഞ്ഞയാഴ്ച പഠിപ്പുരയിൽ വിശദമായി പറഞ്ഞിരുന്നല്ലോ.

രാജ്യം എത്രമാത്രം കാര്യക്ഷമമായി നിശ്ചിത ഉൽപാദന നിലവാരം കാത്തുസൂക്ഷിക്കുന്നു എന്ന് അളക്കുന്നതിനാണ് എൻഎൻപി കണക്കാക്കുന്നത്. ഒരു വർഷത്തെ ഉൽപാദനത്തിന്റെ കാര്യമാണ് ഇവിടെ സാധാരണയായി പരിശോധിക്കുക.

ADVERTISEMENT

എൻഎൻപി= അന്തിമ ഉൽപന്നത്തിന്റെ വില+ അന്തിമ സേവനത്തിന്റെ വില- തേയ്മാനച്ചെലവ് അല്ലെങ്കിൽ എൻഎൻപി= ജിഎൻപി-തേയ്മാനച്ചെലവ്

ഈ കണക്ക് നോക്കൂ...

ADVERTISEMENT

ഒരു വർഷം ഇന്ത്യയിൽ 5,000 കോടിയുടെ ഉൽപന്നങ്ങളും 5,000 കോടിയുടെ സേവനങ്ങളും വിറ്റു. അപ്പോൾ 10,000 കോടിയാണ് അന്തിമ ഉൽപന്നങ്ങളും സേവനങ്ങളും വിറ്റതിലൂടെ കിട്ടിയത്. ഇനി ഇത്രയും സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിച്ചപ്പോൾ യന്ത്രങ്ങൾക്കും മറ്റുമുണ്ടായ തേയ്മാനം പരിഹരിക്കാൻ ചെലവായത് 1,000 കോടിയാണെന്നു കരുതുക. അപ്പോൾ പതിനായിരം കോടിയിൽ നിന്ന് ആയിരം കോടി കുറച്ചാൽ കിട്ടുന്ന ഒൻപതിനായിരം കോടി രൂപ വച്ചാണ് എൻഎൻപി കണക്കാക്കുക.

English summary: Net National Product (NNP) - Overview, How To Calculate