∙ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണെന്നു വിശേഷിപ്പിച്ചത് അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു ആണ്. പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന് എഴുതിയ കത്തിലായിരുന്നു ഈ വിശേഷണം. ∙ ഓഗസ്റ്റിൽ തുടക്കമിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണെന്നു വിശേഷിപ്പിച്ചത് അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു ആണ്. പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന് എഴുതിയ കത്തിലായിരുന്നു ഈ വിശേഷണം. 

∙ ഓഗസ്റ്റിൽ തുടക്കമിട്ട പ്രക്ഷോഭമായതിനാൽ ഓഗസ്റ്റ്് ക്രാന്തി(പ്രക്ഷോഭം) എന്ന പേരിലും അറിയപ്പെടുന്നു.

ADVERTISEMENT

∙ 1942ൽ മഹാത്മാ ഗാന്ധി ‘ഹരിജൻ പത്രിക’യിൽ എഴുതിയ ഒരു ലേഖനത്തിലാണു ബ്രിട്ടിഷുകാർ ഉടൻ ഇന്ത്യ വിടണം എന്ന ആശയം പ്രതിഫലിപ്പിക്കുന്ന രീതിയിൽ തുറന്നെഴുതിയത്.

∙ ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയതു ബോംബെക്കാരനായ യൂസഫ് മെഹ്റലിയാണ്. (സൈമൺ കമ്മിഷനെതിരെ ‘സൈമൺ ഗോ ബാക്ക്’ എന്ന മുദ്രാവാക്യവും യൂസഫ് മെഹ്റലിയുടെ സംഭാവനയാണ്).

∙ 1942 ജൂലൈ 14നു വാർധയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഗാന്ധിജിയുടെ നിർദേശങ്ങൾ ചർച്ച ചെയ്തു.

∙ 1942 ഓഗസ്റ്റ് എട്ടിനു ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റുവാണ് ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചത്. ബ്രിട്ടിഷുകാർ ഇന്ത്യ വിടണമെന്ന പ്രമേയം സർദാർ വല്ലഭായി പട്ടേൽ പിന്താങ്ങി. ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്തു (ക്രാന്തി മൈതാനം) നടന്ന സമ്മേളനത്തിൽ മൗലാന അബുൽ കലാം ആസാദ് അധ്യക്ഷനായി.

ADVERTISEMENT

∙ ഇതേ സമ്മേളനത്തിലാണു ഗാന്ധിജി ‘ജീവിക്കുക, അല്ലെങ്കിൽ മരിക്കുക (Do or Die)’ എന്ന ആഹ്വാനം ഉൾക്കൊള്ളുന്ന പ്രസംഗവും നടത്തിയത്.

∙ ബോംബെ സമ്മേളനം കഴിഞ്ഞു നേതാക്കൾ പിരിയുംമുൻപ് ഗാന്ധിജിയും നെഹ്റുവും സർദാർ വല്ലഭായി പട്ടേലും അടക്കമുള്ള പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി.

∙ പിറ്റേ ദിവസം, ഓഗസ്റ്റ് 9നു രാവിലെ മുതൽ ജനം തെരുവിലിറങ്ങി. റെയിൽവേ സ്‌റ്റേഷനുകളും പോസ്‌റ്റ് ഓഫിസുകളും പൊലീസ് സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു. ഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടു. ഈ ദിവസത്തിന്റെ ഓർമയ്ക്കായിട്ടാണു ക്വിറ്റ് ഇന്ത്യ ദിനമായി ഓഗസ്റ്റ് 9 ആചരിക്കുന്നത്.

∙ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായതോടെ ഗൊവാലിയ ടാങ്ക് മൈതാനത്തു ത്രിവർണ പതാക ഉയർത്തിയത് അരുണ അസഫലിയാണ്. പിന്നീടു നടന്ന സമ്മേളനം നിയന്ത്രിച്ചതും അരുണയാണ്.

ADVERTISEMENT

(മുംബൈ ഗ്രാന്റ് റോഡ്  റെയിൽവേ സ്റ്റേഷനു സമീപത്തു സ്ഥിതി ചെയ്യുന്ന ഗൊവാലിയ മൈതാനത്താണ്– ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാനം– ക്വിറ്റ് ഇന്ത്യ സ്മാരകം )

∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ പൊലീസ് വെടിവയ്‌പുകളുണ്ടായി. 60,000ലേറെ ഇന്ത്യക്കാരെ ജയിലിൽ അടച്ചു.

∙ ഇന്ത്യയാകെ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയതിനാലും രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകളായതിനാലും ബ്രിട്ടനെ ക്വിറ്റ് ഇന്ത്യ സമരം കൂടുതൽ സമ്മർദത്തിലാക്കി. 1942 ഓഗസ്റ്റ്– ഡിസംബർ കാലത്ത് ആയിരത്തോളം സ്വാതന്ത്ര്യസമരസേനാനികൾ കൊല്ലപ്പെട്ടു.

∙ ഗാന്ധിജിയുടെ പത്നി കസ്തൂർബാ ഗാന്ധിയും അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ് ദേശായിയും മരിക്കുന്നതു ക്വിറ്റ് ഇന്ത്യ സമരകാലത്താണ്.

∙ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പ്രശസ്തമായ പുസ്തകം നെഹ്റു രചിക്കുന്നത് ഈ സമരത്തിന്റെ ഭാഗമായ ജയിൽവാസ കാലത്താണ്

∙ അറസ്റ്റിലായ ദേശീയ നേതാക്കളെ പല ഘട്ടങ്ങളിലായി 1944–45 കാലത്താണു മോചിപ്പിച്ചത്.

English summary; Quit India movement