ടഗോറിന്റെ രചനകൾ കൂട്ടുകാർക്ക് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ.ഒന്നാംലോകയുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ വെറും ഇരുപത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ ഇംഗ്ലിഷ് കവിയായിരുന്ന വിൽഫ്രഡ് ഓവന്. യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനു മുൻപ് ഓവൻ, അമ്മ സൂസനോട് ഏതാനും വരികൾ പറഞ്ഞു: ‘When I go from hence let this

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടഗോറിന്റെ രചനകൾ കൂട്ടുകാർക്ക് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. ഒന്നാംലോകയുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ വെറും ഇരുപത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ ഇംഗ്ലിഷ് കവിയായിരുന്ന വിൽഫ്രഡ് ഓവന്. യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനു മുൻപ് ഓവൻ, അമ്മ സൂസനോട് ഏതാനും വരികൾ പറഞ്ഞു: ‘When I go from hence let this be my parting word, that what I have seen is unsurpassable’. മരണാനന്തരം കണ്ടെടുക്കപ്പെട്ട കൈപ്പുസ്തകത്തിലും അതു കുറിച്ചുവച്ചിരുന്നു. അത് ഒരു ഇന്ത്യൻ കവിയുടെ വരികളായിരുന്നു. ഡബ്ല്യു.ബി.യേറ്റ്സും എസ്രാ പൗണ്ടും അന്ന അഖ്മത്തോവയും പോലുള്ള വിഖ്യാതരായ കവികളും ഐൻസ്റ്റൈനെ പോലുള്ള ശാസ്ത്രജ്ഞരും മാത്രമല്ല മുസ്സോളിനി മുതൽ മഹാത്മാഗാന്ധി  വരെയുള്ളവർ ആ കാന്തിക കവിവലയത്തിൽ അകപ്പെട്ടിരുന്നു. ‘എവിടെ മനസ്സ് നിർഭയമാകുന്നു, ശിരസ്സ് ഉയർന്നുനിൽക്കുന്നു, അവിടെ അറിവ് സ്വതന്ത്രമാകുന്നു’ എന്നെഴുതിയ മഹാകവി രവീന്ദ്രനാഥ് ടഗോറായിരുന്നു ആ കവി.

ദേവേന്ദ്രനാഥ് ടഗോറിന്റെയും ശാരദാദേവിയുടെയും മകനായി കൊൽക്കത്തയിലെ ജൊറാസങ്കോയിലുള്ള വീട്ടിൽ 1861 മേയ് 7നാണ് രവീന്ദ്രനാഥ് ജനിച്ചത്. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ ജയിച്ച സത്യേന്ദ്രനാഥ്, നാടകകൃത്തും ഗായകനുമായ ജ്യോതീന്ദ്രനാഥ്, എഴുത്തുകാരിയായിരുന്ന സ്വർണകുമാരി എന്നിവരെല്ലാം അദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. സ്കൂളിൽ അധികകാലം പോയില്ലെങ്കിലും വീട്ടിലെത്തി പഠ‍ിപ്പിക്കാൻ അധ്യാപകരെ ഏർപ്പെടുത്തിയിരുന്നു. പഠനം പൂർത്തിയാക്കാൻ ലണ്ടനിൽ അയച്ചെങ്കിലും പരീക്ഷയെഴുതാൻ നിൽക്കാതെ രവീന്ദ്രനാഥ് നാട്ടിലേക്കു മടങ്ങി. ‍ടഗോർ കുടുംബം തന്നെ പ്രസിദ്ധീകരിച്ചിരുന്ന തത്ത്വബോധിനി പത്രികയിൽ 1874ലാണ് ആദ്യമായി കവിത പ്രസിദ്ധീകരിച്ചത്. 

ADVERTISEMENT

തുടർന്നു കഥകളും സാഹിത്യനിരൂപണവുമെല്ലാം എഴുതി. മാനസി, സോനാർ താരി, ഗീതാഞ്ജലി, ഗീതിമാല്യ തുടങ്ങി നൂറോളം കവിതാസമാഹാരങ്ങളും വാൽമീകി പ്രതിഭ, മുക്തധാര, രക്തകാവേരി തുടങ്ങി അൻപതോളം നാടകങ്ങളും ഗോര, ഘരെ ബയ്‌രെ, യോഗായോഗ് തുടങ്ങിയ നോവലുകളും ജീവൻസ്മൃതിയെന്ന ആത്മകഥയും ഛിന്നപത്ര, സമാപ്തി, കാബൂളിവാലാ തുടങ്ങിയ ചെറുകഥകളും പ്രസിദ്ധീകരിച്ചു. ഗാനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരങ്ങൾ ഇതിനു പുറമേയാണ്. 1913ൽ ഗീതാ‍ഞ്ജലിക്ക് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചപ്പോൾ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യാക്കാരനായി ടഗോർ. ദീർഘമായ വിദേശയാത്രകൾ നടത്തിയ അദ്ദേഹത്തിനു ലോകമെമ്പാടും അനുകർത്താക്കളും ആരാധകരുമുണ്ടായി. അദ്ദേഹത്തിന്റെ വേറിട്ട വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, നൊബേൽ പുരസ്കാര ജേതാവ് അമർത്യാ സെൻ, വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത് റേ തുടങ്ങിയ ഒട്ടേറെ പ്രതിഭകൾ ഇവിടെ പഠിച്ചവരാണ്. 

ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ദേശീയഗാനങ്ങൾ രചിച്ചതു ടഗോറാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ  തുടക്കകാലം തൊട്ടേ അനുഭാവം പുലർത്തി  പുലർത്തി. ബംഗാൾ വിഭജനത്തിന് എതിരായ പ്രക്ഷോഭത്തിൽ അദ്ദേഹം മുൻനിരയിൽത്തന്നെയുണ്ടായിരുന്നു. മഹാത്മാഗാന്ധിയുമായി  അടുത്ത ബന്ധമുണ്ടായിരുന്നു. ‘മഹാത്മാ’ എന്ന് ആദ്യമായി ഗാന്ധിജിയെ വിശേഷിപ്പിച്ചതു തന്നെ ടഗോറാണ്. ‘ഗുരുദേവ്’ എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിളിച്ചിരുന്നത്. വ്യക്തിപരമായ ആദരവും അടുപ്പവും നിലനിർത്തുമ്പോഴും ആശയപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ അത് അദ്ദേഹത്തിനു തടസ്സമായില്ല. നിസ്സഹകരണപ്രസ്ഥാനത്തോടും വിദേശവസ്ത്രങ്ങൾ തീയിടുന്നതിനോടും അദ്ദേഹം എതിർപ്പു പ്രകടിപ്പിച്ചു. എന്നാൽ ഗാന്ധിജിയെ തടവിലടച്ചപ്പോൾ അതിനെതിരെ അതിശക്തമായ ഒരു ലേഖനം ബ്രിട്ടിഷ് പത്രത്തിൽത്തന്നെ പ്രസിദ്ധീകരിക്കാൻ ആശയപരമായ ഭിന്നതകളൊന്നും അദ്ദേഹത്തിനു തടസ്സമായില്ല. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ രോഷാകുലനായ ടഗോർ ബ്രിട്ടിഷ് സർക്കാർ നൽകിയ സർ പദവി ഉപേക്ഷിച്ചു. 1941 ഓഗസ്റ്റ് 7ന് ആ വിശ്വമഹാകവി ഓർമയായി.

ADVERTISEMENT

English summary: Life of Rabindranath Tagore in short