1.കെ.ആർ. രാമനാഥൻ (1893–1984) പാലക്കാട്ടെ കൽപാത്തിയിൽ ജനിച്ച രാമനാഥൻ ഭൗതികശാസ്ത്രത്തിലും കാലാവസ്ഥാ പഠനത്തിലും ബഹിരാകാശ ഗവേഷണത്തിലും തന്റെ മുദ്ര പതിപ്പിച്ചു. കോളജിൽ ഡെമോൺസ്ട്രേറ്ററായി ജോലി നോക്കിയിരുന്ന അദ്ദേഹം 1921ൽ കൽക്കട്ടയിൽ സി.വി.രാമനു കീഴിൽ ഗവേഷണം തുടങ്ങി. പ്രകാശ വിസരണത്തെക്കുറിച്ച് രാമനും

1.കെ.ആർ. രാമനാഥൻ (1893–1984) പാലക്കാട്ടെ കൽപാത്തിയിൽ ജനിച്ച രാമനാഥൻ ഭൗതികശാസ്ത്രത്തിലും കാലാവസ്ഥാ പഠനത്തിലും ബഹിരാകാശ ഗവേഷണത്തിലും തന്റെ മുദ്ര പതിപ്പിച്ചു. കോളജിൽ ഡെമോൺസ്ട്രേറ്ററായി ജോലി നോക്കിയിരുന്ന അദ്ദേഹം 1921ൽ കൽക്കട്ടയിൽ സി.വി.രാമനു കീഴിൽ ഗവേഷണം തുടങ്ങി. പ്രകാശ വിസരണത്തെക്കുറിച്ച് രാമനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1.കെ.ആർ. രാമനാഥൻ (1893–1984) പാലക്കാട്ടെ കൽപാത്തിയിൽ ജനിച്ച രാമനാഥൻ ഭൗതികശാസ്ത്രത്തിലും കാലാവസ്ഥാ പഠനത്തിലും ബഹിരാകാശ ഗവേഷണത്തിലും തന്റെ മുദ്ര പതിപ്പിച്ചു. കോളജിൽ ഡെമോൺസ്ട്രേറ്ററായി ജോലി നോക്കിയിരുന്ന അദ്ദേഹം 1921ൽ കൽക്കട്ടയിൽ സി.വി.രാമനു കീഴിൽ ഗവേഷണം തുടങ്ങി. പ്രകാശ വിസരണത്തെക്കുറിച്ച് രാമനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1.കെ.ആർ. രാമനാഥൻ (1893–1984)

പാലക്കാട്ടെ കൽപാത്തിയിൽ ജനിച്ച രാമനാഥൻ ഭൗതികശാസ്ത്രത്തിലും കാലാവസ്ഥാ പഠനത്തിലും ബഹിരാകാശ ഗവേഷണത്തിലും തന്റെ മുദ്ര പതിപ്പിച്ചു. കോളജിൽ ഡെമോൺസ്ട്രേറ്ററായി ജോലി നോക്കിയിരുന്ന അദ്ദേഹം 1921ൽ കൽക്കട്ടയിൽ സി.വി.രാമനു കീഴിൽ ഗവേഷണം തുടങ്ങി. പ്രകാശ വിസരണത്തെക്കുറിച്ച് രാമനും രാമനാഥനും ചേർന്ന് പഠനങ്ങൾ നടത്തി. രാമൻ ഇഫക്ടിന്റെ കണ്ടെത്തലിലേക്ക് രാമനെ നയിച്ചതു രാമനാഥൻ തുടങ്ങിവച്ച പഠനങ്ങളും നിരീക്ഷണങ്ങളുമായിരുന്നു. അന്തരീക്ഷ ഓസോണിനെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്. 

ADVERTISEMENT

2. പി.ആർ. പിഷാരടി  (1909–2002)

സി.വി.രാമന്റെ മറ്റൊരു മലയാളി ശിഷ്യൻ.  പാലക്കാട്ടെ കൊല്ലങ്കോട്ട് ജനിച്ചു. എക്സ് റേ വികിരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം പിന്നീടു രാമന്റെ നിർദേശപ്രകാരം മീറ്റിയറോളജിക്കൽ വകുപ്പിൽ ചേർന്നു. ഫിസിക്കൽ റിസർച് ലബോറട്ടറി, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് നൂറിലേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. മൺസൂണിനെക്കുറിച്ചും വായുമണ്ഡലത്തെക്കുറിച്ചുമെല്ലാം പഠിച്ച അദ്ദേഹം എക്സ്റേയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മലയാളത്തിൽ പുസ്തകങ്ങൾ എഴുതി.

3. ആർ.എസ്. കൃഷ്ണൻ (1911–1999)

തൃശൂരിലെ പറപ്പൂക്കരയിൽ  ജനിച്ച ആർ.എസ്.കൃഷ്ണൻ സി.വി.രാമന്റെ ശിഷ്യനായിരുന്നു. ക്രിസ്റ്റൽ ഫിസിക്സിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകി. ‘കൃഷ്ണൻ പ്രഭാവ’മാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. കേരള സർവകലാശാലയിൽ വൈസ്ചാൻസലറായിരുന്ന അദ്ദേഹം പിന്നീടു വീണ്ടും ഗവേഷണ ലോകത്തേക്കു തിരിച്ചുപോയി.

ADVERTISEMENT

4. അന്നാ മാണി ( 1918–2001)

1918 ഓഗസ്റ്റ് 23ന് പീരുമേട്ടിൽ ജനിച്ച അന്ന സി.വി.രാമന്റെ ശിഷ്യയായിരുന്നു. സ്പെക്ട്രോസ്കോപ്പിയിൽ ഗവേഷണം തുടങ്ങിയെങ്കിലും പിന്നീട് അന്തരീക്ഷശാസ്ത്രത്തിലേക്കു തിരിഞ്ഞു. ഓസോണിനെക്കുറിച്ചും സൗരോർജ വികിരണത്തെക്കുറിച്ചും ശ്രദ്ധേയമായ പഠനങ്ങൾ നടത്തി. അന്നാമാണിയും എസ്.രംഗരാജനും ചേർന്നെഴുതിയ ‘സോളർ റേഡിയേഷൻ ഓവർ ഇന്ത്യ’ ഈ മേഖലയിലെ ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നാണ്.

5. ജി.എൻ. രാമചന്ദ്രൻ  (1922–2001)

പോളി പെപ്റ്റൈഡുകളുടെ ഘടന വിവരിക്കാൻ സഹായിക്കുന്ന ‘രാമചന്ദ്രൻ പ്ലോട്ടി’ലൂടെ അനശ്വരനായ ശാസ്ത്രജ്ഞൻ.  എറണാകുളത്തായിരുന്നു ജനനം. പ്രോട്ടീൻ തൻമാത്രകളായ കൊളജന്റെ മുപ്പിരിയൻ ഘടന(Triple Helix) കണ്ടെത്തി. പിൽക്കാലത്ത് പ്രശസ്ത ശാസ്ത്രജ്ഞനായി മാറിയ ശിഷ്യൻ ഗോപിനാഥ് കർത്താ ആയിരുന്നു ഈ ഗവേഷണത്തിൽ അദ്ദേഹത്തിന്റെ പങ്കാളി. തൻമാത്രാ ജൈവഭൗതികത്തിൽ അദ്ദേഹം വലിയ നേട്ടങ്ങൾ സ്വന്തമാക്കി. 

ADVERTISEMENT

6. എം.കെ. വൈനു ബാപ്പു  (1927–1982)

ബാപ്പു–ബോക്ക്–ന്യൂകിർക്ക് വാൽനക്ഷത്രത്തിലൂടെ പ്രശസ്തനായി മാറിയ തലശ്ശേരിക്കാരൻ. ആധുനിക ഇന്ത്യൻ വാനശാസ്ത്രത്തിലെ ഏറ്റവും തലയെടുപ്പുള്ള പേര്. നക്ഷത്രങ്ങളുടെ വർണരാജിയുമായി ബന്ധപ്പെട്ട് കണ്ടെത്തലുകൾ നടത്തി. കോളിൻ വിൽസനുമായി ചേർന്ന് നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയും വർണരാജിയുടെ സവിശേഷതകളും തമ്മിലുള്ള ബന്ധം കണ്ടെത്തി. ‘ബാപ്പു–വിൽസൻ ഇഫക്ട്’ എന്നാണ് ഇത് അറിയപ്പെടുന്നത്. 

7. എം.ജി.കെ. മേനോൻ  (1928–2016)

മാമ്പിള്ളിക്കളത്തിൽ ഗോവിന്ദ് കുമാർ മേനോന്റെ പേരു പരാമർശിക്കാതെ ഇന്ത്യയിലെ ശാസ്ത്ര–സാങ്കേതിക വികാസത്തിന്റെ ചരിത്രം എഴുതാനാകില്ല. ഹോമി ജെ.ഭാഭയുടെ ആകസ്മിക വിയോഗത്തിനുശേഷം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഡയറക്ടറായി. കോസ്മിക് രശ്മികളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ശ്രദ്ധ നേടി. കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹത്തിനു പത്മവിഭൂഷൺ ലഭിച്ചിട്ടുണ്ട്. 

8. ഇ.സി.ജി. സുദർശൻ ( 1931–2018)

ലോകത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ ഇടയിലാണ് കോട്ടയം സ്വദേശി ഇ.സി.ജി.സുദർശന്റെ സ്ഥാനം. അർഹിച്ച നൊബേൽ സമ്മാനം അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.  ടാക്കിയോണുകൾ, സുദർശൻ–ഗ്ലോബർ റെപ്രസന്റേഷൻ, ക്ഷീണബല സിദ്ധാന്തം, ക്വാണ്ടം സീനോ ഇഫക്ട് തുടങ്ങിയവയിൽ ശ്രദ്ധേയ സംഭാവന നൽകി. പത്മവിഭൂഷൺ ലഭിച്ചിട്ടുണ്ട്.

English summary : Scientists of Kerala