ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇസ്റോ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാം... കൂടെ ഇസ്റോ ശാസ്ത്രജ്ഞർനയിക്കുന്ന ക്ലാസുകളും കേൾക്കാം... ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്റോ) ഇന്ത്യൻ സ്പേസ് പ്രോഗ്രാം ഒരുക്കുന്നു. തിരുവനന്തപുരം വിക്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇസ്റോ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാം... കൂടെ ഇസ്റോ ശാസ്ത്രജ്ഞർ നയിക്കുന്ന ക്ലാസുകളും കേൾക്കാം...

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്റോ) ഇന്ത്യൻ സ്പേസ് പ്രോഗ്രാം ഒരുക്കുന്നു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി), ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു) എന്നീ സ്ഥാപനങ്ങൾ നയിക്കുന്ന ക്ലാസുകൾ ഉണ്ടാവും. ‘Women in Space’ എന്നതാണു പരിപാടിയുടെ തീം. ഓൺലൈൻ മത്സരങ്ങളും ഉണ്ടാകും. ഒക്ടോബർ 4 മുതൽ 10 വരെയാണു ബഹിരാകാശ വാരം.

ADVERTISEMENT

ഓൺലൈൻ ക്ലാസുകൾ

∙ യുപി  ക്ലാസുകാർക്കായി ഫണ്ടമെന്റൽസ് ഓഫ് സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സ്കൂളുകൾക്കു റജിസ്റ്റർ ചെയ്ത് കുട്ടികളെ എൻറോൾ ചെയ്യാം. ക്ലാസിന്റെ സമയം പിന്നീട് അറിയിക്കും.

∙ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഫണ്ടമെന്റൽസ് ഓഫ് റോക്കറ്ററി, സാറ്റലൈറ്റ് ടെക്നോളജി ആൻഡ് ഫീൽഡ്സ് (പ്രൊപ്പൽഷൻ, നാവിഗേഷൻ, കൺട്രോൾ) എന്നിവയിൽ ക്ലാസുകൾ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഒക്ടോബർ 4 മുതൽ 10 വരെ ഏതു ദിവസവും വിദ്യാർഥികൾക്ക് പങ്കെടുക്കാം.

ADVERTISEMENT

∙ വിദ്യാർഥികൾക്കു ചോദ്യങ്ങൾ അയയ്ക്കാനും അവസരമുണ്ട്. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കു പ്രത്യേക ചോദ്യോത്തര വേളയിൽ വിദഗ്ധർ ഉത്തരം നൽകും.

സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്

വിദ്യാർഥികൾക്ക് അവരുടെ ചിന്താശേഷിയെ ബഹിരാകാശ മേഖലയ്ക്കനുയോജ്യമായി ഉപയോഗപ്പെടുത്താവുന്ന അവസരമാണിത്. പുതിയ ഒരു ലോകം കണ്ടെത്തി അവിടെ സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന പൂർണ ദൗത്യത്തെ വിദ്യാർഥികൾക്കു കുറിപ്പ് രൂപത്തിൽ അവതരിപ്പിക്കാം. 

ADVERTISEMENT

ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ 3–5 അംഗങ്ങളുള്ള ടീമുകളായി വിദ്യാർഥികൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം.

ചിത്രരചനാ മത്സരം

സ്കൂൾ കുട്ടികൾക്കായി മൂന്നു സോണുകളായി തിരിച്ച് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടത്തുന്ന മത്സരത്തിൽ റജിസ്ട്രേഷൻ സൗജന്യമാണ്. ബഹിരാകാശ വാരത്തിന്റെ ആശയമായ വുമൺ ഇൻ സ്പേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണു ചിത്രങ്ങൾ വരയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ റജിസ്ട്രേഷനു ശേഷം ലഭിക്കും. പൂർത്തിയാക്കിയ ചിത്രങ്ങൾ ഓൺലൈനിൽ അയയ്ക്കണം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

ക്വിസ്

8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ‘സ്പേസ്’ എന്ന വിഷയത്തിലുള്ള ക്വിസ് മൂന്നു ഘട്ടങ്ങളായാണു നടത്തുന്നത്.

∙ പ്രിലിമിനറി – ഒക്ടോബർ 3 – ഓൺലൈനിൽ

∙ സെമി ഫൈനൽ – ഒക്ടോബർ 7 – വിഡിയോ കോൺഫറൻസ് വഴി

∙ ഫൈനൽ – ഒക്ടോബർ 10 – വിഡിയോ കോൺഫറൻസ് വഴി

സെപ്റ്റംബർ 28 വരെയാണു റജിസ്ട്രേഷൻ സമയം.

ആസ്ട്രോ ഫൊട്ടോഗ്രഫി മത്സരം

വിദ്യാർഥികൾക്ക് ഇസ്റോ മെന്റർമാരുമായി സംവദിക്കാനും ആസ്ട്രോ ഫൊട്ടോഗ്രഫി പഠിക്കാനും കഴിയുന്നതാണ് ഈ മത്സരം. കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് സന്ദർശിക്കുക. സെപ്റ്റംബർ 24 മുതൽ അപേക്ഷിക്കാം.

പ്രസംഗ മത്സരം

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യർഥികൾക്കായി പ്രസംഗ മത്സരം. മൂന്നു സോണുകളായി തിരിച്ചാണു മത്സരം നടത്തുക. മലയാളം, ഹിന്ദി, ഇംഗ്ലിഷ് വിഭാഗങ്ങളിൽ മത്സരിക്കാം. ഓരോ സോണിലും ഓരോ ഇനത്തിലും പ്രത്യേകം സമ്മാനങ്ങളുണ്ട്.

ഇ–മെയിൽ: elocution@lpsc.com

വെർച്വൽ ഓപ്പൺ ഹൗസ്

ഏതു പ്രായത്തിലുമുള്ള ആളുകൾക്കു പങ്കെടുക്കാവുന്ന സമ്പർക്ക പരിപാടിയാണിത്. ഒക്ടോബർ 5നു നടത്തും. ശാസ്ത്രജ്ഞർ നടത്തുന്ന ക്ലാസുകൾ, ഇസ്റോയുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിഡിയോകൾ, മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം തുടങ്ങിയവയുണ്ടാകും. വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. തുടർന്നുള്ള വിവരങ്ങൾ   ഇ–മെയിൽ വഴി അറിയിക്കും. ഫോൺ: 9446177376.

English summary : ISRO organizing competitions on world space week