ദേശീയ വന്യജീവി ബോർഡും പരിസ്ഥിതി മന്ത്രാലയവും ചേർന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടിക കാലാനുസൃതമായി പുതുക്കാറുണ്ട്. നിലവിൽ 22 സ്പീഷീസുകളാണ് ഈ പട്ടികയിലുള്ളത്. ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റി(ഐഡിഡബ്ല്യുഎച്ച്)ന്റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ജീവി

ദേശീയ വന്യജീവി ബോർഡും പരിസ്ഥിതി മന്ത്രാലയവും ചേർന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടിക കാലാനുസൃതമായി പുതുക്കാറുണ്ട്. നിലവിൽ 22 സ്പീഷീസുകളാണ് ഈ പട്ടികയിലുള്ളത്. ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റി(ഐഡിഡബ്ല്യുഎച്ച്)ന്റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ജീവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ വന്യജീവി ബോർഡും പരിസ്ഥിതി മന്ത്രാലയവും ചേർന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടിക കാലാനുസൃതമായി പുതുക്കാറുണ്ട്. നിലവിൽ 22 സ്പീഷീസുകളാണ് ഈ പട്ടികയിലുള്ളത്. ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റി(ഐഡിഡബ്ല്യുഎച്ച്)ന്റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ജീവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ വന്യജീവി ബോർഡും പരിസ്ഥിതി മന്ത്രാലയവും ചേർന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടിക കാലാനുസൃതമായി പുതുക്കാറുണ്ട്. നിലവിൽ 22 സ്പീഷീസുകളാണ് ഈ പട്ടികയിലുള്ളത്.  ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റി(ഐഡിഡബ്ല്യുഎച്ച്)ന്റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടിക തയാറാക്കുന്നത്. 1957 മുതൽ ആചരിച്ചു വരുന്ന ദേശീയ വന്യജീവി വാരം(ഒക്ടോബർ 02–08) ഇതേക്കുറിച്ചുള്ള ബോധവൽക്കരണ കാലം കൂടിയാ

മലബാർ സിവറ്റ്  (Viverra civettina)

ADVERTISEMENT

മലബാർ, തിരുവിതാംകൂർ മേഖലകളിൽ ഒരു കാലത്ത് ധാരാളമായി കണ്ടിരുന്ന ജീവി വർഗം. തെക്കു–പടിഞ്ഞാറൻ പശ്ചിമ ഘട്ടത്തിലും തീരമേഖലകളിലും ഇവയെ കണ്ടിരുന്നു.  വംശനാശം വന്നെന്നു കരുതിയെങ്കിലും 1987ൽ കോഴിക്കോടിനു സമീപം  വീണ്ടും കണ്ടെത്തി. 

ലെതർബാക്ക് കടലാമ -(Dermochelys coriacea)

ആൻഡമാൻ – നിക്കോബാർ തീരങ്ങളിൽ കാണപ്പെടുന്നു. കടലാമകളിൽ ഏറ്റവും വലിയ ഇനങ്ങളിലൊന്ന്. 

ഗംഗാ നദീ ഡോൾഫിൻ- (Platanista gangetica gangetica)

ADVERTISEMENT

ദേശീയ ജലജീവി. ഗംഗ, ബ്രഹ്മപുത്ര നദികളിലും അവയുടെ പോഷക നദികളിലും കാണപ്പെടുന്നു. ഗുവാഹത്തി നഗരത്തിന്റെ ഔദ്യോഗിക ജീവിയും ഇതു തന്നെ. 2017ൽ ബിഹാറിലെ വിക്രം ശില ഡോൾഫിൻ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്വാംപ് മാൻ(Rucervus duvaucelii)

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മാത്രമാണ് ഇവ കാണുന്നത്. ബാരസിൻഘ എന്നും അറിയപ്പെടുന്നു. എല്ലാ മേഖലകളിലും കൂടി 3000ൽ താഴെ മാനുകൾ മാത്രമാണ് അവശേഷിക്കുന്നത്. 

നോർത്തേൺ റിവർ ടെറാപിൻ - (Batagur baska)

ADVERTISEMENT

ഏഷ്യയിലെ വലുപ്പമേറിയ ശുദ്ധജല ആമകളിൽ ഒന്നാണിത്. ബംഗാളിലെയും ഒഡീഷയിലെയും നദികളിൽ കാണുന്നു. പ്രജനന കാലത്ത് പ്രധാനമായും അഴിമുഖങ്ങളിലും കണ്ടൽ കാടുകളോടു ചേർന്നും കാണപ്പെടുന്നു.

വരയാട് (nilgiritragus hylocrius)

പശ്ചിമ ഘട്ടത്തിന്റെ തെക്കൻ മേഖലകളിൽ കാണപ്പെടുന്നു. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണത്തിനു പ്രാമുഖ്യം നൽകുന്നു. ചോല പുൽമേടുകളും പാറക്കെട്ടുകളും നിറഞ്ഞ വനമേഖലയാണ് ഇവയുടെ ആവാസ വ്യവസ്ഥ. ലോകത്ത് ആകെ അവശേഷിക്കുന്നത് 2000ൽ താഴെ വരയാടുകളാണ്. 

ജെർഡോൺസ് കോഴ്സർ (Rhinoptilus bitorquatus)

തോമസ് സി.ജെർഡോൺ 1848ൽ കണ്ടെത്തിയ രാത്രികാല പക്ഷി. ആന്ധ്രയിലെ ശ്രീ ലങ്കമല്ലേശ്വര വന്യജീവി സങ്കേതത്തിൽ മാത്രം കാണപ്പെടുന്നു. 50 മുതൽ 250 വരെ പക്ഷികൾ മാത്രമാണ് ഈയിനത്തിൽ അവശേഷിക്കുന്നതായി കണക്കാക്കുന്നത്. 1988ൽ തപാൽ വകുപ്പ് ഇവയുടെ ചിത്രമുള്ള സ്റ്റാംപ് പുറത്തിറക്കിയിരുന്നു. 

ഡുഗോങ്  (Dugong dugon)

ഇടത്തരം വലുപ്പമുള്ള കടൽ സസ്തനി. സിറേനിയ ഓർഡറിലെ ജീവിക്കുന്ന  4 സ്പീഷീസുകളിലൊന്നാണിത്. കടൽപ്പുല്ല് സുലഭമായ തീരദേശ ആവാസ വ്യവസ്ഥകളിലാണ് ഡുഗോങ് ജീവിക്കുക. ഇന്തോ–വെസ്റ്റ് പസിഫിക് മേഖലകളിലെ 37 രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. 

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം (Rhinoceros unicornis)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കൻ മേഖലയിൽ കാണപ്പെട്ടിരുന്ന ഇവ ഇന്ന് വടക്കു കിഴക്കൻ ഇന്ത്യയിലും നേപ്പാളിലും മാത്രമായി ചുരുങ്ങി. ലോകത്താകെ 2,700 ഒറ്റക്കൊമ്പൻ  കണ്ടാമൃഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 

കശ്മീർ റെഡ് സ്റ്റാഗ് (Cervus hanglu  hanglu)

പടിഞ്ഞാറൻ ഹിമാലയൻ പർവതനിരകളിൽ കാണപ്പെടുന്നു. കശ്മീർ താഴ്‌വരയിൽ കാണപ്പെടുന്ന റെഡ് ഡീറുകളുടെ ഒരേയൊരു സബ് സ്പീഷ്യസാണ് കശ്മീർ സ്റ്റാഗ്. കശ്മീരിലെ ദച്ചിഗാം ദേശീയോദ്യാനം ഇവയുടെ സാന്നിധ്യത്തിന് പ്രശസ്തമാണ്. 

ഏഷ്യാറ്റിക് ബഫലോ(Bubales arnee)

മധ്യ, കിഴക്കൻ ഇന്ത്യയിലും തെക്കൻ നേപ്പാളിലുമായി കാണപ്പെടുന്നു. ഇന്ത്യയിലെ കരയിലെ സസ്തനികളിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനം. കൊമ്പിന്റെ വലുപ്പത്തിൽ ലോകത്ത് മൂന്നാം സ്ഥാനം. ഛത്തീസ്ഗഡിന്റെ സംസ്ഥാന മൃഗം.

ഇന്ത്യൻ സ്വിഫ്റ്റ്‌ലെറ്റ് (Aerodramus fuciphagus)

ഇന്ത്യയിൽ ആൻഡമാൻ ദ്വീപുകളിൽ കാണപ്പെടുന്നു. സ്വന്തം ഉമിനീരുപയോഗിച്ചാണ് ഇവയുടെ കൂട് നിർമാണം. പക്ഷിക്കൂട് സൂപ്പിനായി കൂടുകൾ വ്യാപകമായി ശേഖരിക്കുന്നത്  നിലനിൽപിനെ ബാധിക്കുന്നുണ്ട്. 

റെഡ് പാണ്ട (Ailurus fulgens)

കിഴക്കൻ ഹിമാലയത്തിലും തെക്കു–പടിഞ്ഞാറൻ ചൈനയിലും കാണപ്പെടുന്നു.  നീളമുള്ള ശരീരമാണെങ്കിലും സാധാരണ വളർത്തു പൂച്ചയുടെ വലുപ്പമേ ഉള്ളൂ. അസമിലും സിക്കിമിലുമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. ഇന്ത്യയിൽ ഇരുപതോളം സംരക്ഷണ മേഖലകളുണ്ട്. 

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റഡ് (Ardeotis nigriceps)

ഇന്ത്യയിൽ 4 ഇനങ്ങളിൽ പെട്ട ബസ്റ്റഡ് പക്ഷികളെ കാണാം. 200ൽ താഴെ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റഡുകൾ മാത്രമാണ് അവശേഷിക്കുന്നത്.  രാജസ്ഥാനിലെ താർ മരുഭൂമിയിലും ഗുജറാത്ത് മേഖലയിലും കാണപ്പെടുന്നു. 

ഏഷ്യാറ്റിക് ബഫലോ(Bubales arnee)

മധ്യ, കിഴക്കൻ ഇന്ത്യയിലും തെക്കൻ നേപ്പാളിലുമായി കാണപ്പെടുന്നു. ഇന്ത്യയിലെ കരയിലെ സസ്തനികളിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനം. കൊമ്പിന്റെ വലുപ്പത്തിൽ ലോകത്ത് മൂന്നാം സ്ഥാനം. ഛത്തീസ്ഗഡിന്റെ സംസ്ഥാന മൃഗം.

കൂനൻ തിമിംഗലം (Megaptera novaeangliae)

12 മീറ്റർ മുതൽ 16 മീറ്റർ വരെ നീളവും 25–30 ടൺ ഭാരവുമുള്ള സസ്തനി. ആൺ വർഗത്തിൽപെട്ടവ ഏറെ നേരം നീണ്ടു നിൽക്കുന്ന പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്. 1966ൽ അന്നത്തെ ഹംപ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണത്തിന്റെ 90% വേട്ടയാടപ്പെട്ടു എന്നാണ് കണക്കുകൾ.  

മഞ്ഞുപുലി (Panthera uncia) - പൂച്ച വർഗത്തിലെ ജീവികളിൽ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ജീവി. ഹിമാലയൻ മേഖലയിലെ 5 സംസ്ഥാനങ്ങളിലായി 400–700 മാത്രമാണ് ഇവയുടെ എണ്ണം. മനുഷ്യരുമായുള്ള സംഘർഷങ്ങളും ഭക്ഷണം കിട്ടാത്ത സാഹചര്യവും  വേട്ടയാടലും ഇവയുടെ എണ്ണം കുറയാൻ കാരണമായി. 

ക്ലൗഡഡ് ലെപേഡ് (Neofelis nebulosa)

ഹിമാലയ താഴ്‌വാരങ്ങളിലെ നിബിഡ വന പ്രദേശങ്ങളിൽ കാണപ്പെടുന്നു. 90 സെന്റിമീറ്ററോളം നീളമുള്ള വാലാണ് മരങ്ങളിലൂടെയുള്ള നീക്കങ്ങളിൽ ബാലൻസിങ്ങിന് ഇവയെ സഹായിക്കുന്നത്. 2018 മുതൽ ഓഗസ്റ്റ് 4 ക്ലൗഡഡ് ലെപേഡ് ദിനമായി ആചരിക്കാറുണ്ട്. 

റെഡ് പാണ്ട (Ailurus fulgens)

കിഴക്കൻ ഹിമാലയത്തിലും തെക്കു–പടിഞ്ഞാറൻ ചൈനയിലും കാണപ്പെടുന്നു.  നീളമുള്ള ശരീരമാണെങ്കിലും സാധാരണ വളർത്തു പൂച്ചയുടെ വലുപ്പമേ ഉള്ളൂ. അസമിലും സിക്കിമിലുമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. ഇന്ത്യയിൽ ഇരുപതോളം സംരക്ഷണ മേഖലകളുണ്ട്. 

കാരക്കൽ പൂച്ച (Caracal caracal)

രാജസ്ഥാനിലും ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും കാണുന്ന കാട്ടുപൂച്ച. മികച്ച വേട്ടയിനമാണ് ഇവ. ചെറിയ മുഖവും നീണ്ട ശരീരവും മെലിഞ്ഞ കാലുകളും പ്രത്യേകത. പത്തടിയിലേറെ ഉയരത്തിൽ ചാടിക്കയറി പക്ഷികളെയും മറ്റും പിടിക്കും.

ഏഷ്യൻ സിംഹം (Panthera leo persica)

ഗുജറാത്തിലെ ഗിർ വനത്തിൽ മാത്രം കാണപ്പെടുന്നു. 2010നു ശേഷം ഇവിടെ സിംഹങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. 2020ലെ കണക്കെടുപ്പിൽ 674 സിംഹങ്ങൾ ഇവിടെയുണ്ട്. ഗിർ വനം ഇവയുടെ സങ്കേതമായി പ്രഖ്യാപിച്ചത് 1965ലാണ്.

കഴുകന്മാർ

9 ഇനം കഴുകന്മാർ ഇന്ത്യയിൽ കാണപ്പെടുന്നു. ഇതിൽ 4 എണ്ണം ഗുരുതരമായ ഭീഷണി നേരിടുന്നവയാണ്. കാതിലക്കഴുകൻ(റെഡ് ഹെഡഡ്), ചുട്ടിക്കഴുകൻ(വൈറ്റ് റംപ്ഡ്), സ്ലെൻഡർ ബിൽഡ് കഴുകൻ, ഇന്ത്യൻ കഴുകൻ. 1990കൾ മുതൽ 2 പതിറ്റാണ്ട് കൊണ്ട് 97% വരെ കഴുകന്മാരുടെ എണ്ണം കുറഞ്ഞു. 

നിക്കോബാർ മെഗാപ്പോഡെ (Megapodius nicobariensis)

നിക്കോബാർ ദ്വീപുകളിൽ കാണപ്പെടുന്നു. ഇൻക്യുബേറ്റർ പക്ഷികൾ എന്ന് പൊതുവേ അറിയപ്പെടാറുണ്ട്.  വലിയ കാലുകളുള്ള ഇവ തീരത്തോടു ചേർന്ന് മണ്ണും മറ്റിലകളും കൂന കൂട്ടിയാണു കൂടുണ്ടാക്കുന്നത്. 

സംഗായി മാൻ (Rucervus eldii eldii)

ആന്റിലേഡ് മാൻ,ഡാൻസിങ് ഡീർഎന്നിങ്ങനെയും അറിയപ്പെടുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന,  ലോകത്തിലെ ഏക ഉദ്യാനമായ മണിപ്പൂരിലെ    കേയ്ബുൾ ലംജോ നാഷനൽ പാർക്കിൽ മാത്രം കാണപ്പെടുന്നു.

 

English summary : Twenty two endangered species of animals