പല പ്രയാസങ്ങളും അതിജീവിച്ചാണു കുട്ടികൾ ഓൺലൈൻ പഠനകാലം പിന്നിടുന്നത്. കണക്ക്, ശാസ്ത്രം, ഭാഷ തുടങ്ങിയവയിൽ അടിസ്ഥാനമുറപ്പിക്കേണ്ട കാര്യങ്ങൾ വിദ്യാർഥികൾക്ക് ആഴത്തിൽ മനസ്സിലായിട്ടുണ്ടോ, ഹ‍ൃദിസ്ഥമായോ എന്നതാണു പ്രധാന വെല്ലുവിളി. അടുത്തക്ലാസിലേക്കു കടക്കുന്നതിനു മുൻപു മനസ്സിലുറപ്പിക്കേണ്ടവയുടെ പട്ടിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല പ്രയാസങ്ങളും അതിജീവിച്ചാണു കുട്ടികൾ ഓൺലൈൻ പഠനകാലം പിന്നിടുന്നത്. കണക്ക്, ശാസ്ത്രം, ഭാഷ തുടങ്ങിയവയിൽ അടിസ്ഥാനമുറപ്പിക്കേണ്ട കാര്യങ്ങൾ വിദ്യാർഥികൾക്ക് ആഴത്തിൽ മനസ്സിലായിട്ടുണ്ടോ, ഹ‍ൃദിസ്ഥമായോ എന്നതാണു പ്രധാന വെല്ലുവിളി. അടുത്തക്ലാസിലേക്കു കടക്കുന്നതിനു മുൻപു മനസ്സിലുറപ്പിക്കേണ്ടവയുടെ പട്ടിക തയാറാക്കാം. ഓൺലൈൻ ക്ലാസുകളിലൂടെ പൂർണമായും മനസ്സിലാകാത്തവ അധ്യാപകരോടു ചോദിച്ചു പഠിക്കാം

∙ സമവാക്യങ്ങൾക്കുൾപ്പെടെ ചെറു പോസ്റ്റ് കാർഡുകൾ ഉണ്ടാക്കാം. ഇടയ്ക്കിടെ എടുത്തു നോക്കുമ്പോൾ മറക്കാതിരിക്കും.

ADVERTISEMENT

∙ അക്വിസിഷൻ (കാര്യങ്ങളെ മനസ്സിലാക്കി ഉൾക്കൊള്ളുക), റിറ്റെൻഷൻ (ഇത്തരം കാര്യങ്ങളെ ഓർമയിൽ നിലനിർത്തുക) റിട്രീവൽ (അത്യാവശ്യ സമയത്ത് ഈ കാര്യങ്ങളെ വിനിയോഗിക്കുക) ശരിയായ രീതിയിലുള്ള പഠനം ഇങ്ങനെയാണ്. ഒന്നും മനസ്സിലാക്കാതെ കാണാതെ പഠിക്കുന്നതു ഗുണം ചെയ്യില്ല.

∙ പഠനത്തെയും പുസ്തകങ്ങളെയും ഇഷ്ടപ്പെട്ടു വേണം മെരുക്കിയെടുക്കാൻ. പലർക്കും പഠിക്കാൻ പ്രയാസവും ഓർമക്കുറവും ഏകാഗ്രതയില്ലായ്മയും ചില വിഷയങ്ങളോട് ഇഷ്ടക്കേടും ഉണ്ടാകാം. വിദ്യാഭ്യാസം അത്യാവശ്യമാണെന്നും പഠിക്കേണ്ടതു സ്വന്തം ആവശ്യമാണെന്നും (മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അല്ല) തിരിച്ചറിയാം. പഠനത്തിൽ പിന്നാക്കമാണെന്നു കരുതി ലോകാവസാനമായെന്നു കരുതേണ്ട കാര്യവുമില്ല. കഴിവിന്റെ പരമാവധി പുറത്തെടുത്ത് പഠിക്കാൻ പരിശ്രമിക്കുക, അറിവും അടിസ്ഥാന പാഠങ്ങളും സ്വന്തമാക്കുക. പരീക്ഷയ്ക്കു മാർക്ക് കിട്ടാൻ മാത്രമുള്ള പഠനം ആകരുത്.

ADVERTISEMENT

∙ 24 മണിക്കൂറും പഠനം മാത്രമെന്നതും ശരിയായ രീതിയല്ല. കലകളും കായിക വിനോദങ്ങളും ഹോബികളും വീട്ടിലെയും പുറത്തെയും ജോലികൾ പഠിക്കലും സ്വയംപര്യാപ്തത സ്വായത്തമാക്കാനുള്ള പരിശീലനവും എല്ലാം അനിവാര്യം.

പുറത്തുചാടാം, സ്ക്രീനിൽ നിന്ന്

ADVERTISEMENT

ഓൺലൈൻ ക്ലാസുകൾ മാത്രമല്ല, ഗെയിമുകളും സമൂഹമാധ്യമങ്ങളും യുട്യൂബുമൊക്കെയായി സദാ മൊബൈൽ, കംപ്യൂട്ടർ സ്ക്രീനിലാണു പല കുട്ടികളും. ഇന്റർനെറ്റ് അഡിക്‌ഷനിലേക്ക് (അടിമത്തം) നയിക്കുന്ന ഈ ശീലം മാറ്റിയെടുക്കണം. പഠന ടൈം ടേബിളിൽ മൊബൈൽ ഉപയോഗത്തിനും നിശ്ചിത സമയം തീരുമാനിക്കാം. സ്ക്രീനിൽ നിന്നു പുറത്തിറങ്ങി മണ്ണിനോടും മനുഷ്യനോടും അടുപ്പമുള്ളവരായി വളരാം.

അരുതരുത്

പുകവലിയും മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും കുട്ടികളിൽ ഉൾപ്പെടെ കൂടി വരുന്ന കാലമാണിത്. വിദ്യാർഥികളെ കെണിയിൽപെടുത്താൻ ശ്രമിക്കുന്ന ഒട്ടേറെ സാമൂഹിക വിരുദ്ധരുമുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും കൂടിവരുന്നു. നമുക്ക് ഈ തിന്മകളൊന്നും വേണ്ട. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപെട്ടാൽ വീട്ടിലും സ്കൂളിലും അറിയിക്കുക.