സൈക്കിളിൽ പേലോഡ്, പഴയൊരു ജീപ്പിൽ റോക്കറ്റ്, അതും അമേരിക്ക സമ്മാനിച്ചത്, സഹായിക്കാൻ അമേരിക്കയിലെയും റഷ്യയിലെയും ഫ്രാൻസിലെയും ശാസ്ത്രജ്ഞർ, വിക്ഷേപണത്തറയിലേക്കു ഘോഷയാത്രയായി നീങ്ങുന്ന ആൾക്കൂട്ടം... ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണമാണ്. ഇവിടെനിന്നാണു ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഒക്കെ കുതിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈക്കിളിൽ പേലോഡ്, പഴയൊരു ജീപ്പിൽ റോക്കറ്റ്, അതും അമേരിക്ക സമ്മാനിച്ചത്, സഹായിക്കാൻ അമേരിക്കയിലെയും റഷ്യയിലെയും ഫ്രാൻസിലെയും ശാസ്ത്രജ്ഞർ, വിക്ഷേപണത്തറയിലേക്കു ഘോഷയാത്രയായി നീങ്ങുന്ന ആൾക്കൂട്ടം... ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണമാണ്. ഇവിടെനിന്നാണു ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഒക്കെ കുതിച്ച ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾ വളർന്നത്.

ADVERTISEMENT

1963 നവംബർ 21നു വൈകിട്ട് 6.25നു തുമ്പയിൽ നിന്ന് ഒരു അമേരിക്കൻ നിർമിത ‘നൈക്ക്–അപ്പാഷെ’ സൗണ്ടിങ് റോക്കറ്റ് ആകാശത്തേക്കു കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം. നാലു വർഷത്തിനുശേഷം ഇന്ത്യയുടെ ആദ്യ വിക്ഷേപണ വാഹനം എസ്‌എൽവി–3 പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, ഒരു വർഷത്തിനകംതന്നെ എസ്‌എൽവി–3 വിജയകരമായി വിക്ഷേപിച്ചു തിരിച്ചുവന്നു. ഇന്ത്യ സ്വന്തം വിക്ഷേപണ വാഹനം ഉപയോഗിച്ചു സ്വന്തം ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചത് 1980ലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം ചെലവു കുറഞ്ഞ വിക്ഷേപണങ്ങൾക്കായി യുഎസ് അടക്കമുള്ള പല രാജ്യങ്ങളും ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്റോ(ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ)യുടെ സഹായം തേടുന്നു. മികച്ച വിജയങ്ങളുമായി മറ്റു ബഹിരാകാശ ഏജൻസികളെക്കാൾ ഒരുപടി മുന്നിലാണു നമ്മുടെ ഇസ്റോ.

നൈക്ക്–അപ്പാഷെ

ADVERTISEMENT

1961 ഫെബ്രുവരി 17നാണു ‘നൈക്ക്–അപ്പാഷെ’ ലോകത്ത് ആദ്യമായി വിക്ഷേപിച്ചത്. 6000 യുഎസ് ഡോളറായിരുന്നു അതിന്റെ ചെലവ്. താരതമ്യേന കുറഞ്ഞ ചെലവായതിനാൽ 17 വർഷങ്ങൾ കൊണ്ട് 636 വിക്ഷേപണങ്ങളാണു നടന്നത്. 715 കിലോഗ്രാം ഭാരമുണ്ടായിരുന്ന റോക്കറ്റിനു 30 കിലോ വരെ ഭാരം വഹിക്കാൻ (പേലോഡ്) കഴിയുമായിരുന്നു. രണ്ടു സ്റ്റേജുകളിലായി ജ്വലിക്കുന്ന നൈക്ക്–അപ്പാഷെക്ക് ഇരുന്നൂറിലധികം കിലോമീറ്റർ ഉയരത്തിലെത്താനാകും. ഇന്ത്യയിലെ ആദ്യ വിക്ഷേപണത്തിൽ ഫ്രഞ്ച് നിർമിത സോഡിയം പേലോഡിനെ 180 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ചു. കാറ്റിന്റെ ദിശ, വേഗം, വ്യാപനം, മർദം എന്നിവ കണ്ടുപിടിക്കാനായിരുന്നു ആ ദൗത്യം.

രോഹിണി–75

ADVERTISEMENT

1967ൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൗണ്ടിങ് റോക്കറ്റ് രോഹിണി–75 (RH-75) വിക്ഷേപിച്ചു. ഒറ്റ സ്റ്റേജ് മാത്രം ജ്വലിക്കുന്ന റോക്കറ്റിനു 7 കിലോ ഭാരവും 102 സെന്റീമീറ്റർ ഉയരവും 7.5 സെന്റീമീറ്റർ വ്യാസവും ആണുണ്ടായിരുന്നത്. 9.3 കിലോമീറ്റർ ഉയരത്തിലാണ് രോഹിണി എത്തിയത്.

തുമ്പ

കാന്തിക ഭൂമധ്യരേഖയ്ക്കടുത്തുള്ള സ്ഥലം. 1962ൽ നിലവിൽവന്ന തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (TERLS) പിന്നീടു വിക്രം സാരാഭായ് സ്പേസ് സെന്ററായി (വിഎസ്‌എസ്‌സി) മാറി. 1969ൽ ഐഎസ്‌ആർഒയും 72ൽ ബഹിരാകാശ ശാസ്ത്ര വകുപ്പും ആരംഭിച്ചു. 1975ൽ രാജ്യത്തിന്റെ ആദ്യ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചു. റഷ്യയിൽ നിന്നായിരുന്നു വിക്ഷേപണം. ഇതുവരെ മൂവായിരത്തിലേറെ റോക്കറ്റുകൾ തുമ്പയിൽ നിന്നു വിക്ഷേപിച്ചു.

തുടക്കം ഇൻകോസ്പാർ

1957ൽ റഷ്യ സ്പുട്നിക് 1 വിക്ഷേപിച്ചതോടെ 1962ൽ രൂപം നൽകിയ ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച് (ഇൻകോസ്പാർ). വിക്രം സാരാഭായ് ആദ്യ ചെയർമാൻ. മലയാളികളായ വൈനു ബാപ്പുവും എം.ജി.കെ.മേനോനും പി.ആർ.പിഷാരടിയും കമ്മിറ്റി അംഗങ്ങൾ. അതേവർഷം തന്നെ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരണ കരാർ ഒപ്പിട്ടു. നാസ 4 റോക്കറ്റുകളും വിക്ഷേപണ ഉപകരണങ്ങളും പരിശീലനവും നൽകും. വിക്ഷേപണത്തിനുള്ള സ്ഥലവും വിദഗ്ധരെയും റോക്കറ്റിൽ ഘടിപ്പിക്കാനുള്ള പേലോഡും ഇന്ത്യ നൽകണമെന്നായിരുന്നു വ്യവസ്ഥ.

Content Summary : The Great Indian Rockets