അനശ്വരങ്ങളായ ഒരു പിടി കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ എല്ലാ പ്രായക്കാരുടെയും പ്രിയങ്കരനായി മാറിയ വാൾട്ട് ഡിസ്നി കഥാപാത്രം ഡോണൾഡ് ഡക്ക് ആദ്യം വരുന്നത് 1931ലാണ്. ‘ദ് അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൗസ്’ എന്ന പുസ്തകത്തിൽ ഡോണൾഡിന്റെ പേര് ആദ്യമായി പരാമർശിച്ചു. പുറം ചട്ടയിൽ ചിത്രവും വന്നു. ഡോണൾഡിന്റെ

അനശ്വരങ്ങളായ ഒരു പിടി കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ എല്ലാ പ്രായക്കാരുടെയും പ്രിയങ്കരനായി മാറിയ വാൾട്ട് ഡിസ്നി കഥാപാത്രം ഡോണൾഡ് ഡക്ക് ആദ്യം വരുന്നത് 1931ലാണ്. ‘ദ് അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൗസ്’ എന്ന പുസ്തകത്തിൽ ഡോണൾഡിന്റെ പേര് ആദ്യമായി പരാമർശിച്ചു. പുറം ചട്ടയിൽ ചിത്രവും വന്നു. ഡോണൾഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനശ്വരങ്ങളായ ഒരു പിടി കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ എല്ലാ പ്രായക്കാരുടെയും പ്രിയങ്കരനായി മാറിയ വാൾട്ട് ഡിസ്നി കഥാപാത്രം ഡോണൾഡ് ഡക്ക് ആദ്യം വരുന്നത് 1931ലാണ്. ‘ദ് അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൗസ്’ എന്ന പുസ്തകത്തിൽ ഡോണൾഡിന്റെ പേര് ആദ്യമായി പരാമർശിച്ചു. പുറം ചട്ടയിൽ ചിത്രവും വന്നു. ഡോണൾഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനശ്വരങ്ങളായ ഒരു പിടി കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ എല്ലാ പ്രായക്കാരുടെയും പ്രിയങ്കരനായി മാറിയ വാൾട്ട് ഡിസ്നി കഥാപാത്രം ഡോണൾഡ് ഡക്ക് ആദ്യം വരുന്നത് 1931ലാണ്. ‘ദ് അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൗസ്’ എന്ന പുസ്തകത്തിൽ  ഡോണൾഡിന്റെ പേര് ആദ്യമായി പരാമർശിച്ചു. പുറം ചട്ടയിൽ ചിത്രവും  വന്നു.

 

ADVERTISEMENT

ഡോണൾഡിന്റെ വരവ്

 

1930ൽ ഡിസ്നി സ്റ്റുഡിയോയിൽ ലൊസാഞ്ചലസ് റേഡിയോയിലെ ക്ലാരൻസ് നാഷ് ശബ്ദപരിശോധനയ്ക്ക് എത്തി. നാഷ് ആദ്യം  ‘മേരി ഹാഡ് എ ലിറ്റിൽ ലാംബ്’ എന്ന ഗാനം കുട്ടിയുടെ ശബ്ദത്തിൽ പാടി. പിന്നാലെ താറാവുകളുടെ കുടുംബസദസ്സിന് ശബ്ദം നൽകി. താറാവുകളുടെ ശബ്ദം ഡിസ്നിക്ക് ഏറെ ഇഷ്ടമായി.  സംസാരിക്കുന്ന ഒരു താറാവ് ഡിസ്നിയുടെ മനസ്സിൽ കഥാപാത്രമായി വിരിഞ്ഞു.

 

ADVERTISEMENT

സിനിമയിൽ ഡോണൾഡ് ഡക്ക് പ്രത്യക്ഷപ്പെടുന്നത് 3 വർഷത്തിനു ശേഷം 1934ലാണ്. The Wise Little Henലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം.  ഈ സിനിമയുടെ റിലീസ് തീരുമാനിക്കപ്പെട്ടത് 1934 ജൂൺ 9നായിരുന്നു. അതിന്റെ ഓർമയ്ക്കായി ജൂൺ 9 ആണ് ഡോണൾഡിന്റെ ജന്മദിനമായി ലോകം ആഘോഷിക്കുന്നത്.  ആദ്യ കാലങ്ങളിൽ മിക്കി മൗസിന്റെയും ഗൂഫിയുടെയുമൊക്കെ സഹതാരമായി പിന്നണിയിൽ തിളങ്ങിയ ഡോണൾഡ് ഡക്ക് 1937ൽ പുറത്തിറങ്ങിയ ‘ഡൊൺ ഡോണൾഡി’ലൂടെയാണ് താരപദവിയിലേക്ക് ഉയർന്നത്. പിന്നീട് ഒട്ടേറെ കോമിക് സ്ട്രിപ്പുകളിലൂടെയും അനിമേഷൻ സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും വിഡിയോ ഗെയിമുകളിലൂടെയും ഡോണൾഡ് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി.

 

ആദ്യരൂപം

 

ADVERTISEMENT

ഡോണൾഡ് ഡക്കിന് ആദ്യം രൂപം നൽകിയത് ആർട്ട് ബാബിറ്റും ഡിക്ക് ഹ്യൂമറും  ചേർന്നാണ്. പുസ്തകളിൽ കാൾ ബർക്സും അൽ ടാലിയഫെറോയും. ഡിക്ക് ലുൻഡിയാണ് ഡോണൾഡിനെ കൂടുതൽ ജനകീയമാക്കിയത്. കുഴിമടിയനായ ഡോണൾഡിന് മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വഭാവവും ഉണ്ട്.  പെട്ടെന്നു ദേഷ്യപ്പെടും.  മുൻശുണ്ഠിക്കാരനായ ഈ കുറുമ്പൻ താറാവ് പക്ഷേ എങ്ങനെയോ പ്രശസ്തിയിൽ മുന്നിലെത്തി. 

 

കോട്ടും തൊപ്പിയും ടൈയും

 

വെളുത്ത നിറം. ചുണ്ടിനും കാലുകൾക്കും മഞ്ഞനിറം. നാവികൻമാരുടേതിന് സമാനമായ കോട്ടും തൊപ്പിയും. കറുത്തതോ ചുവന്നതോ ആയ ടൈ. പാന്റ്സ് ധരിക്കില്ല. ഡെയ്‌സി ഡക്കാണ് കളിക്കൂട്ടുകാരി. അച്‌ഛൻ ക്വാക്ക് മോർ ഡക്ക്. ഹോർട്ടെൻസ് മക്‌ഡക്ക് അമ്മ. ‍‍അമ്മാവൻ സ്ക്രൂജ് മക്ഡക്ക്. ഡെല്ല ഡക്ക് സഹോദരി. ഡൊണാൾഡിന് ആദ്യം ശബ്‌ദം നൽകിയത് ക്ലാരൻസ് നാഷ് .   കൂടുതൽ കാലം ഡോണൾഡ് സംസാരിച്ചതും നാഷിന്റെ നാവിലൂടെയാണ് (1934–85). അതിനുശേഷം ഡോണൾഡിന്റെ നാവായത് ടോണി അനസിൽമോയാണ്.

 

പല നാടുകൾ പല പേരുകൾ

 

‘ഔദ്യോഗിക രേഖകൾ’ പ്രകാരം ഡോണൾഡ് ഫോണ്ട്ൽ റോയ് ഡക്ക് എന്നതാണ് പേര്. ക്യാപ്‌റ്റൻ ബ്ലൂ, ഡൊൺ, ഫ്രാങ്ക് ഡക്ക്, ഫ്രെഡ് എന്നൊക്കെയാണ് ഇരട്ടപ്പേരുകൾ.  ഇറ്റലിയിൽ പാപറിനോ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പാറ്റൊ ഡോണൾഡ്, ഫിൻലൻഡിൽ അകു അൻക, സ്വീഡനിലും സ്‌കാൻഡിനേവിയൻ പ്രദേശങ്ങളിലും കാല്ലി അൻക, സ്‌പെയിനിൽ ഡോണൾഡസ് അനാസ്, സൗദി അറേബ്യയിൽ ബതൂത്ത്, ഡെൻമാർക്കിൽ ആൻഡേഴ്‌സ് ആൻഡ്, ഇന്തൊനീഷ്യയിൽ ഡോണൾഡ് ബെക്കക്-  ഇങ്ങനെ പോകുന്നു പേരുകൾ.

 

ഡോണൾഡ് ഗോ ബാക്ക്

 

ഡോണൾഡ് ഡക്കിന് ‘നിരോധനം’ എർപ്പെടുത്തിയൊരു രാജ്യമുണ്ട്: ഫിൻലൻഡ്.  ഡോണൾഡിനെ ഫിൻലൻഡിൽ കയറ്റേണ്ട എന്ന പ്രഖ്യാപനം വന്നത് 1977ലാണ്. ഡോണൾഡിന്റെ ഈ സ്വഭാവമൊന്നും ഫിൻലൻഡുകാർക്ക് അത്ര പിടിച്ചില്ല. ഫിൻലൻഡിലെ ‘ഹെൽസിങ്കി യൂത്ത് ക്ലബ്’ ഡോണൾഡ് കോമിക്കുകൾ വിൽക്കുന്നതിനെതിരെ സമരങ്ങൾപ്പോലും സംഘടിപ്പിച്ചു. എന്നാൽ ഇതിനു പിന്നിൽ മറ്റൊരു കഥയുണ്ടെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. മാർക്കു ഹൊലോപെയ്നൻ എന്ന രാഷ്‌ട്രീയക്കാരന്റെ തലയിലുദിച്ച ബുദ്ധിയാണ് ഡോണൾഡ് കോമിക്കുകൾ നിരോധിച്ച് രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു രക്ഷിക്കുക എന്നത്. പക്ഷേ ഈ അട്ടഹാസവും ബഹളവുമെല്ലാം ഡോണൾഡിനെ ഫിൻലൻഡിൽ കൂടുതൽ ജനകീയനാക്കിയതേയുള്ളൂ. ഫിൻലൻഡിൽ കച്ചവടം ലക്ഷ്യമിട്ടുള്ള ഡിസ്നി കമ്പനിയുടെ ഒരു തന്ത്രമായിരുന്നു അതെന്ന് മറ്റൊരു കൂട്ടർ ഇപ്പോഴും വിശ്വസിക്കുന്നു.

 

English Summary : Donald Duck filmography