പുതുവർഷത്തിൽ വ്യക്തിത്വവികസനവും പഠനവും കളികളും കലകളും എല്ലാം ഉൾപ്പെടുത്തി നാം പ്ലാൻ തയാറാക്കാൻ ഒരുങ്ങുകയാണല്ലോ. അതിന്റെ ആദ്യപടിയാണ് ഇന്ന്. ‘തന്നൊരുക്കം’ എന്നാണ് ഇതിന്റെ പേര്. പുതിയ തുടക്കത്തിനായി മനസ്സ് ഒരുക്കുക, ഇടം ഒരുക്കുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ചപ്പും മാറാലയും ചവറുകളും പിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷത്തിൽ വ്യക്തിത്വവികസനവും പഠനവും കളികളും കലകളും എല്ലാം ഉൾപ്പെടുത്തി നാം പ്ലാൻ തയാറാക്കാൻ ഒരുങ്ങുകയാണല്ലോ. അതിന്റെ ആദ്യപടിയാണ് ഇന്ന്. ‘തന്നൊരുക്കം’ എന്നാണ് ഇതിന്റെ പേര്. പുതിയ തുടക്കത്തിനായി മനസ്സ് ഒരുക്കുക, ഇടം ഒരുക്കുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ചപ്പും മാറാലയും ചവറുകളും പിന്നെ വലിച്ചുവാരിയിട്ട നൂറുകൂട്ടം സാധനങ്ങളുമുള്ള ഒരു മുറിയിൽ പുതിയതൊന്നും വയ്ക്കാൻ പറ്റില്ല. അതുപോലെയാണ് മനസ്സും. നല്ല വ്യക്തികളാകുകയെന്ന ലക്ഷ്യത്തെ തടയുന്ന ഒട്ടേറെ ചപ്പുചവറുകൾ അവിടെയുമുണ്ട് – അനാവശ്യ ചിന്തകൾ, ചീത്ത ശീലങ്ങൾ, ആകുലതകൾ, ഭയങ്ങൾ, സ്വയം വിലകുറച്ചുകാണൽ, അലസത, സ്വാർഥത, എന്താണു നമുക്കു വേണ്ടത് എന്ന തിരിച്ചറിവില്ലായ്മ അങ്ങനെ പലതും.

ADVERTISEMENT

ഇവയെല്ലാം ഒരു കടലാസിൽ കുറിക്കുക. മനസ്സും ശരീരവും സ്വസ്ഥമാക്കി ലക്ഷ്യത്തെക്കുറിച്ചു ചിന്തിച്ചു മനസ്സിലാക്കി അതു മറ്റൊരു കടലാസിൽ എഴുതണം. വേണ്ടെന്നു വയ്ക്കാൻ ആഗ്രഹിക്കുന്നതെല്ലാം എഴുതി പൂർത്തിയായിക്കഴിയുമ്പോൾ അത് ഒരിക്കൽക്കൂടി വായിക്കുക. വായിക്കുമ്പോൾ ഓരോ പോയിന്റും വെട്ടിക്കളയണം. ഒടുവിൽ കടലാസ് കീറി ചവറ്റുകുട്ടയിൽ ഇടുക. ഇതെന്താണു മാജിക്കോ എന്നു കളിയാക്കാൻ വരട്ടെ. നെഗറ്റീവ് ആയ എല്ലാ ചിന്തകളെയും ഒഴിവാക്കുന്നുവെന്നു മനസ്സിനു ധൈര്യമുണ്ടാകാൻ ഇതു സഹായിക്കും. 

ADVERTISEMENT

അതുപോലെതന്നെ നല്ല വിനോദങ്ങൾ, ആവശ്യത്തിനു വിശ്രമം, കളികൾ, വായന, പഠനം, മറ്റുള്ളവരെ സഹായിക്കുന്നത് ഉൾപ്പെടെ നല്ല പ്രവൃത്തികൾ അങ്ങനെ നമുക്കു വേണ്ടതെല്ലാം മറ്റൊരു കടലാസിൽ എഴുതുക. ഇതു വീണ്ടും വായിച്ച്  ഓരോ പോയിന്റും ടിക് ചെയ്യണം. തുടർന്ന്, ഒരു ബുക്കിലേക്ക് ഇതു പകർത്തിയെഴുതി ലക്ഷ്യത്തെ ഊട്ടിയുറപ്പിക്കാം. 

ADVERTISEMENT

ഇനിയാണ് ഇടംഒരുക്കൽ. ഇതിനു പ്രത്യേകം പഠനമുറിയോ സൗകര്യങ്ങളുള്ള പഠനസ്ഥലമോ ഒന്നും ആവശ്യമില്ല കേട്ടോ. നമ്മുടെ സാഹചര്യം എന്താണോ അതനുസരിച്ചാണ് എല്ലാം ചെയ്യേണ്ടത്. ആവശ്യമില്ലാത്ത ഉടുപ്പുകൾ, പുസ്തകങ്ങൾ, പെൻസിൽ, പേന, കളിപ്പാട്ടങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയെല്ലാം മാറ്റുക. ഇത് ഉപകാരമുള്ളവർക്കു കൊടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം. ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ നമ്മുടെ കയ്യിൽ ഉണ്ടാകാൻ പാടുള്ളൂ. 

ജാപ്പനീസ് കണൽസൽറ്റന്റായ മാരി കോൺഡോ (കോൻമാരി) യുടെ ‘ആർട് ഓഫ് ഡീ ക്ലട്ടറിങ്’ എന്ന പുസ്തകത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? വീടും മുറിയും ഓഫിസും എല്ലാം അടുക്കോടെയും ചിട്ടയോടെയും വയ്ക്കുന്നതെങ്ങനെയെന്നാണിതിൽ പഠിപ്പിക്കുന്നത്. ഇത്തരം ചിട്ടകൾ വ്യക്തിത്വവളർച്ചയെ ഏറെ സഹായിക്കുമെന്നു മാരി കോൺഡോ പറയുന്നു. വിദ്യാർഥികളായ നമുക്കും ഈ അടുക്കിപ്പെറുക്കൽകല പരിശീലിക്കാം. 

English Summary : Thannorukkam- Discipline action plan for students