സാന്താക്ലോസിന്റെ നാടായ ഫിൻലൻഡിലെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാണ്. ലാപ്‌ലാൻഡ് മേഖലയിലെ ‘കോർവാതോൻതുറി’യിലാണു ക്രിസ്മസ് അപ്പൂപ്പന്റെ താമസം എന്നാണു പറയപ്പെടുന്നത്. നവംബറിൽ മഞ്ഞുപുതപ്പിനാൽ മൂടപ്പെടുന്ന സാന്താഗ്രാമത്തിൽ സൂര്യന്റെയും പകലിന്റെയും സാന്നിധ്യം കുറവാണു ക്രിസ്മസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാന്താക്ലോസിന്റെ നാടായ ഫിൻലൻഡിലെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാണ്. ലാപ്‌ലാൻഡ് മേഖലയിലെ ‘കോർവാതോൻതുറി’യിലാണു ക്രിസ്മസ് അപ്പൂപ്പന്റെ താമസം എന്നാണു പറയപ്പെടുന്നത്. നവംബറിൽ മഞ്ഞുപുതപ്പിനാൽ മൂടപ്പെടുന്ന സാന്താഗ്രാമത്തിൽ സൂര്യന്റെയും പകലിന്റെയും സാന്നിധ്യം കുറവാണു ക്രിസ്മസ് നാളുകളിൽ.

ADVERTISEMENT

സാന്താഗ്രാമത്തിലേക്ക് ഓരോവർഷവും അൻപതിനായിരത്തോളം സന്ദർശകരാണ് എത്തിച്ചേരുന്നത്. സാന്തായെയും അദ്ദേഹത്തിനു പ്രിയപ്പെട്ട റെയിൻഡീയറുകളെയും മനം കുളിർക്കെ കാണാം; മഞ്ഞിലെ റെയിൻഡീയർ സഫാരിയും ആസ്വദിക്കാം. കുട്ടികളും വീട്ടിലെ മുതിർന്നവരും ഒരുമിച്ചു പല രൂപത്തിലുള്ള ‘ജിഞ്ചർ ബ്രഡ് കുക്കീസ്’ ക്രിസ്മസ് കാലത്തു തയാറാക്കും. 

ADVERTISEMENT

സുഗന്ധവ്യഞ്ജനങ്ങളും പഴച്ചാറുകളും മിശ്രണം ചെയ്‌ത ‘ഗ്ലോഗി’ എന്ന പാനീയവും പ്രിയപ്പെട്ടതാണ്. ഡിസംബർ 24നാണു പ്രധാന ആഘോഷം. ബദാമും കറുവാപ്പട്ടയുമിട്ടുണ്ടാക്കിയ അരികൊണ്ടുള്ള പാൽക്കഞ്ഞിയിൽനിന്നാണു ദിവസം ആരംഭിക്കുക. പണ്ടുകാലത്ത് ഇവിടെ അരി ഒരു ആഡംബരവസ്തുവായിരുന്നു. ക്രിസ്മസ് പോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രമാണ് അരിയാഹാരം ഉണ്ടാക്കിയിരുന്നത്.  

ADVERTISEMENT

ക്രിസ്മസിനു ലഭിക്കേണ്ട സമ്മാനങ്ങളെക്കുറിച്ചു കുട്ടികൾ സാന്തായ്ക്കു കത്തെഴുതാറുണ്ട്. വർഷംതോറും ആർട്ടിക് സർക്കിളിലെ തപാൽ ഓഫിസിലേക്ക് അരലക്ഷത്തോളം കത്തുകളാണു ലഭിക്കുന്നത്. നിങ്ങൾക്കും സാന്തായ്ക്കു കത്തുകൾ അയയ്ക്കാം. 

ഇതാ വിലാസം: Santa Claus, Santa Claus’s Main Post Office, 96930 Napapiiri, Finland.

(കോട്ടയം സ്വദേശിനിയായ നവമി ഫിൻലൻഡിലെ എസ്പൂവിലാണു താമസം)

Content Summary : Write A Letter To Santa