ലോകത്തിലെ ഏറ്റവും മികച്ചവയെ നിർണയിച്ച് അടയാളപ്പെടുത്തുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്സ് എന്ന റഫറൻസ് പുസ്തകത്തിലാണ്. 2021 വർഷത്തിൽ ഗിന്നസ് റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയ ചില രസകരമായ സംഭവങ്ങളെയും വ്യക്തികളെയും പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും മികച്ചവയെ നിർണയിച്ച് അടയാളപ്പെടുത്തുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്സ് എന്ന റഫറൻസ് പുസ്തകത്തിലാണ്. 2021 വർഷത്തിൽ ഗിന്നസ് റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയ ചില രസകരമായ സംഭവങ്ങളെയും വ്യക്തികളെയും പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ചവയെ നിർണയിച്ച് അടയാളപ്പെടുത്തുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്സ് എന്ന റഫറൻസ് പുസ്തകത്തിലാണ്. 2021 വർഷത്തിൽ ഗിന്നസ് റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയ ചില രസകരമായ സംഭവങ്ങളെയും വ്യക്തികളെയും പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും മികച്ചതാര് - നിത്യജീവിതത്തിൽ നാം പലപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണിത്. അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ചവയെ നിർണയിച്ച് അടയാളപ്പെടുത്തുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്സ് എന്ന റഫറൻസ് പുസ്തകത്തിലാണ്. 2021 വർഷത്തിൽ ഗിന്നസ് റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയ ചില രസകരമായ സംഭവങ്ങളെയും വ്യക്തികളെയും പരിചയപ്പെടാം.

 

ADVERTISEMENT

 

ഗിന്നസ് മൂക്ക്

 

ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളമേറിയ മൂക്കുള്ള മനുഷ്യൻ എന്ന റെക്കോർഡ്  തുർക്കിക്കാരൻ മെഹ്‌മെത് ഒസ്യുറെക് ഈ വർഷം സ്വന്തമാക്കി. 8.8 സെന്റിമീറ്റർ നീളമാണ് ഒസ്യുറെക്കിന്റെ മൂക്കിന്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് വെഡ്ഡെഴ്സ് എന്ന ഇംഗ്ലിഷുകാരന്റെ പേരിലാണ് ചരിത്രത്തിലെ ഏറ്റവും നീളമേറിയ മൂക്കിനുടമ എന്ന റെക്കോർഡ്. 19 സെന്റിമീറ്ററായിരുന്നു തോമസിന്റെ മൂക്കിന്റെ നീളം.

ADVERTISEMENT

 

 

ആദ്യം ഓടിക്കാം.. പിന്നെ തിന്നാം

 

ADVERTISEMENT

ഏറ്റവും വേഗമേറിയ, തിന്നാൻ കഴിയുന്ന വാഹനം! അത്തരമൊരു റെക്കോർഡ് ഈ വർഷം ഗിന്നസ് ബുക്കിൽ എഴുതിച്ചേർക്കപ്പെട്ടു. 1991ലെ ഇൻഡികാർ ചാംപ്യൻഷിപ് കാറിന്റെ മാതൃകയിൽ അലുമിനിയം ചേസിസിനു മുകളിൽ നിർമിച്ച ഈ കാർ യഥാർഥത്തിൽ ഒരു കേക്കാണ്. ഒമ്പതു പേർ ചേർന്ന് 46 മണിക്കൂർ കൊണ്ടുനിർമിച്ച കേക്ക് കാറിന്റെ ഭാരം 295 കിലോഗ്രാം ആയിരുന്നു.

 

ബൗ ബൗ.. ഞങ്ങളും റെക്കോർഡുകാർ

 

ഏറ്റവും നീളമേറിയ ചെവിയുള്ള നായ എന്ന റെക്കോർഡിട്ട യുഎസിൽ നിന്നുള്ള ടാൻ കൂൺഹൗണ്ട് ഇനത്തിൽ പെട്ട ലൂവിന്റെ ഒരു ചെവിയുടെ നീളം 34 സെന്റിമീറ്ററാണ്.  ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കൂടിയ നായ എന്ന റെക്കോർഡ് അമേരിക്കയിൽ നിന്നുതന്നെയുള്ള ഗ്രേറ്റ് ഡേൻ ഇനത്തിൽപെട്ട അറ്റ്ലസ് സ്വന്തമാക്കിയതും ഈ വർഷമാണ്. ഒരു മീറ്ററും നാലു സെന്റിമീറ്ററുമാണ് അറ്റ്ലസിന്റെ ഉയരം.

 

മറ്റു ചില റെക്കോർഡുകൾ കൂടി

 

* നീളമേറിയ യാക്ക് കൊമ്പ് - യുഎസിലെ മിനസോട്ടയിൽ 346.4 സെന്റിമീറ്റർ

* ഓടിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സൈക്കിൾ - നിർമിച്ചത് സെർജി ഡഷേവ്സ്കി (8.4 സെന്റിമീറ്റർ)

* കഴുത്തിനുചുറ്റും ഏറ്റവുമധികം ഹൂല ഹൂപ്പുകൾ കറക്കിയത് - ലൂസി ബെൻസൺ (15 ഹൂപ്പുകൾ)

* ഏറ്റവും വലിയ ക്രീം ബിസ്കറ്റ് - മൊണ്ടാലെസ് കോസ്റ്റാറിക്ക 83.4 കിലോഗ്രാം

* ഏറ്റവും വെളിച്ചമേറിയ ടോർച്ച് - 501,031 ലുമെൻ വെളിച്ചം, 50 എൽഇഡി ബൾബുകൾ ഉപയോഗിച്ച് നിർമിച്ചത് കാനഡക്കാരായ ജയിംസ് ഹോബ്സൺ, ക്രിസ് തീലെ 

 

ഗിന്നസ് വന്ന വഴി

 

ഗിന്നസ് എന്ന മദ്യനിർമാണകമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന ഹ്യൂ ബീവറാണ് ലോക റെക്കോർഡുകൾ രേഖപ്പെടുത്താനൊരു പുസ്തകം എന്ന ആശയം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. ഒരിക്കൽ വേട്ടയ്ക്കിറങ്ങിയ ഹ്യൂ ബീവർ പൊൻമണൽക്കോഴിയെ (Golden Plover)  വെടിവച്ചിടാൻ ശ്രമിച്ചു. എന്നാൽ ആ പക്ഷി പറന്നുരക്ഷപ്പെട്ടു. പക്ഷിയുടെ വേഗം കണ്ട ബീവറുടെ മനസ്സിലൊരു ചോദ്യമുയർന്നുവന്നു. യൂറോപ്പിലെ ഏറ്റവും വേഗക്കാരനായ പക്ഷി ഏതാണ്? തന്റെ പക്കലുള്ള റഫറൻസ് ഗ്രന്ഥങ്ങളെല്ലാം പരതിയിട്ടും ബീവറിനു കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇങ്ങനെയുള്ള അനവധി ചോദ്യങ്ങളുണ്ടെന്നും അവയ്ക്ക് ഉത്തരം നൽകുന്ന ഒരൊറ്റ പുസ്തകമിറക്കിയാൽ അതിനു സ്വീകാര്യത കിട്ടുമെന്ന തിരിച്ചറിവിൽ നിന്നാണ് ഗിന്നസ് ലോകറെക്കോർഡുകൾ പിറക്കുന്നത്.

 

ചിയർ റോബട്ടുകൾ

 

കോവിഡിനിടയിൽ അടച്ചിട്ട, ആരവമൊഴിഞ്ഞ സ്റ്റേഡിയങ്ങളിലായിരുന്നല്ലോ കായികമത്സരങ്ങളെല്ലാം അരങ്ങേറിയത്. എന്നാൽ ഫുക്കുവോക്ക സോഫ്റ്റ്ബാങ്ക് ഹോക്ക്സ് എന്ന ജാപ്പനീസ് ബേസ്ബോൾ ടീമിനുവേണ്ടി ആരവം മുഴക്കാൻ കുറച്ചുപേർ സ്ഥിരമായി എത്തിയിരുന്നു. 100 ഹ്യൂമനോയ്ഡ് റോബട്ടുകളായിരുന്നു അവർ. ഏറ്റവും വലിയ റോബട്ട് ചിയർലീഡിങ് സ്ക്വാഡിനുള്ള ഗിന്നസ് റെക്കോർഡും സ്വന്തമാക്കി ഈ കുഞ്ഞൻമാർ.

 

ശ്വാസമേ..

വെള്ളത്തിനടിയിൽ ശ്വാസമടക്കിയുള്ള പ്രകടനത്തിൽ രണ്ടു ക്രൊയേഷ്യക്കാരാണ് ഈ വർഷം റെക്കോർഡ് സ്ഥാപിച്ചത്. ശ്വാസമടക്കി ഏറ്റവുമധികം നേരം വെള്ളത്തിനടിയിൽ നിന്നതിന്റെ റെക്കോർഡ് ബുദിമിർ സൊബാത്തിനാണ്. 25 മിനിറ്റ് നേരമാണ് സൊബാത് ശ്വാസമടക്കി വെള്ളത്തിനടിയിൽ കഴിഞ്ഞത്!  ശ്വാസമടക്കി ഏറ്റവും കൂടുതൽ ദൂരം വെള്ളത്തിനടിയിൽ നടന്നത് ബോറിസ് മിലോസിക്കാണ്. 96 മീറ്റർ ദൂരമാണ് മിലോസിക് വെള്ളത്തിനടിയിൽ താണ്ടിയത്.

 

Content Summary : Weirdest Guinness World Records 2021