നമ്മുടെ ചില ആഘോഷങ്ങൾ കലണ്ടറിനേക്കാൾ മുൻപ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. വിഷുവിന്റെ വരവറിയിക്കാൻ ഇത്ര കൃത്യമായി കൊന്നപ്പൂക്കൾ പൂക്കുന്നതിന്റെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ വീടുകളിലെല്ലാം ഒരുമാത്ര കണി കണ്ടുണരാനുള്ള പൂക്കൾ അത് തരുന്നതെങ്ങനെയാണ്? കഴിഞ്ഞ കുറച്ചു വർഷങ്ങളായി

നമ്മുടെ ചില ആഘോഷങ്ങൾ കലണ്ടറിനേക്കാൾ മുൻപ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. വിഷുവിന്റെ വരവറിയിക്കാൻ ഇത്ര കൃത്യമായി കൊന്നപ്പൂക്കൾ പൂക്കുന്നതിന്റെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ വീടുകളിലെല്ലാം ഒരുമാത്ര കണി കണ്ടുണരാനുള്ള പൂക്കൾ അത് തരുന്നതെങ്ങനെയാണ്? കഴിഞ്ഞ കുറച്ചു വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ചില ആഘോഷങ്ങൾ കലണ്ടറിനേക്കാൾ മുൻപ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. വിഷുവിന്റെ വരവറിയിക്കാൻ ഇത്ര കൃത്യമായി കൊന്നപ്പൂക്കൾ പൂക്കുന്നതിന്റെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ വീടുകളിലെല്ലാം ഒരുമാത്ര കണി കണ്ടുണരാനുള്ള പൂക്കൾ അത് തരുന്നതെങ്ങനെയാണ്? കഴിഞ്ഞ കുറച്ചു വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ചില ആഘോഷങ്ങൾ കലണ്ടറിനേക്കാൾ മുൻപ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. വിഷുവിന്റെ വരവറിയിക്കാൻ ഇത്ര കൃത്യമായി കൊന്നപ്പൂക്കൾ പൂക്കുന്നതിന്റെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ വീടുകളിലെല്ലാം ഒരുമാത്ര കണി കണ്ടുണരാനുള്ള പൂക്കൾ അത് തരുന്നതെങ്ങനെയാണ്?  കഴിഞ്ഞ കുറച്ചു വർഷങ്ങളായി കണിക്കൊന്ന വിഷുവിനും കുറേ മുൻപേ പൂക്കുന്നതിന് കാരണമെന്തെന്ന്?

കണിക്കൊന്ന 

ADVERTISEMENT

കണിക്കൊന്നയുടെ ശാസ്ത്രീയനാമം 'Cassia fistula' എന്നാണ്. 'Fabaceae' എന്ന ഫാമിലിയിലാണ് അവ ഉൾപ്പെട്ടിരിക്കുന്നത്. കണിക്കൊന്ന എന്ന പേരുകൂടാതെ ഗോൾഡൻ ഷവർ (Golden shower), ഇന്ത്യൻ ലാബർണം (Indian laburnum), പുഡ്ഡിംഗ് പൈപ്പ് മരം (Pudding pipe tree). എന്നീ പേരുകളിലും അവ അറിയപ്പെടുന്നു. കണിക്കൊന്നയ്ക്ക് ധാരാളം ഔഷധഗുണങ്ങൾ കൂടെയുണ്ട്. മുറിവുണക്കുന്നതിനും വിവിധതരം അൾസറുകൾക്ക് എതിരായും കണിക്കൊന്നയുടെ തടിയിൽ നിന്നുള്ള എക്സ്ട്രാക്ട് ഉപയോഗിക്കുന്നുണ്ട്. കേരളത്തിന്റെ സംസ്ഥാന പുഷ്പവും തായ്‌ലൻഡിന്റെ ദേശീയ പുഷ്പവുമാണ് കണിക്കൊന്ന.

കൃത്യമായി പൂക്കുന്ന കൊന്ന

ADVERTISEMENT

വേനൽ തുടങ്ങുന്നതോടെയാണ് സസ്യങ്ങൾ പുഷ്പിക്കാൻ തുടങ്ങുന്നത്. ചെറിയ ചൂട് തുടങ്ങുന്നതു മുതൽ ഓരോ ചെടിയും പുഷ്പിച്ചുതുടങ്ങും. എന്നാൽ  കണിക്കൊന്ന പൂക്കണമെങ്കിൽ കടുത്ത ചൂടുള്ള കാലാവസ്ഥ തന്നെ വേണ്ടിവരുന്നു. അത് മീനമാസത്തിൽ (മാർച്ച് മധ്യത്തിൽ) തളിരിടുകയും, മേടമാസത്തിൽ (ഏപ്രിൽ മധ്യത്തിൽ) പൂക്കുകയുമാണ് ചെയ്യുന്നത്. ഏതൊരു പുഷ്പത്തിനും അതിന്റെ ജീവിതചക്രം ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. താപനിലയിലെ വ്യത്യാസങ്ങളും, വെളിച്ചത്തിന്റെ തീവ്രതയും, കാലപരിധിയും ഓരോ ചെടിയുടെയും പുഷ്പിക്കൽ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്. വേനൽ കാലത്തു ഭൂഗർഭ ജലനിരപ്പ് കൂടുതലായി താഴുമ്പോൾ ജലത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നു. അത്തരത്തിൽ ഉണ്ടാകുന്ന ജലക്ഷാമത്തെ പ്രതിരോധിക്കുന്നതിനാണ് കണിക്കൊന്ന പുഷ്പിക്കുന്നത്. 

നിലനിൽപിനായുള്ള ചെറുത്തുനിൽപ്പുകൂടെയാണിത്. അതായത് വേനൽ കടുക്കുമ്പോൾ മണ്ണിലെ ജലാംശം ഏതുസമയവും ഇല്ലാതായേക്കാമെന്ന് അവ കൃത്യമായി മനസ്സിലാക്കുന്നു. അത്തരത്തിൽ ജലാംശം ഇല്ലാതായാൽ തങ്ങളുടെ ജീവനുതന്നെ ഭീഷണിയായേക്കാമെന്ന തിരിച്ചറിവിൽ എത്രയും വേഗം അടുത്ത തലമുറയെ സൃഷ്ടിക്കണമെന്ന തീരുമാനത്തിലേക്ക് എത്തുകയും, അതിന്റെ ഫലമായി വേഗം പുഷ്പിക്കുകയും ചെയ്യുന്നു. എന്നാൽ അപ്പോഴേക്കും സീസൺ മാറി മഴ എത്തുന്നതോടെ പുഷ്പങ്ങൾ കായ്കൾ ആയി മാറുകയും മഴയുടെയും മറ്റ് പല പരാഗണകാരികളുടെയും (Pollinating Agents) സഹായത്തോടെ പരാഗണം നടത്തുകയും ചെയ്യുന്നു. 

ADVERTISEMENT

പകലിന്റെയും രാത്രിയുടെയും ദൈർഘ്യം പല മാസങ്ങളിലും ഒരുപോലെ ആയിരിക്കില്ല. ഫോട്ടോപിരീഡ്‌ (Photoperiod) എന്നാണ് ഇവയെ പറയുന്നത്. ഉദാഹരണത്തിന് ജൂൺ മാസം പകൽ ദൈർഘ്യമേറിയതും, രാത്രി ദൈർഘ്യം കുറഞ്ഞതും ആയിരിക്കും. അതുപോലെതന്നെ മാർച്ച്-ഏപ്രിൽ മാസങ്ങൾ നേർവിപരീതവുമായിരിക്കും. ഇതും കണിക്കൊന്ന പൂക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. 

തകിടം മറിയുമ്പോൾ 

സസ്യങ്ങളുടെ ഈ സ്വാഭാവിക ജീവൽ പ്രക്രിയകൾ ഇന്ന് വലിയൊരളവിൽ തകിടം മറിഞ്ഞിരിക്കുകയാണ്. വിഷുക്കാലത്തു പൂത്തിരുന്ന കണിക്കൊന്ന മാസങ്ങൾക്കുമുൻപേ പൂക്കുന്ന പ്രതിഭാസം ഇപ്പോൾ കുറേക്കാലമായി ദൃശ്യമാകുന്നുണ്ട്. കൂടാതെ വർഷത്തിൽ ഒന്നിനുപകരം പലതവണ കണിക്കൊന്ന പൂക്കുകയും ചെയ്യുന്നു. ഇതിന്റെ പിന്നിൽ ആഗോളതാപനവും, കാലാവസ്ഥാവ്യതിയാനവും ആണെന്ന് വിദഗ്ധർ പറയുന്നു. 

ആഗോളതാപനം മൂലം അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് കൂടുന്നതും കാലാവസ്ഥാവ്യതിയാനം മൂലം പതിവിനുവിരുദ്ധമായി ചിലമാസങ്ങളിൽ താപനില ഉയരുന്നതും കണിക്കൊന്ന മാർച്ച് മാസത്തിന്റെ ആദ്യസമയങ്ങളിൽ തന്നെ പൂക്കുന്നതിന്റെ കാരണങ്ങളാണ്. കൂടാതെ റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന കണിക്കൊന്നകൾ പലതവണ പൂക്കുന്നതിനുപിന്നിൽ വാഹനങ്ങളിൽ നിന്ന് പുറത്തുവിടുന്ന CO2, CO തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം മൂലമാണെന്നും പഠനങ്ങൾ ഉണ്ട്.

English Summary : Interesting facts about Golden shower