1. അന്തരീക്ഷ മർദം അളക്കുന്നതിനുള്ള ഉപകരണം- രസബാരോമീറ്റർ 2. ഹെക്ടോപാസ്കൽ എന്ന ഏകകം എന്ത് അളക്കുന്നതിനാണ് ഉപയോഗിക്കുന്നത് – അന്തരീക്ഷമർദ്ദം 3. ആൽപ്സ് പർവതനിര കടന്ന് തെക്കൻ താഴ്‌വാരത്തേക്കു വീശുന്ന കാറ്റാണ് – ഫോൻ (Foehn) 4. ഭൂമി സൂര്യനെ വലംവയ്ക്കുന്ന പ്രവർത്തനമാണ് – പരിക്രമണം 5. അന്തരീക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. അന്തരീക്ഷ മർദം അളക്കുന്നതിനുള്ള ഉപകരണം- രസബാരോമീറ്റർ

ADVERTISEMENT

2. ഹെക്ടോപാസ്കൽ എന്ന ഏകകം എന്ത് അളക്കുന്നതിനാണ് ഉപയോഗിക്കുന്നത് – അന്തരീക്ഷമർദ്ദം

3. ആൽപ്സ് പർവതനിര കടന്ന് തെക്കൻ താഴ്‌വാരത്തേക്കു വീശുന്ന കാറ്റാണ് – ഫോൻ (Foehn)

ADVERTISEMENT

4. ഭൂമി സൂര്യനെ വലംവയ്ക്കുന്ന പ്രവർത്തനമാണ് – പരിക്രമണം

5. അന്തരീക്ഷ ഊഷ്മാവു കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം കൂടുന്ന കാലമാണ് – ഹേമന്തകാലം (Autumn)

ADVERTISEMENT

6. ഒാരോ സ്ഥലത്തും സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി നിർണയിക്കുന്ന സമയം – പ്രാദേശിക സമയം (Local Time)

7. സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്കു നേർമുകളിൽ വരുന്നത് മാർച്ച് 21, ……………….. എന്നീ ദിനങ്ങളിലാണ്-  സെപ്റ്റംബർ 23

8. നീർവാതമേഖല (Doldrums) എന്നറിയപ്പെടുന്നത് – മധ്യരേഖാ – ന്യൂനമർദമേഖല

9. ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽനിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്കു വീശുന്ന പ്രാദേശിക വാതങ്ങളാണ് – ഹർമാറ്റൻ

10. ഉഷ്ണകാലത്ത് രാജസ്ഥാൻ മരുഭൂമിയിൽനിന്നും വീശുന്ന പ്രാദേശിക വാതമാണ് – ലൂ (Loo)

11. ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതങ്ങൾ – മാംഗോഷവേഴ്സ്

12. ഉൽപാദനരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് – മാനവവിഭവം

13. ജനസംഖ്യ, അതു സംബന്ധമായ സവിശേഷതകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സാമൂഹ്യശാസ്ത്രരേഖ – ജനസംഖ്യാശാസ്ത്രം (Demography)

14. ഇന്ത്യയിലെ സെൻസസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് – പോപ്പുലേഷൻ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ്

15. 6 വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് – സംയോജിത ശിശുവികസന സേവനപരിപാടി (ICDS)

16. 50,000ൽ അധികം ജനസംഖ്യയുള്ള പട്ടണങ്ങളിലെ ചേരിനിവാസികൾക്കും മറ്റും ആരോ‌ഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് – നഗര ആരോഗ്യ മിഷൻ

17. ലോകം മുഴുവൻ ധരാതലീയ ഭൂപടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നത് എത്ര ഷീറ്റുകളിലായാണ്? – 2222

18. ധരാതലീയ ഭൂപടങ്ങളിൽ വടക്ക് – തെക്ക് ദിശകളിലായി വരയ്ക്കപ്പെട്ടിട്ടുള്ള ചുവന്ന രേഖകളാണ് – ഈസ്റ്റിങ്സ്

19. ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമാണ ചുമതല ആർക്കാണ്? – സർവേ ഓഫ് ഇന്ത്യയ്ക്ക്

20. പാർപ്പിടങ്ങൾ, റോഡ് തുടങ്ങിയവ ധരാതലീയ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്ന നിറം – ചുവപ്പ്

21. യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയവയ്ക്കായുള്ള ചെലവുകൾ അറിയപ്പെടുന്നത് – വികസനേതര ചെലവുകൾ (Non developmental expenditures)

22. ഭൂനികുതി നൽകേണ്ടത് ഏത് സർക്കാരിന്? സംസ്ഥാന സർക്കാരിന്

23. ഒരു സർക്കാർ മറ്റൊരു സർക്കാരിനു നൽകുന്ന സാമ്പത്തിക സഹായം – ഗ്രാന്റ്

24. ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യ രേഖ – ബജറ്റ്

25. പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയം – ധനനയം (Fiscal policy)

English Summary : SSLC one word objective type questions