ഓൺലൈൻ പഠനത്തിനായി സംഘടിപ്പിച്ചുവച്ച പഠനോപകരണങ്ങളും സംവിധാനങ്ങളുമൊക്കെ നമുക്ക് ഏറ്റവും ഫലപ്രദമായി ഇനിയും പഠനത്തിന് ഉപയോഗിക്കാൻ പറ്റും. ശരിയായ രീതിയിൽ അവ പ്രയോജനപ്പെടുത്തിയാൽ പഠനം രസകരവും എളുപ്പവുമാകും. ടിവികൾ, സ്മാർട് ഫോണുകൾ, ടാബുകൾ, ലാപ്‍ടോപ്പുകൾ, ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ പഠനത്തിനായി സംഘടിപ്പിച്ചുവച്ച പഠനോപകരണങ്ങളും സംവിധാനങ്ങളുമൊക്കെ നമുക്ക് ഏറ്റവും ഫലപ്രദമായി ഇനിയും പഠനത്തിന് ഉപയോഗിക്കാൻ പറ്റും. ശരിയായ രീതിയിൽ അവ പ്രയോജനപ്പെടുത്തിയാൽ പഠനം രസകരവും എളുപ്പവുമാകും. ടിവികൾ, സ്മാർട് ഫോണുകൾ, ടാബുകൾ, ലാപ്‍ടോപ്പുകൾ, ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളിലേതെങ്കിലും‍ ഇന്റർനെറ്റുമായി കണക്ടു ചെയ്തായിരിക്കുമല്ലോ പഠനത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത്. 

ADVERTISEMENT

പഠനകാര്യങ്ങളിൽ നമ്മുടെ സഹായത്തിന് ഇനിയും അവ പ്രയോജനപ്പെടുത്താവുന്നതാണ്. അധ്യാപകരും ഓൺലൈൻ അധ്യയനരംഗത്തെ പുതുസംവിധാനങ്ങളുമായി പരിചയിക്കുകയും നിരന്തരം ഉപയോഗിക്കുകയും ചെയ്തതിനാൽ ഇനിയങ്ങോട്ട് സാധാരണ ക്ലാസുകളോടൊപ്പം ഓൺലൈനായും ചില ക്ലാസുകൾ പ്രതീക്ഷിക്കാം. അതുപോലെ ചില പഠന മെറ്റീരിയലുകളും ഓൺലൈൻ ആയി ലഭിച്ചേക്കാം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നേടാനും സംശയങ്ങൾ ദൂരീകരിക്കാനും ആധികാരകമായ വിഡിയോ, ഓഡിയോ ക്ലാസുകൾ ഫലപ്രദമാണ്.

ഇക്കാര്യങ്ങൾ ഉറപ്പാക്കണം

ADVERTISEMENT

∙പഠന ടൈംടേബിൾ പോലെ തന്നെ ഓൺലൈൻ പഠനത്തിനും നിശ്ചിത സമയം മാത്രം നീക്കിവയ്ക്കാം.

∙ പഠന വിഭവങ്ങളാൽ സമൃദ്ധമായ 'സമഗ്ര' (https://samagra.kite.kerala.gov.in/)പോലുള്ള ഔദ്യോഗിക പോർട്ടലുകൾ പ്രയോജനപ്പെടുത്താം.

ADVERTISEMENT

∙https://firstbell.kite.kerala.gov.in/ എന്ന പോർട്ടലിൽ ഓരോ ക്ലാസിലെയും പാഠം ഓഡിയോ ബുക്കുകളായി ഉണ്ട്. കണ്ണിന് ആയാസമില്ലാതെ  ഹെഡ്സെറ്റ് ഉപയോഗിച്ച് ക്ലാസുകൾ എത്ര തവണ വേണമെങ്കിലും കേൾക്കാം.

∙ https://www.ted.com/talks/ ടെഡ് ടോക്കുകളിലൂടെ വിജ്ഞാനവും ഭാഷാനൈപുണ്യവും നേടാം. ഒരു വിഷയത്തെ സദസ്സിൽ എങ്ങനെ അവതരിപ്പിക്കാമെന്നും മനസ്സിലാക്കാനാകും 

∙ https://www.khanacademy.org/ പോലുള്ള സൗജന്യ സൈറ്റുകളുമുണ്ട്. ഓർക്കുക, ഇവയെല്ലാം പഠന സഹായികൾ മാത്രമാണ്. ക്ലാസിലെ അധ്യാപകർക്ക് പകരമാകില്ല, ഒരിക്കലും.

English Summary : Online learning tips for students