ജൂൺ 21 ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണ്. നമ്മൾ ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ സ്ഥാനം ഏറ്റവും വടക്കായി കാണുന്ന ദിവസമാണ് ജൂൺ 21. സൂര്യന്റെ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുകയാണ് അന്ന്. സമ്മർ സോൾസ്റ്റെസ് അഥവാ ജൂൺ സോൾസ്റ്റെസ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. വസന്തകാലം

ജൂൺ 21 ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണ്. നമ്മൾ ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ സ്ഥാനം ഏറ്റവും വടക്കായി കാണുന്ന ദിവസമാണ് ജൂൺ 21. സൂര്യന്റെ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുകയാണ് അന്ന്. സമ്മർ സോൾസ്റ്റെസ് അഥവാ ജൂൺ സോൾസ്റ്റെസ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. വസന്തകാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ 21 ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണ്. നമ്മൾ ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ സ്ഥാനം ഏറ്റവും വടക്കായി കാണുന്ന ദിവസമാണ് ജൂൺ 21. സൂര്യന്റെ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുകയാണ് അന്ന്. സമ്മർ സോൾസ്റ്റെസ് അഥവാ ജൂൺ സോൾസ്റ്റെസ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. വസന്തകാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ 21 ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണ്. നമ്മൾ ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ സ്ഥാനം ഏറ്റവും വടക്കായി കാണുന്ന ദിവസമാണ് ജൂൺ 21. സൂര്യന്റെ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുകയാണ് അന്ന്. സമ്മർ സോൾസ്റ്റെസ് അഥവാ ജൂൺ സോൾസ്റ്റെസ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. വസന്തകാലം തുടങ്ങുന്നു എന്നാണ് പാശ്ചാത്യർ ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത് ലോകമെമ്പാടുമുള്ള ജനത ഈ ദിനം പലതരത്തിൽ ആചരിക്കുന്നു. സൂര്യന്റെ സ്ഥാനമാറ്റമാണ് ഇതിലെ കേന്ദ്രബിന്ദു.

ദിവസവും നമ്മൾ സൂര്യനെ കാണാറുണ്ട്. ഏതു മഴക്കാലത്തും മേഘത്തിനിടയൂലൂടെ സൂര്യൻ ഒന്നെത്തിനോക്കാറുണ്ട് അല്ലേ? എന്നാൽ എന്നും സൂര്യനെ ഒരേസ്ഥലത്തു തന്നെയാണോ കാണുക? 

ADVERTISEMENT

ദിവസവും സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതുപോലെ, കിഴക്കുനിന്ന് അൽപാൽപമായി വടക്കോട്ടും തിരിച്ച് തെക്കോട്ടും സഞ്ചരിക്കുന്നതായി അനുഭവപ്പെടും. വളരെ എളുപ്പത്തിൽ ഇത് മനസ്സിലാക്കാൻ പറ്റും. നിങ്ങൾ സ്ഥിരമായി നിൽക്കുന്ന കെട്ടിടങ്ങളുടെയോ കാർപോർച്ചിലെ തൂണുകളുടെയോ നിഴൽ രേഖപ്പെടുത്തുക. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് വീണ്ടും രേഖപ്പെടുത്തുക. സൂര്യരശ്മികൾ ഉണ്ടാക്കിയ നിഴൽ അൽപം മാറിയതായി കാണം. അത് സൂര്യന്റെ അയനചലനത്തെ വ്യക്തമാക്കുന്നു.

ഭൂമിയിൽ നിന്ന് നമ്മൾ സൂര്യനെ നിരീക്ഷിക്കുമ്പോഴുള്ള കാര്യമാണിത്. ഒരു ബസ്സിലോ ട്രെയിനിലോ യാത്രചെയ്യുമ്പോൾ പുറത്തുള്ള ദൃശ്യങ്ങൾ പിന്നോട്ട് പോകുന്നതായി തോന്നുന്ന അതേ അനുഭവം തന്നെയാണിത്. യഥാർഥത്തിൽ ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. ഭൂമിയുടെ സൂര്യനെച്ചുറ്റിയുള്ള ചലനമാണ് നമുക്ക് സൂര്യന്റെ അയനചലനമായി അനുഭവപ്പെടുന്നത്. ആ ചലനത്തിൽ സൂര്യൻ ഏറ്റവും വടക്കായി കാണുന്ന ദിനമാണ് ജൂൺ 21. കേരളത്തിൽ അന്ന് ഉച്ചയ്ക്ക് 2.43നാണ് ഏറ്റവും വടക്കായി സൂര്യനെ കാണുക. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും അന്നാണ്. അതു കഴിഞ്ഞാൽ സൂര്യന്റെ ദക്ഷിണായനം തുടങ്ങുകയായി. പകലിന്റെ ദൈർഘ്യം കുറഞ്ഞുകുറഞ്ഞു വരികയും ഡിസംബർ 22 ന് 3.17 ന് ദക്ഷിണായനന്തമാവുകയും തുടർന്ന് ഉത്തരായനം തുടങ്ങുകയും ചെയ്യുന്നു. പൗരാണികർ ഇതു വളരെ ശ്രദ്ധാപൂർവം വീക്ഷിക്കുകയും ഈ ദിവസം പ്രധാനപ്പെട്ട ദിവസമായി കണക്കാക്കുകയും പ്രത്യേക പൂജകൾ, ഉത്സവങ്ങൾ എന്നിവ നടത്തുകയും ചെയ്തിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് ഇപ്പോഴും തുടരുന്നുണ്ട്.

ഉത്തരായനരേഖയും  ദക്ഷിണായനരേഖയും

സൂര്യനെ ഏറ്റവും വടക്കായികാണുന്ന സ്ഥലത്ത് ആ സമയത്ത് സൂര്യരശ്മികൾ ലംബമായി പതിക്കുന്നു. ആ സ്ഥലങ്ങളെയൊക്കെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു വര വരച്ചാൽ അതാണ് ഉത്തരായനരേഖ. അതങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോപിക് ഓഫ് കാൻസർ എന്നും ഇതറിയപ്പെടുന്നു. ഇവിടെ കാൻസർ എന്ന പദം ക്രാബ് എന്നതിന്റെ ലാറ്റിൻ പദമാണ്. ക്രാബ് എന്നാൽ ഞണ്ട്. ആകാശത്തൊരു ഞണ്ടുണ്ട്. കർക്കടക രാശിക്ക് ഞണ്ടിന്റെ രൂപമാണ് സങ്കൽപിച്ചിരിക്കുന്നത്. ഉത്തരായനാന്തത്തിലും ദക്ഷിണായനാരംഭത്തിലും– രണ്ടും ഒരേ സ്ഥലം തന്നെ. സൂര്യൻ ആകാശത്ത് ആ സമയത്ത് കാണപ്പെടുന്നത് കർക്കടക രാശിയിലാണ് എന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. അതുപോലെ സൂര്യൻ ഏറ്റവും തെക്കായി കാണപ്പെടുന്ന സ്ഥലത്ത് സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ഇടങ്ങൾ ചേർത്ത് വരയ്ക്കുന്ന രേഖയാണ് ദക്ഷിണായനരേഖ. ട്രോപിക് ഓഫ് കാപ്രികോൺ എന്നാണ് ഇതിന്റെ മറ്റൊരുപേര്.

ADVERTISEMENT

ഭൂമിയുടെ വാർഷികചലനം

എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ നമുക്ക് അനുഭവപ്പെടുന്നത്? ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമായ ഈ പ്രതിഭാസങ്ങൾക്ക് കാരണമെന്താണ്? നമുക്ക് നോക്കാം. ഭൂമി സൂര്യനെ ചുറ്റുന്നത് നേരെ അഭിമുഖമായല്ല. അൽപം ചെരിഞ്ഞാണ്. പ്രദിക്ഷണതലത്തിൽ നിന്നും ഇരുപത്തിമൂന്നര ഡിഗ്രി ചെരിഞ്ഞാണ് സൂര്യനെ ചുറ്റുന്നത്. അതു കാണിക്കാനാണ് ഗ്ലോബ് ചെരിച്ചിട്ടുള്ളത്. ആ ചെരിവാണ് ഭൂമിയുടെ വാർഷിക ചലനത്തിൽ നമുക്ക് സൂര്യന്റെ അയനചലനമായി അനുഭവപ്പെടുന്നതും. നേരത്തേ പറഞ്ഞതുപോലെ നിഴലുണ്ടാക്കാൻ കഴിയുന്ന ഒരു കമ്പ് ഉപയോഗിച്ച് ഇത്തരം നിഴൽ നിരീക്ഷണത്തിൽ ഏർപ്പെടുക. 

അൽപം ഭാവന കൂടി പ്രയോഗിച്ചാൽ ഭൂമിയുടെ ചലനം നമുക്ക് ഹൃദ്യമായ ഒരനുഭവമാക്കിമാറ്റാം. ഭൂമിയുടെ വാർഷിക ചലനങ്ങളെപ്പറ്റി പഠിക്കാൻ തുടങ്ങാൻ പറ്റിയ ദിവസം കൂടിയാണ് ജൂൺ 21. എന്താ തുടങ്ങുകയല്ലേ?

English Summary : Interesting facts about sun

ADVERTISEMENT