ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം (International Day Against Drug Abuse and Illicit Trafficking) ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ (First Opium War) ഓർമയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം (International Day Against Drug Abuse and Illicit Trafficking) ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ (First Opium War) ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.

ADVERTISEMENT

ലക്ഷ്യം:  ലഹരിമരുന്നു വ്യാപനം തടയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക. ലഹരി വസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഇല്ലാതാക്കുക. ലഹരിമുക്തമായ ലോകം സൃഷ്ടിക്കുക.

കൂട്ടുകാർക്ക് ചെയ്യാൻ

ADVERTISEMENT

∙സ്കൂളുകൾക്കു സമീപം ലഹരിവിൽക്കുന്ന കടകളോ ആളുകളോ ഇല്ലെന്ന് അധ്യാപകരുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും സഹായത്തോടെ ഉറപ്പുവരുത്താം.

∙ലഹരിയിൽ നിന്ന് മോചനം നേടിയ ആളുടെ അനുഭവം കേൾക്കാം

∙ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടത്താം. അതിലേക്കുള്ള പോസ്റ്ററുകൾ കൂട്ടുകാർക്കു തന്നെ തയാറാക്കാം.

∙ ഡോക്ടർമാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിക്കാം

ADVERTISEMENT

∙ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന കാർഡുകൾ തയാറാക്കി സ്കൂളിലും നാട്ടിലും വിതരണം ചെയ്യാം

∙ലഹരിവിരുദ്ധ പെനൽറ്റി കിക്ക് മത്സരം സംഘടിപ്പിക്കാം

∙ഫ്ലാഷ് മോബ്, തെരുവുനാടകം ഇവ സംഘടപ്പിക്കാം.

∙ലഹരിയുടെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന ഡോക്കുമെന്ററികൾ പ്രദർശിപ്പിക്കാം.

തുടങ്ങിയാൽ പിന്നെ നിർത്താൻ ബുദ്ധിമുട്ടും

ലഹരിമരുന്ന് എന്താണെന്നറിയാനോ, ഒരു തവണ ഉപയോഗിച്ചിട്ട് നിർത്താം എന്നു കരുതിയോ തുടങ്ങിയാൽ പിന്നെ രക്ഷയില്ല. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ലഹരി കീഴ്‌പ്പെടുത്തിക്കളയും. ഉപയോഗിക്കുന്ന ആളെ മാത്രമല്ല ലഹരി ബാധിക്കുക– ചുറ്റുപാടുമുള്ള ഒരുപാടുപേരെ പലവിധത്തിൽ അത് ബുദ്ധിമുട്ടിക്കും. ലഹരിയിലേക്ക് ഇറങ്ങാതിരിക്കുക എന്നതാണ് പ്രധാനം. ഇറങ്ങിപ്പോയാൽ തിരിച്ചുകൊണ്ടുവരാൻ ശാസ്ത്രീയ സമീപനം വേണം. കൂട്ടുകാരും വീട്ടുകാരും അധ്യാപകരും എല്ലാം ഒരുമിച്ചു നിന്നെങ്കിൽ മാത്രമേ ലഹരിക്ക് അടിമകളായവരെ വീണ്ടെടുക്കാനാകൂ.

English Summary : June 26 anti drug day