വൈകുന്നേരം മുത്തച്ഛന്റെ കൂടെ നടക്കാനിറങ്ങിയതാണ് അമ്മുക്കുട്ടി. കണക്കുമാഷായി വിരമിച്ച ആളായതുകൊണ്ട് മുത്തച്ഛൻ അവൾക്കു ഗണിത കഥകൾ പറഞ്ഞുകൊടുക്കാറുണ്ട്. അമ്മുക്കുട്ടിക്ക് അതു വലിയ ഇഷ്ടമാണുതാനും. സ്കൂളിൽ ചെന്ന് ഈ കഥകളവതരിപ്പിച്ച് അവൾ കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യും. ‘ഏതെങ്കിലും ഒരു രണ്ടക്ക സംഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകുന്നേരം മുത്തച്ഛന്റെ കൂടെ നടക്കാനിറങ്ങിയതാണ് അമ്മുക്കുട്ടി. കണക്കുമാഷായി വിരമിച്ച ആളായതുകൊണ്ട് മുത്തച്ഛൻ അവൾക്കു ഗണിത കഥകൾ പറഞ്ഞുകൊടുക്കാറുണ്ട്. അമ്മുക്കുട്ടിക്ക് അതു വലിയ ഇഷ്ടമാണുതാനും. സ്കൂളിൽ ചെന്ന് ഈ കഥകളവതരിപ്പിച്ച് അവൾ കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യും.

‘ഏതെങ്കിലും ഒരു രണ്ടക്ക സംഖ്യ മനസ്സിൽ കാണുക.’ മുത്തച്ഛൻ പറഞ്ഞു. ‘37, 63, 85 ഇങ്ങനെ ഏതു സംഖ്യയുമാകാം.’

ADVERTISEMENT

‘രണ്ടക്ക സംഖ്യ എടുത്തു.’ അമ്മുക്കുട്ടി.

‘അതിനെ 5 കൊണ്ടു ഗുണിക്കുക.’ 

അമ്മുക്കുട്ടി മുത്തച്ഛന്റെ മൊബൈൽ വാങ്ങി

അതിലാണു ഗുണിച്ചത്.

ADVERTISEMENT

‘മൊബൈലിൽ നോക്കിനടന്ന് കാലു തട്ടരുത്.’ മുത്തച്ഛൻ പറഞ്ഞു. ‘ഇനി രണ്ടക്ക 

സംഖ്യയെ 4 കൊണ്ടു ഗുണിക്കുക.’

അമ്മുക്കുട്ടി ആ ക്രിയയും ചെയ്തുകഴിഞ്ഞപ്പോൾ മുത്തച്ഛൻ പറഞ്ഞു: ‘ഇനി രണ്ടക്ക സംഖ്യയെ 2 കൊണ്ടു ഗുണിക്കുക. എന്നിട്ട് മൂന്നു ഗുണനഫലങ്ങളും കൂടി കൂട്ടുക. അതായത് 5 കൊണ്ടു ഗുണിച്ചു കിട്ടിയതും 4 കൊണ്ടു ഗുണിച്ചു കിട്ടിയതും 2 കൊണ്ടു ഗുണിച്ചു കിട്ടിയതും കൂടി കൂട്ടണം.’

അമ്മുക്കുട്ടി കൂട്ടിക്കഴിഞ്ഞപ്പോൾ മുത്തച്ഛൻ ചോദിച്ചു: ‘ആദ്യം മനസ്സിൽ കണ്ട രണ്ടക്ക 

ADVERTISEMENT

സംഖ്യ ഏതായിരുന്നു?’

‘45’

‘എങ്കിൽ 495 ആയിരിക്കും കൂട്ടിക്കിട്ടിയ 

ഉത്തരം.’

അമ്മുക്കുട്ടിക്ക് അതിശയമായി. മുത്തച്ഛൻ ഇത്രവേഗം എങ്ങനെ ഉത്തരം കണ്ടുപിടിച്ചു!

വിശ്രമിക്കാനായി അൽപനേരം ആൽത്തറമേലിരിക്കുമ്പോൾ മുത്തച്ഛൻ പറഞ്ഞു: ‘അമ്മുക്കുട്ടി ഗുണിച്ചത് 5, 4, 2 എന്നീ സംഖ്യകൾകൊണ്ടാണ്. ഇവയുടെ തുക 5+4+2=11 

കിട്ടും. ഒരു രണ്ടക്ക സംഖ്യയെ 11 കൊണ്ടു ഗുണിക്കുന്നതിന് അതിലെ അക്കങ്ങൾ കൂട്ടി നടുക്ക് എഴുതിയാൽ മതിയാകും. 45X11=495.

45 എന്നു കേട്ടപ്പോഴേ ഞാൻ 495 എന്നുത്തരം പറഞ്ഞത് അങ്ങനെയാണ്.’

(5, 4, 2 നു പകരം തുക 11 വരുന്ന ഏതു സംഖ്യകൾകൊണ്ടു ഗുണിച്ചു കൂട്ടിയാലും മതി).

English Summary : Mathematics simple tips

---------------------