ബ്രിട്ടിഷുകാർ തെമ്മാടി ഗ്രാമമെന്നും ഇന്ത്യക്കാർ സ്വാതന്ത്ര്യ ഗ്രാമമെന്നും പേരിട്ട നാടാണ് ഒഡിഷയിലെ ഭർഗ ജില്ലയിലെ പാനിമോറ. 1942ൽ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ ആഹ്വാനത്താൽ ആവേശഭരിതരായ ഇവിടുത്തെ ഗ്രാമവാസികളിൽ ചിലർ ചമരു പരീദയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത് ഒരു കോടതി തന്നെയായിരുന്നു. സംബാപുർ ബ്രിട്ടിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷുകാർ തെമ്മാടി ഗ്രാമമെന്നും ഇന്ത്യക്കാർ  സ്വാതന്ത്ര്യ ഗ്രാമമെന്നും പേരിട്ട നാടാണ് ഒഡിഷയിലെ ഭർഗ ജില്ലയിലെ പാനിമോറ. 1942ൽ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ ആഹ്വാനത്താൽ ആവേശഭരിതരായ ഇവിടുത്തെ ഗ്രാമവാസികളിൽ ചിലർ ചമരു പരീദയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത് ഒരു കോടതി തന്നെയായിരുന്നു. സംബാപുർ ബ്രിട്ടിഷ് കോടതി പിടിച്ചെടുത്തവരിൽ ജിതേന്ദ്ര പ്രധാൻ, പൂർണ്ണചന്ദ്ര പ്രധാൻ എന്നിവർ യഥാക്രമം ജഡ്ജിയുടെ ഓഡർലിയും ക്ലാർക്കും ആയി നിയമിക്കപ്പെട്ടു. ആര് നിയമിച്ചു? ജഡ്ജിയായി സ്വയം സ്ഥാനമേറ്റ ചമരു പരീദ തന്നെ. ജഡ്ജി കേസുകൾ കൈകാര്യം ചെയ്യാൻ തുടങ്ങി. എടുത്ത ആദ്യത്തെ കേസുകൾ തന്നെ തള്ളിക്കളഞ്ഞു. പറഞ്ഞ കാരണമെന്തെന്നോ? ഇതൊക്കെ ബ്രിട്ടിഷ് രാജിന് സമർപ്പിച്ച എഴുത്തുകളാണ്,  ഇപ്പോൾ  നമ്മൾ സ്വതന്ത്ര  ഇന്ത്യയിലാണ് അതിനാൽ ഇതൊന്നും കോടതി സ്വീകരിക്കുന്നില്ല. ഗാന്ധിജിക്ക് സമർപ്പിക്കുന്നത് എന്നെഴുതി വന്നാൽ നോക്കാം എന്നും ജഡ്ജി പറഞ്ഞു. 

ADVERTISEMENT

കോടതി പിടിച്ചെടുത്ത വിവരമറിഞ്ഞ് പോലീസുകാർ പാഞ്ഞെത്തി. എന്നാൽ ജഡ്ജി അവരെ പേടിപ്പിച്ചു വിട്ടു. ജഡ്ജിയായ എന്നെ അറസ്റ്റ് ചെയ്യാൻ വെറും പോലീസുകാരായ നിങ്ങൾക്കെന്തധികാരം? നിങ്ങളുടെ ജോലി എന്റെ ഉത്തരവുകൾ നടപ്പിലാക്കുക എന്നതാണ്. നിങ്ങൾ ഇന്ത്യക്കാരാണെങ്കിൽ എന്നെ അനുസരിച്ചു കൊണ്ട് ഇവിടെ നിൽക്കാം. നിങ്ങൾ ബ്രിട്ടിഷുകാരാണെങ്കിൽ വേഗം തിരിച്ചു ബ്രിട്ടനിലേക്ക് തന്നെ വിട്ടോ എന്നു പറഞ്ഞ് ജഡ്ജി വിരട്ടി. ആകെ കൺഫ്യൂഷനിലായ പോലീസുകാർ ബ്രിട്ടിഷ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തി. 

ADVERTISEMENT

 എന്നാൽ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിക്കണമെങ്കിൽ കോടതി പിടിച്ചെടുത്തവരുടെ പേരുകൾ വേണമെന്നും പോയി പേരുകൾ എഴുതി വന്നാൽ പരിഗണിക്കാമെന്നും മജിസ്ട്രേട്ട് പറഞ്ഞു. എന്നാൽ കോടതി പിടിച്ചെടുത്ത ജഡ്ജിയും കൂട്ടരും പേരുകൾ പറഞ്ഞു കൊടുക്കുമോ. ഇല്ലേയില്ല. ഗതികേട്ട പോലീസുകാർ കലക്ടറുടെ അടുത്തെത്തി. പേരുകൾ പറഞ്ഞു തരുന്നില്ലെങ്കിൽ A എന്നും B എന്നും C എന്നും പേരുകൾ നൽകി അറസ്റ്റ് ചെയ്യാൻ ആണ് കലക്ടർ നിർദേശിച്ചത്. എന്നാൽ ജയിൽ സൂപ്രണ്ട് സമ്മതിച്ചില്ല. ഇവരെങ്ങാനും ചാടി പോയാൽ ഞാൻ പൊല്ലാപ്പിലാകും.  A ചാടി പോയി  B ചാടി പോയി എന്നെങ്ങനെ എഴുതും എന്നായിരുന്നു സൂപ്രണ്ടിന്റെ പേടി.   ഏറെ തർക്കങ്ങൾക്കൊടുവിൽ Aയും Bയും Cയും അറസ്റ്റിലാവുകയും 6 മാസത്തെ കഠിനതടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. അവരടക്കം മുപ്പത്തിരണ്ട് സ്വാതന്ത്ര്യ സമര പോരാളികളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാനിമോറ. ഗാന്ധിജിയെ ഏറെ ആരാധിച്ച സംബാൽപൂർ ഗ്രാമമാകട്ടെ ഗാന്ധിജി പ്രതിഷ്ഠ ആയുള്ള ക്ഷേത്രം തന്നെ അവിടെ നിർമിക്കുകയും ചെയ്തു.