തീക്ഷ്ണമായ പോരാട്ടത്തിനൊപ്പം സരസവും ചിന്തനീയവുമായ പല സംഭവങ്ങളും നിറഞ്ഞതാണ് സ്വാതന്ത്ര്യസമര ചരിത്രം. അത്തരം ചില കഥകൾ പരിചയപ്പെടാം. പഞ്ചാബിലെ സാംഗ്രൂർ ജില്ലയിലെ സുനാം ഗ്രാമത്തിൽ 1899ൽ ജനിച്ച ഷേർ സിങ് വളർന്നത് അമൃത്സറിലെ ഒരു അനാഥാലയത്തിലായിരുന്നു. ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ മെസപ്പൊട്ടോമിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീക്ഷ്ണമായ പോരാട്ടത്തിനൊപ്പം സരസവും  ചിന്തനീയവുമായ പല സംഭവങ്ങളും നിറഞ്ഞതാണ് സ്വാതന്ത്ര്യസമര ചരിത്രം. അത്തരം ചില കഥകൾ പരിചയപ്പെടാം.

ADVERTISEMENT

പഞ്ചാബിലെ സാംഗ്രൂർ ജില്ലയിലെ സുനാം ഗ്രാമത്തിൽ 1899ൽ ജനിച്ച ഷേർ സിങ് വളർന്നത് അമൃത്സറിലെ ഒരു അനാഥാലയത്തിലായിരുന്നു. ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ മെസപ്പൊട്ടോമിയയിൽ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന അദ്ദേഹം ജാലിയൻ വാലാബാഗിലെ കൂട്ടക്കൊല കണ്ട് തകർന്നുപോയി. ഉള്ളിൽ പ്രതികാരാഗ്നി ജ്വലിച്ചു. ഉഗാണ്ടയിൽ റെയിൽവേ ജീവനക്കാരനായും മെക്സിക്കോയിൽ ആശാരിയായും അമേരിക്കയിൽ ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്‌കോ, ഡിട്രോയ്റ്റ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും ജോലി നോക്കിയ അദ്ദേഹം രണ്ടു ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. 

ADVERTISEMENT

ലോകമെങ്ങും ഗദ്ദർ പാർട്ടി വളർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തിരിച്ച് ഇന്ത്യയിലെത്തിയപ്പോൾ അറസ്റ്റിലായി. ജയിലിൽ കൂടെയുണ്ടായിരുന്നത് സാക്ഷാൽ ഭഗത് സിങ്. അദ്ദേഹത്തെ തന്റെ ഗുരുവായി കണ്ട ഷേർ സിങ്. ഇറ്റലി, പോളണ്ട്, ഹോളണ്ട്, ഹംഗറി, ഫ്രാൻസ്, ജർമനി, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളും സന്ദർശിച്ച ശേഷം വീണ്ടും ലണ്ടനിലെത്തി. 1940 ലണ്ടനിലെ കാക്സ്റ്റൻ ഹാളിൽ വച്ച് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കൽ ഓ ഡ്വയറിനെ വേദിയിൽ വച്ച് കൊലപ്പെടുത്തിയ ആ ഷേർ സിങ് തന്നെയാണ് ഉദ്ദം സിങ് എന്ന പേരിൽ പ്രശസ്തനായത്. 

ADVERTISEMENT

Content Summary : Lfe of Udham Singh