ജീവിതത്തിൽ എന്നെങ്കിലും സൈനികസേവനം നടത്തണമെന്ന ആഗ്രഹം തോന്നിയിട്ടുണ്ടോ? സൈന്യത്തിൽ ചേരാതെ തന്നെ സൈനിക യൂണിഫോമിൽ രാഷ്ട്രസേവനം നടത്താനുള്ള അവസരമാണ് ഇന്ത്യൻ സേനയിലെ ടെറിട്ടോറിയൽ ആർമി സംവിധാനം. ക്രിക്കറ്റ് താരം എം.എസ്. ധോണിക്കും നടൻ മോഹൻലാലിനുമെല്ലാം ലഫ്റ്റനന്റ് കേണൽ പദവി നൽകിയത് ടെറിട്ടോറിയൽ ആർമിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ എന്നെങ്കിലും സൈനികസേവനം നടത്തണമെന്ന ആഗ്രഹം തോന്നിയിട്ടുണ്ടോ? സൈന്യത്തിൽ ചേരാതെ തന്നെ സൈനിക യൂണിഫോമിൽ രാഷ്ട്രസേവനം നടത്താനുള്ള അവസരമാണ് ഇന്ത്യൻ സേനയിലെ ടെറിട്ടോറിയൽ ആർമി സംവിധാനം. ക്രിക്കറ്റ് താരം എം.എസ്. ധോണിക്കും നടൻ മോഹൻലാലിനുമെല്ലാം ലഫ്റ്റനന്റ് കേണൽ പദവി നൽകിയത് ടെറിട്ടോറിയൽ ആർമിയാണ്. കരസേനയുടെ ഭാഗമാണെങ്കിലും ഇത് സ്ഥിരമായ സൈനികസേവനത്തിനുള്ള സംവിധാനമല്ല. യുദ്ധം, ദുരന്തങ്ങൾ തുടങ്ങിയ അടിയന്തരസമയങ്ങളിലും സേനയ്ക്ക് ആവശ്യമുള്ള സന്ദർഭങ്ങളിലും മാത്രമാണ് ടെറിട്ടോറിയൽ ആർമിയുടെ സേവനം ഉപയോഗിക്കുന്നത്.  സ്വന്തം ജോലിക്കൊപ്പം പാർട്ട് ടൈം സൈനിക സേവനത്തിനുമുള്ള അവസരമാണിത്.

സൈനിക സന്നദ്ധ സേവനം ഇന്ത്യയിൽ

ADVERTISEMENT

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ സമയത്താണ് ഇന്ത്യയിൽ ആദ്യമായി സന്നദ്ധ സൈനികസേവനത്തിനായി യുവാക്കളെ ക്ഷണിച്ചത്. എന്നാൽ അന്ന് യൂറോപ്യൻ പൗരൻമാർക്കും ആംഗ്ലോ ഇന്ത്യക്കാർക്കും മാത്രമായിരുന്നു അവസരം. പിന്നീട് വിവിധ സമയങ്ങളിൽ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റി വിദ്യാർഥികളെ സൈനികസേവനത്തിനായി ഇത്തരത്തിൽ ക്ഷണിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ്, ജവാഹർലാൽ നെഹ്‌റു എന്നിങ്ങനെയുള്ള ഒട്ടേറെ പ്രമുഖർ അവരുടെ പഠനസമയങ്ങളിൽ സൈനികസേവനം നടത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ സൈനികസേവനത്തിൽ പങ്കാളിയായിട്ടുണ്ട്.

ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്‌സ്

ADVERTISEMENT

1920ലാണ് ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്‌സിന് തുടക്കമാകുന്നത്. ആർമിയുടെ സഹായത്തിനുള്ള രണ്ടാംനിര സംവിധാനമെന്ന നിലയിലായിരുന്നു അത്. അന്നത്തെ സൈനിക മേധാവിയായിരുന്ന സർ ചാൾസ് മൺറോ ആയിരുന്നു ഇതിനായുള്ള ബിൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അവതരിപ്പിച്ചത്. യൂറോപ്പുകാരും ആംഗ്ലോ ഇന്ത്യക്കാരും ഉൾപ്പെടുന്ന ഓക്‌സിലറി ഫോഴ്‌സും ഇന്ത്യക്കാർ ഉൾപ്പെടുന്ന ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്‌സും ചേർന്നതായിരുന്നു ഈ സേന. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം 1948ലാണ് ഇന്നത്തെ ടെറിട്ടോറിയൽ ആർമി സ്ഥാപിതമായത്. 1949ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

അരലക്ഷം അംഗങ്ങൾ

ADVERTISEMENT

നിലവിൽ അരലക്ഷത്തോളം അംഗങ്ങളുള്ള സേന അതിർത്തി മേഖലകളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരസേനയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്. ഡിപ്പാർട്‌മെന്റൽ, നോൺ ഡിപ്പാർട്ട്‌മെന്റൽ വിഭാഗങ്ങളിലായി 65 യൂണിറ്റുകളായാണ് പ്രവർത്തനം. ആർമിയിൽനിന്ന് നിയോഗിക്കപ്പെടുന്ന ലഫ്‌റ്റനന്റ് ജനറൽ റാങ്കിലുള്ള ഡയറക്ടർ ജനറലാണ് സേനയുടെ മേധാവി. ആർമിയുടേതിനു തുല്യമായ റാങ്ക് സംവിധാനമുള്ള സേനയിൽ ഓഫിസർമാരായും ജവാൻമാരായും അപേക്ഷിക്കാനുള്ള പ്രായപരിധി 18- 42 വയസ്സാണ്. സേനയിൽ അംഗമായവർ വർഷത്തിൽ രണ്ടുമാസം സേവനംചെയ്യണമെന്നത് നിർബന്ധമാണ്.

എന്തിനും തയാർ

സ്വാതന്ത്ര്യത്തിനുശേഷമുള്ള എല്ലാ പ്രധാന യുദ്ധങ്ങളിലും ടെറിട്ടോറിയൽ ആർമിയുടെ സേവനം ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം 1987ൽ ശ്രീലങ്കയിൽ നടന്ന ഓപ്പറേഷൻ പവനിലും  കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പഞ്ചാബിലും വിവിധ സമയങ്ങളിലായി നടന്ന ഓപ്പറേഷനുകളിലും സേനയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ലാത്തൂർ ഭൂകമ്പവും ഒഡീഷയിലെ സൂപ്പർ സൈക്ലോണുമടക്കം ഒട്ടേറെ പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തകരായും സേന പ്രവർത്തിച്ചിട്ടുണ്ട്. പർവതാരോഹണം തുടങ്ങിയ സാഹസികപ്രവർത്തനങ്ങളിലും സേനാംഗങ്ങൾ പങ്കുചേരുന്നുണ്ട്. രാഷ്ട്രീയ, കായിക, സാംസ്‌കാരിക, വ്യവസായ രംഗത്തുള്ള ഒട്ടേറെ പ്രമുഖർ സേനയിൽ അംഗങ്ങളായിട്ടുണ്ട്.  

Content summary : Territorial Army day