നമ്മുടെ ശരീരത്തെ ഒരു വീടായും, അവിടേക്ക് എത്തുന്ന കൊള്ളക്കാരായി വൈറസിനെയും ബാക്ടീരിയയെയുമൊക്കെ സങ്കൽപിക്കൂ. ശരീരത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന നമ്മുടെ നാട്ടിലെ ക്രമസമാധാനച്ചുമതല പൊലീസിനാണല്ലോ. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇൻസ്‌പെക്ടർ ജനറൽ (IG). ഐജിയും മറ്റു പൊലീസുകാരും നമുക്ക് സംരക്ഷണ കവചം തീർക്കുന്നതുപോലെ

നമ്മുടെ ശരീരത്തെ ഒരു വീടായും, അവിടേക്ക് എത്തുന്ന കൊള്ളക്കാരായി വൈറസിനെയും ബാക്ടീരിയയെയുമൊക്കെ സങ്കൽപിക്കൂ. ശരീരത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന നമ്മുടെ നാട്ടിലെ ക്രമസമാധാനച്ചുമതല പൊലീസിനാണല്ലോ. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇൻസ്‌പെക്ടർ ജനറൽ (IG). ഐജിയും മറ്റു പൊലീസുകാരും നമുക്ക് സംരക്ഷണ കവചം തീർക്കുന്നതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ശരീരത്തെ ഒരു വീടായും, അവിടേക്ക് എത്തുന്ന കൊള്ളക്കാരായി വൈറസിനെയും ബാക്ടീരിയയെയുമൊക്കെ സങ്കൽപിക്കൂ. ശരീരത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന നമ്മുടെ നാട്ടിലെ ക്രമസമാധാനച്ചുമതല പൊലീസിനാണല്ലോ. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇൻസ്‌പെക്ടർ ജനറൽ (IG). ഐജിയും മറ്റു പൊലീസുകാരും നമുക്ക് സംരക്ഷണ കവചം തീർക്കുന്നതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസിലെ 'പ്രതിരോധത്തിന്റെ കാവലാൾ' എന്ന പാഠഭാഗത്തിൽ പ്രതിരോധ രാസവസ്തുക്കളെ കുറിച്ചുള്ള ഭാഗത്തിന്റെ അധികവായനയ്ക്ക്

 

ADVERTISEMENT

നമ്മുടെ നാട്ടിലെ ക്രമസമാധാനച്ചുമതല പൊലീസിനാണല്ലോ. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇൻസ്‌പെക്ടർ ജനറൽ (IG). ഐജിയും മറ്റു പൊലീസുകാരും നമുക്ക് സംരക്ഷണ കവചം തീർക്കുന്നതുപോലെ ശരീരത്തിലേക്ക് അതിക്രമിച്ചു കയറുന്ന സൂക്ഷ്മജീവികൾക്കെതിരെ പൊരുതുന്ന ‘പൊലീസുകാർ’ നമ്മുടെ ശരീരത്തിലും ഉണ്ട്. നമ്മുടെ ശരീരത്തെ ഒരു വീടായും, അവിടേക്ക് എത്തുന്ന കൊള്ളക്കാരായി വൈറസിനെയും ബാക്ടീരിയയെയുമൊക്കെ സങ്കൽപിക്കൂ. ശരീരത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന സൂക്ഷ്മജീവികൾക്കും മറ്റു ബാഹ്യ വസ്തുക്കൾക്കുമെതിരെ ശരീരത്തിന്റേതായ ഒരു പ്രതിരോധ സംവിധാനം ഉണ്ട്. പ്രതിരോധ പ്രവർത്തനം ഏറ്റവും ക്രിയാത്മകമായി ചെയ്യുന്ന മിടുക്കന്മാരെ ആന്റിബോഡി (Antibody) എന്നാണു വിളിക്കുന്നത്. ഇവയുടെ മറ്റൊരു പേരാണ് ഇമ്യൂണോഗ്ലോബുലിൻ. പ്ലാസ്മ കോശങ്ങളിലും ബി സെല്ലുകളിലുമാണ് ഈ പ്രതിരോധ രാസവസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നത്. ഐജി (Ig) എന്ന് ചുരുക്കി വിളിക്കുന്ന ഇവ രക്തത്തിലൂടെ ശരീരം മുഴുവൻ ഒഴുകിനടന്ന് ആവശ്യമുള്ള ഇടങ്ങളിൽ പ്രവർത്തിക്കും. 

ഓരോ ഇമ്യുണോഗ്ലോബുലിനിലും രണ്ട് ജോഡി പോളിപെപ്റ്റൈഡ് ചെയിനുകൾ (Polypeptide Chains) ഉണ്ടായിരിക്കും. ഒരു ജോഡി ഹെവി ചെയിനും മറ്റൊരു ജോഡി ലൈറ്റ് ചെയിനും. ഇവ നാലും ഡൈസൾഫൈഡ് പാലങ്ങൾ (Disulfide Bridges) വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനെത്തന്നെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു സ്ഥിരമായ ഭാഗവും (Constant Region), മറ്റൊരു വേരിയബിൾ ഭാഗവും (Variable Region). ഇതിൽ സ്ഥിരമായ ഭാഗം എല്ലാ ഇമ്യുണോഗ്ലോബുലിനുകളിലും ഒരുപോലെ ആയിരിക്കും. വേരിയബിൾ ഭാഗമാകട്ടെ വ്യത്യസ്തവുമായിരിക്കും. ഈ വേരിയബിൾ ഭാഗത്ത് ആന്റിജനോട് ചേരുവാനുള്ള ഒരു പ്രത്യേക സംവിധാനം (Antigen Binding Site) ഉണ്ട്.

ഇവയുടെ ഉയർന്ന പ്രവർത്തനം മൂലമാണ് നമ്മുടെ ശരീരത്തിൽ അലർജി റിയാക്‌ഷനുകൾ ഉണ്ടാകുന്നത്. ശരീരത്തിൽ കടക്കുന്ന അന്യ വസ്തുക്കൾക്കെതിരെ കൂടിയ അളവിൽ പ്രതിരോധം തീർക്കാൻ ഇവർക്ക് കഴിയുന്നു. അതാണ് അലർജിക്ക് കാരണമാകുന്നത്. കൂടാതെ, നമ്മുടെ ശരീരത്തിലെ പരാദങ്ങൾക്കെതിരെ (Parasites) പ്രവർത്തിക്കുന്നതും ഇവരാണ്.

എത്ര ‘ഐജി’മാർ ?

ADVERTISEMENT

അഞ്ച് ഐജിമാരാണ് നമുക്കു സംരക്ഷണ കവചം ഒരുക്കുന്നത്. ഇമ്യൂണോഗ്ലോബുലിൻ-A(IgA), D(IgD), E(IgE), G(IgG), M(IgM) എന്നിവരാണ് ആ മിടുക്കന്മാർ.

 

IgE

 ഇവയുടെ ഉയർന്ന പ്രവർത്തനം മൂലമാണ് നമ്മുടെ ശരീരത്തിൽ  അലർജി റിയാക്ഷനുകൾ ഉണ്ടാകുന്നത്. ശരീരത്തിൽ കടക്കുന്ന അന്യവസ്തുക്കൾക്കെതിരെ കൂടിയ അളവിൽ പ്രതിരോധം തീർക്കാൻ ഇവർ കഴിയുന്നു. അതാണ് അലർജിക്ക് കാരണമാകുന്നത്. കൂടാതെ നമ്മുെട ശരീരത്തിലെ പരാദങ്ങൾക്കെതിരെ(Parasites) പ്രവർത്തിക്കുന്നതും ഇവരാണ്. 

ADVERTISEMENT

IgG

ശരീരത്തിൽ ഏറ്റവും സാധാരണയായും കൂടുതലായും കാണപ്പെടുന്ന ആന്റിബോഡിയാണ് IgG.രക്തത്തിലും മറ്റു ശരീരദ്രവങ്ങ

ളിലും കാണപ്പെടുന്നു. 80% ആന്റിബോഡികളും ഇവയാണ്. മറുപിള്ളയുടെ ഭിത്തി (Placental wall) മറികടക്കാൻ കഴിയുന്ന ഒരേയൊരു ആന്റിബോഡിയാണ് IgG. ഗർഭസ്ഥ
ശിശുവിന് അണുബാധയിൽനിന്നു സംരക്ഷണം നൽകുന്നതും IgGയാണ്.

IgD

ബെസോഫിൽ (Basophil), മാസ്റ്റ് കോശങ്ങള്‍ എന്നിവയെ ഉത്തേജിപ്പിച്ചുകൊണ്ട് ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രതിരോധം തീർക്കുന്നു.

 

IgA

രക്തമല്ലാത്ത മറ്റു ശരീരദ്രവങ്ങളിൽ (ഉമിനീർ, വിയർപ്പ്, പാൽ, മൂത്രം) കാണപ്പെടുന്ന ആന്റിബോഡിയാണ് IgA. 

IgM 

ഏറ്റവും വലിയ ആന്റിബോഡി. ആകെ 6% മാത്രമേ ഇവയുള്ളൂ. 

ഘടന 

ഓരോ ഇമ്യുണോഗ്ലോബുലിനും Y രൂപമാണ് ഉള്ളത്. പ്രവർത്തനസമയത്ത് ഇതിന്റെ ഒരറ്റം ശരീരത്തിലേക്ക് കടന്നുകയറുന്ന ആന്റിജനിലും മറ്റേയറ്റം ശ്വേതരക്താണുക്കളിലും ആയിരിക്കും. ഓരോ ആന്റിബോഡിയും രൂപത്തിലും ഭാവത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ ആക്രമിക്കുന്ന ഓരോ സൂക്ഷ്മജീവികൾക്കെതിരെയും അതിനനുസരിച്ചുള്ള ആന്റിബോഡിയാണ് പ്രവർത്തിക്കുന്നത്. 

പ്രവർത്തനരീതി 

ഇമ്യൂണോഗ്ലോബുലിനിൽ ആന്റിജൻ ചേരുന്ന ഭാഗം, ‘പാരാറ്റോപ്പ്’ (Paratope) എന്ന പ്രത്യേക പേരിലാണ് അറിയപ്പെടുന്നത്. അതുപോലെ ഇമ്യൂണോഗ്ലോബുലിനോട് ചേരുന്ന ആന്റിജനിലെ പ്രത്യേക ഭാഗത്തിന് 'എപ്പിടോപ്പ്' (Epitope) എന്നും പറയുന്നു. ഒരു ആന്റിജൻ ഇമ്യുണോഗ്ലോബുലിനോട് ചേരുമ്പോൾ ഒന്നിലേറെ രാസബന്ധനങ്ങളാണ് നടക്കുന്നത്. ഹൈഡ്രജൻ ബോണ്ട്, ഇലക്ട്രോസ്റ്റാറ്റിക് ബോണ്ട്, ഹൈഡ്രോഫോബിക് ബോണ്ട്, വാണ്ടർവാൾസ് ബോണ്ട് എന്നിവയെല്ലാം ചേർന്ന ശക്തമായ രാസബന്ധനം. ഇത്തരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ആന്റിജനുമായി ചേർന്നുകഴിഞ്ഞാൽ പിന്നെ പ്രതികരണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുന്നു. അതെല്ലാം ചേർന്നാണ് ശക്തമായ ഒരു പ്രതിരോധ സംവിധാനം സാധ്യമാകുന്നത്.

 

Content Summary: Immunoglobulin types