ലോക നവോത്ഥാന കാലഘട്ടം, ഇന്ത്യയിലെ വിദേശാധിപത്യം, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യസമരം കേരളത്തിൽ, ഇന്ത്യൻ സാമ്പത്തിക രംഗം, ഭൂമിശാസ്ത്രം, അക്ഷാംശ–രേഖാംശ രേഖകൾ, അന്തരീക്ഷം, ഭൂപടവിജ്ഞാനം, ഇന്ത്യൻ ഭരണഘടന, നവോത്ഥാന പ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക നവോത്ഥാന കാലഘട്ടം, ഇന്ത്യയിലെ വിദേശാധിപത്യം, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യസമരം കേരളത്തിൽ, ഇന്ത്യൻ സാമ്പത്തിക രംഗം, ഭൂമിശാസ്ത്രം, അക്ഷാംശ–രേഖാംശ രേഖകൾ, അന്തരീക്ഷം, ഭൂപടവിജ്ഞാനം, ഇന്ത്യൻ ഭരണഘടന, നവോത്ഥാന പ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്. ആനൂകാലിക സംഭവങ്ങളും അറിഞ്ഞിരിക്കണം. പരമാവധി സ്കോർ 15 ആണെങ്കിലും 20 ചോദ്യങ്ങളുടെയും ഉത്തരം രേഖപ്പെടുത്താം. 15 ശരിയുത്തരങ്ങൾ മാത്രമേ മൂല്യനിർണയത്തിന് പരിഗണിക്കൂ എന്നു മാത്രം‌.

ADVERTISEMENT

മുൻവർഷങ്ങളിൽ ചോദിച്ച ഏതാനും ചോദ്യങ്ങൾ പരിശോധിക്കാം

1. വ്യവസായ വിപ്ലവത്തിനു ബാധകമല്ലാത്ത പ്രസ്താവനയേത്?

a. ഉൽപാദനത്തിന് യന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങി

ADVERTISEMENT

b. ഉൽപാദനം പതിന്മടങ്ങ് വർധിച്ചു

c. ഉൽപാദനച്ചെലവ് കൂടി

d. ഇംഗ്ലണ്ടിലാണ് ആരംഭിച്ചത്

ADVERTISEMENT

2. താഴെ പറയുന്നവയിൽ സാമൂഹീകരണ പ്രക്രിയയ്ക്ക് അനുയോജ്യമല്ലാത്ത പ്രസ്താവനയേത്?

a. ഒഴിവുസമയം കൂട്ടുകാരോടൊപ്പം  ചെലവഴിക്കുന്നു

b. കൂട്ടുകാരുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ കേൾക്കുന്നു

c. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നു

d. പഠനത്തെ ബാധിക്കും എന്നതിനാൽ കലാകായിക പ്രവർത്തനങ്ങൾക്ക് ഞാൻ സമയം പാഴാക്കാറില്ല

3. രാജസ്ഥാനിലെ പ്രധാന കാർഷിക വിളകൾ ഏതെല്ലാം?

a. ഗോതമ്പ്, നെല്ല്

b. ബജ്റ, ജോവർ

c. കരിമ്പ്, ചോളം

d. പരുത്തി, പയറുവർഗങ്ങൾ

4. താഴെ പറയുന്നവയിൽ പ്രാഥമിക മേഖലയിൽപെടുന്ന സാമ്പത്തിക പ്രവർത്തനമേത്?

a. ബിസ്ക്കറ്റ് ഉൽപാദനം

b. യൂബർ ടാക്സി സർവീസ്

c. ഫ്ലാറ്റ് നിർമാ ണം

d. കോഴിവളർത്തൽ

5. ശരിയല്ലാത്ത ജോഡിയേത്?

a. ദൈവദശകം – ശ്രീനാരായണഗുരു 

b. ദർശനമാല – വാഗ്ഭടാനന്ദൻ 

c. ഋതുമതി – പ്രേംജി

d. വേദാധികാര നിരൂപണം – ചട്ടമ്പിസ്വാമികൾ

6. താഴെപ്പറയുന്ന സംഭവങ്ങളിൽ  ആദ്യം നടന്നതു മുതൽ എന്ന ക്രമത്തിലുള്ളതേത്?

a. ഒന്നാം സ്വാതന്ത്ര്യസമരം, സന്യാസി കലാപം, മലബാർ കലാപം,  ഉപ്പുസത്യാഗ്രഹം

b. സന്യാസി കലാപം, ഒന്നാം സ്വാതന്ത്ര്യസമരം, മലബാർ കലാപം,  ഉപ്പുസത്യാഗ്രഹം

c. സന്യാസി കലാപം, മലബാർ കലാപം, ഒന്നാം സ്വാതന്ത്ര്യസമരം,  ഉപ്പുസത്യാഗ്രഹം

d. ഒന്നാം സ്വാതന്ത്ര്യസമരം,  ഉപ്പുസത്യാഗ്രഹം, മലബാർ കലാപം, സന്യാസി കലാപം

7. മണ്ണിനെ സംബന്ധിച്ച് ശരിയായ  പ്രസ്താവനയേത്?

a. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ നടക്കുന്ന ഒരു പ്രക്രിയയാണ് പാറ  പൊടിഞ്ഞ് മണ്ണാകുന്നത്

b. ൈജവാവശിഷ്ടങ്ങൾ അഴുകിച്ചേരുന്നതിലൂടെ മണ്ണ് മലിനമാകുന്നു

c. രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ സ്വാഭാവിക ഫലപുഷ്ടി  കുറയ്ക്കും

d. മണ്ണിനടിയിൽ ജീവസാന്നിധ്യം  തീരെയില്ല

8. എൻഡോസൾഫാൻ മൂലം ദുരിതബാധിതരായി വൈകല്യം സംഭവിച്ചവർക്കും  കിടപ്പിലായവർക്കും ധനസഹായം  നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി

a. സ്നേഹസ്പർശം

b. സ്നേഹപൂർവ്വം

c. സ്നേഹസാന്ത്വനം

d. താലോലം

9. രേഖാചിത്രത്തെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

a. ഒരു പ്രദേശത്തിന്റെ എല്ലാ സവിശേഷതകളും അടയാളപ്പെടുത്തിയിരിക്കണം

b. തോതുകൾ പരിഗണിക്കേണ്ടതില്ല

c. ദിശ അടയാളപ്പെടുത്തേണ്ടതില്ല

d. ഒരു പ്രത്യേക ലക്ഷ്യസ്ഥാനം / സ്ഥാപനത്തെ അറിയാനാണ് രേഖാചിത്രങ്ങൾ ഉപയോഗിക്കുന്നത്

10. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയാറാക്കിയത് ആരാണ്?

a. ഡോ. രാജേന്ദ്രപ്രസാദ്

b. പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു

c. ഡോ. അംബേദ്കർ

d. നന്ദലാൽ ബോസ്

ഉത്തരങ്ങൾ

1.c 2.d 3.b 4.d 5.b 6.b 7. c 8.c 9. a 10. b

Content Summary : Exam tips for LSS and USS