സാധാരണയായി ഒരു പ്രദേശത്ത് സസ്യജാലങ്ങളും പൂക്കളും സമൃദ്ധമാകുന്നത് ആ പ്രദേശത്തിന്റെ ജൈവികവും പാരിസ്ഥിതികവുമായ സമൃദ്ധിയെ സൂചിപ്പിക്കുന്നു. എന്നാൽ അന്റാർട്ടിക്കയിലെ സ്ഥിതി നേരെ തിരിച്ചാണ്. അവിടെ പൂക്കൾ കാര്യമായി പ്രത്യക്ഷപ്പെടുന്നത് അത്ര നല്ല ലക്ഷണമല്ല. അന്റാർട്ടിക്കയിലെ ചെടികൾ കഴിഞ്ഞ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണയായി ഒരു പ്രദേശത്ത് സസ്യജാലങ്ങളും പൂക്കളും സമൃദ്ധമാകുന്നത് ആ പ്രദേശത്തിന്റെ ജൈവികവും പാരിസ്ഥിതികവുമായ സമൃദ്ധിയെ സൂചിപ്പിക്കുന്നു. എന്നാൽ അന്റാർട്ടിക്കയിലെ സ്ഥിതി  നേരെ തിരിച്ചാണ്. അവിടെ പൂക്കൾ കാര്യമായി പ്രത്യക്ഷപ്പെടുന്നത് അത്ര നല്ല ലക്ഷണമല്ല.

അന്റാർട്ടിക്കയിൽ വിരിഞ്ഞ പൂവ് എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം.. Photo Credits: Sergey Uryadnikov/ Shutterstock.com

അന്റാർട്ടിക്കയിലെ ചെടികൾ 
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ അന്റാർട്ടിക്കയിലെ ഉഷ്ണകാല ഊഷ്മാവ് 3 ഡിഗ്രി വരെ ഉയർത്തിയിട്ടുണ്ട്. ഇവിടത്തെ രണ്ടേരണ്ടു സസ്യങ്ങളാണ് അന്റാർട്ടിക് ഹെയർ ഗ്രാസ്സും (Deschampsia antarctica) അന്റാർട്ടിക് പേൾ വോർട്ടും (Colobanthus quitensis). ഇവയ്ക്കു വളരുന്നതിനും പുഷ്പിക്കുന്നതിനും പറ്റിയ, മഞ്ഞ് ഇല്ലാത്ത വളരെക്കുറച്ചു സ്ഥലം മാത്രമാണ് അന്റാർട്ടിക്കയിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ ദശകങ്ങളായി ഉഷ്ണകാലത്തെ അവസ്ഥ മാറി. ഊഷ്മാവ് ക്രമാതീതമായി കൂടി. ഈ സസ്യങ്ങളുടെ വളർച്ചയും പുഷ്പിക്കലും വളരെക്കൂടി. ഇതൊരു വലിയ വിപത്തിന്റെ സൂചനയാണ്. അനുയോജ്യസ്ഥലത്തിന്റെ ലഭ്യത വർധിക്കുന്നതും അനുകൂല ഊഷ്മാവും ഇത്തരം സസ്യങ്ങളെ കൂടാതെ പുതിയ സസ്യങ്ങളെയും ജീവികളെയും അന്റാർട്ടിക്കയിലെ ആവാസവ്യവസ്ഥയിലേക്ക് ആകർഷിക്കും. ഈ കടന്നുകയറ്റം നിലവിലുള്ള ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാണെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു. എന്നാൽ അന്റാർട്ടിക്കയിൽ പൂവിരിഞ്ഞു എന്ന മട്ടിൽ പിങ്ക് നിറമുള്ള പൂക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവ യഥാർഥത്തിൽ ഗ്രീൻലാൻഡിൽ നിന്നുള്ളതാണ്. 

Colobanthus quitensis. Photo credits :Wikipedia
ADVERTISEMENT

ആഹാരശൃംഖല തകരുമോ?
ഊഷ്മാവ് ഉയർന്ന് മഞ്ഞുപാളികൾ മുൻപെങ്ങുമില്ലാത്ത വിധം ഉരുകിത്തീരുന്നത്, അന്റാർട്ടിക്കയുടെ മുഖമുദ്രയായ പെൻഗ്വിനുകളുടെ നിലനിൽപിനു തന്നെ ഭീഷണിയാണ്. അവയുടെ പ്രത്യുൽപാദനത്തിനും ആഹാരം തേടലിനുമൊക്കെ ഈ ഹിമപാളികളുടെ സാന്നിധ്യം  അത്യന്താപേക്ഷിതമാണ്. ക്രമാതീതമായി മഞ്ഞുരുകുന്നത് പെൻഗ്വിനുകളുടെയും സീലുകളുടെയും തിമിംഗലങ്ങളുടെയും  ഇഷ്ടഭക്ഷണമായ ക്രില്ലിന്റെ വംശവർദ്ധനവിനെയും കാര്യമായി ബാധിക്കും. ഇത് അന്റാർട്ടിക്കയിലെ ഭക്ഷ്യശൃംഖലയെ തന്നെ താറുമാറാക്കും.  ഊഷ്മാവ് കൂടുന്നതിനാൽ മഞ്ഞുപാളികൾ ഉരുകുന്നത് സമുദ്രങ്ങളുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും അത് വഴി കനത്ത വെള്ളപ്പൊക്കത്തിനും കാരണമാകും. ഈ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള  പഠനത്തിലും കഠിന പരിശ്രമത്തിലു
മാണ് ശാസ്ത്രസമൂഹം.

English Summary:

Antarctica's Floral Boom Raises Concerns for Future