ശിശുദിനാചരണത്തിന്റെ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരമൊരു ദിനം ആഘോഷിച്ചിരുന്നു. എന്നാൽ രാജ്യാന്തരാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തുടങ്ങിയത് 1954ലാണ്. അന്നുമുതൽ നവംബർ 20 ലോക ശിശുദിനമായി കൊണ്ടാടുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമയ്ക്കും

ശിശുദിനാചരണത്തിന്റെ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരമൊരു ദിനം ആഘോഷിച്ചിരുന്നു. എന്നാൽ രാജ്യാന്തരാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തുടങ്ങിയത് 1954ലാണ്. അന്നുമുതൽ നവംബർ 20 ലോക ശിശുദിനമായി കൊണ്ടാടുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിശുദിനാചരണത്തിന്റെ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരമൊരു ദിനം ആഘോഷിച്ചിരുന്നു. എന്നാൽ രാജ്യാന്തരാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തുടങ്ങിയത് 1954ലാണ്. അന്നുമുതൽ നവംബർ 20 ലോക ശിശുദിനമായി കൊണ്ടാടുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിശുദിനാചരണത്തിന്റെ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരമൊരു ദിനം ആഘോഷിച്ചിരുന്നു. എന്നാൽ രാജ്യാന്തരാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തുടങ്ങിയത് 1954ലാണ്. അന്നുമുതൽ നവംബർ 20 ലോക ശിശുദിനമായി കൊണ്ടാടുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമയ്ക്കും കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുമായാണ് ഈ ദിനാചരണം. യുഎൻ പൊതുസഭ ബാലാവകാശ പ്രഖ്യാപനത്തിന് അംഗീകാരം നൽകിയത് 1959ൽ ഈ ദിവസമായിരുന്നു. 

1989ൽ പൊതുസഭ ബാലാവകാശ ചട്ടങ്ങൾ അംഗീകരിച്ചതും നവംബർ 20ന് ആയിരുന്നു. അങ്ങനെ 1990 മുതൽ, ഈ പ്രഖ്യാപനങ്ങളുടെ വാർഷികദിനം കൂടിയാണ് ശിശുദിനം. കുട്ടികളുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുന്നതിൽ ഈ രണ്ടു പ്രഖ്യാപനങ്ങളും നിർണായകമായിരുന്നു. കുട്ടികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും അതു നിഷേധിക്കപ്പെടുമ്പോൾ എന്തുവിലകൊടുത്തും ചെറുക്കാനും ലോക ശിശുദിനം നമ്മെ ഓർമിപ്പിക്കുന്നു. 

ADVERTISEMENT

ഭൂമിയെന്ന തീപിടിച്ച വീട്
കുട്ടികളുടെ ശബ്ദം ഇത്രമേൽ മുഴങ്ങിയ കാലം ചരിത്രത്തിൽ അധികമുണ്ടായിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും എതിരെ പോരാട്ടം നയിക്കുന്ന ഗ്രേറ്റ ട്യുൻബെർഗിനെ നോക്കൂ. ‘നമ്മുടെ വീടിനു തീപിടിച്ചിരിക്കുന്നു. അപ്പോഴും സാമ്പത്തികവളർച്ചയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യംവന്നു?’ എന്ന് ലോകത്തെ വൻ ശക്തികളോടു ഗ്രേറ്റ ചോദിക്കുമ്പോൾ അതു വലിയ വാർത്തയാകുന്നു. ‘ഇതു സിവിൽ നിയമലംഘനത്തിനുള്ള സമയമാണെന്നും എതിരിടാനുള്ള നേരമാണെ’ന്നും ഗ്രേറ്റ പറയുമ്പോൾ അതു ഗാന്ധിജിയെ ഓർമിപ്പിക്കുന്നു. തീർത്തും ജനാധിപത്യപരമായ സമരമാർഗത്തിലൂടെ ഗ്രേറ്റയും കൂട്ടുകാരും നയിക്കുന്ന സമരം ഭൂമിയുടെ ഭാവിക്കായുള്ള കുട്ടികളുടെ ചെറുത്തുനിൽപാണ്. 

കനിവിന് എന്താഴം!
കൂട്ടുകാർ റയൻ റെൽജാക്കിനെക്കുറിച്ചു കേട്ടിട്ടില്ലേ? കാനഡയിലെ ഒന്റാറിയോയ്ക്ക് അടുത്തുള്ള സ്കൂളിലെ വിദ്യാർഥിയായിരുന്നു റയൻ. ഒരു ദിവസം ടീച്ചർ അവരോടു സംസാരിക്കുകയായിരുന്നു. കുടിക്കാൻ ശുദ്ധജലം കിട്ടാതെ ആഫ്രിക്കയിലെ കുരുന്നുകൾ മരിക്കുന്നതിനെക്കുറിച്ച് ടീച്ചർ പറഞ്ഞതു റയന്റെ മനസ്സിനെ പിടിച്ചുലച്ചു. മലിനജലം കുടിക്കേണ്ടിവരുന്ന അവസ്ഥ അവനെ ഞെട്ടിച്ചുകളഞ്ഞു. വീട്ടിലെ പണികൾ ചെയ്തതിന് അച്ഛനും അമ്മയും നൽകിയ പോക്കറ്റ് മണി കൂട്ടിവച്ച് നല്ലൊരു തുകയായപ്പോൾ അവൻ വാട്ടർ ക്യാൻ എന്ന സംഘടനയെ സമീപിച്ച് ആഫ്രിക്കയിൽ കിണർ കുഴിക്കണമെന്ന ആഗ്രഹം പറഞ്ഞു. റയനെക്കുറിച്ചു വാർത്തകൾ വന്നതോടെ പലയിടത്തു നിന്നും സഹായം പ്രവഹിക്കാൻ തുടങ്ങി. ഒന്നിനു പകരം പല കിണറുകൾ കുത്തിയിട്ടും മതിയാക്കാതെ റയൻ റെൽജാക് ഇന്നും തന്റെ പ്രവർത്തനം തുടരുന്നു. കുട്ടികൾക്കു ലോകത്തെ മാറ്റാനാകുമെന്നതിനുള്ള സാക്ഷ്യങ്ങളാണിതൊക്കെ

ADVERTISEMENT

യുഎന്നിന്റെ ഭാഗമായ യുനിസെഫിന്റെ ആഭിമുഖ്യത്തിലാണ് ലോക ശിശുദിനാചരണം സംഘടിപ്പിക്കുന്നത്. ‘എല്ലാ കുട്ടികൾക്കും എല്ലാ അവകാശവും (For every child, every right)’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകമെമ്പാടുമുള്ള കുട്ടികൾ ഒരേ സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വവുമാണ് അർഹിക്കുന്നതെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നു നമുക്ക് അറിയാം. യുദ്ധത്താലും ദാരിദ്ര്യത്താലും സാമൂഹിക പിന്നാക്കാവസ്ഥകളാലും നീറിപ്പുകയുന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. റോക്കറ്റുകളും മിസൈലുകളും അവർക്കു നേരെ ഇരച്ചെത്തുന്നു. വീടും നാടും ചുട്ടെരിക്കുന്നു. വിദ്യാലയങ്ങൾ ഇല്ലാതാകുന്നു. അഭയാർഥികളുടെ നീണ്ടുനീണ്ടു പോകുന്ന നിരയിൽ നിസ്സഹായതയോടെ കുഞ്ഞുങ്ങൾക്കും ചേരേണ്ടി വരുന്നു. ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ കുരുന്നുകളുടെ ശരീരങ്ങൾ ചിതറിക്കിടക്കുന്ന ഭീകരദ്യശ്യങ്ങൾ ഇപ്പോഴും ലോകമനഃസാക്ഷിയുടെ മുന്നിൽ നിരന്തരം  തെളിയുന്നുണ്ട്. ആയിരക്കണക്കിനു കുരുന്നുകളാണ് അംഗപരിമിതരാക്കപ്പെടുന്നത്. ‘എനിക്കു കൃത്രിമക്കാൽ വേണ്ട, എനിക്കെന്റെ കാലു തന്നെ വേണം’ എന്നു നിലവിളിച്ചുപറയുന്ന ലയൻ അൽ ബാസ് എന്ന, ഗാസയിലുള്ള കുട്ടിയുടെ വാക്കുകൾ ഇപ്പോഴും നമ്മെ നടുക്കിക്കൊണ്ട് അന്തരീക്ഷത്തിലുണ്ട്. 

English Summary:

World Children's Day